ജെറ്റ് ബ്രെയിൻസ്

From Wikipedia, the free encyclopedia

Remove ads

ജെറ്റ് ബ്രെയ്ൻസ് എസ്.ആർ.ഒ (മുമ്പ് IntelliJ സോഫ്റ്റ്‌വേർ s.r.o.) സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും പ്രോജക്ട് മാനേജർമാർക്കുമായി ഉപകരണങ്ങൾ നിർമ്മിക്കുന്ന ചെക്ക് റിപ്പപ്ലിക്കിൽ[2] പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.[3][4]കമ്പനിയുടെ ആസ്ഥാനം പ്രാഗിൽ ആണ്, കൂടാതെ ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.[5]

വസ്തുതകൾ Type, വ്യവസായം ...
Remove ads

വിവിധ പ്രോഗ്രാമിംഗ് ഭാഷകൾക്കായി കമ്പനി സംയോജിത വികസന പരിതസ്ഥിതികൾ (ഐഡിഇകൾ) വാഗ്ദാനം ചെയ്യുന്നു. ജാവ വെർച്വൽ മെഷീനിൽ (ജെവിഎം) പ്രവർത്തിക്കാൻ കഴിയുന്ന കോട്ട്ലിൻ പ്രോഗ്രാമിംഗ് ഭാഷ 2011 ൽ കമ്പനി സൃഷ്ടിച്ചു.

2011-ലും 2015 ലും ഇൻഫോവേൾഡ് മാഗസിൻ "ടെക്നോളജി ഓഫ് ദി ഇയർ അവാർഡ്" നൽകി.[6][7]

Remove ads

ചരിത്രം

Thumb
ജെറ്റ് ബ്രെയിൻസ് ലോഗോ 2000 മുതൽ 2016 വരെ ഉപയോഗിച്ചു

ജെറ്റ് ബ്രെയിൻസ്, ആദ്യം ഇന്റലിജെ(IntelliJ) സോഫ്റ്റ്വെയർ എന്ന പേരിൽ അറിയപ്പെടുന്നു, [8]2000-ൽ പ്രാഗയിൽ മൂന്ന് റഷ്യൻ സോഫ്റ്റ്‌വേർ ഡെവലപ്പർമാർ ചേർന്ന് സ്ഥാപിച്ചു: [9] സെർജി ഡിമിട്രിയെവ്, വാലന്റിൻ കിപിയാറ്റ്കോവ്, യൂജെൻ ബെലിയേവ്[10] എന്നിവരാണ് ആ ഡെവലപ്പർമാർ. കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമായ ഇന്റലിജെ റീനെയിമർ(IntelliJ Renamer), ജാവയിലെ കോഡ് റിഫക്റ്ററിങ്ങിനുള്ള ഒരു ഉപകരണമായിരുന്നു.[4]

2012-ൽ സിഇഒ സെർജി ദിമിട്രിവിന് പകരം, ഒലെഗ് സ്റ്റെപനോവ്, മാക്സിം ഷാഫിറോവ് എന്നിവരെ നിയമിച്ചു.[11][12]

2021-ൽ ന്യൂയോർക്ക് ടൈംസ് പ്രസ്താവിച്ചത്, സോളാർവിൻഡ്സ്(SolarWinds) ഹാക്ക് ചെയ്യുന്നതിനും മറ്റ് വ്യാപകമായ സുരക്ഷാ വിട്ടുവീഴ്ചകൾക്കും കാരണമായ ജെറ്റ്ബ്രൈൻസിന്റെ സോഫ്റ്റ്‌വെയറിൽ അജ്ഞാത കക്ഷികൾ മാൽവെയർ ചേർത്തിരിക്കാം എന്നാണ്.[13][14]ഒരു ഗവൺമെന്റോ സുരക്ഷാ ഏജൻസിയോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും "ഈ ആക്രമണത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കെടുക്കുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല" എന്ന് ജെറ്റ് ബ്രെയിൻസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. മാൽവെയർ ബാധിത കമ്പനികളിലൊന്നായ സോളാർ വിൻഡ്‌സിന്റെ സിഇഒയോട്, "കോഡിന്റെ വികസനവും പരിശോധനയും വേഗത്തിലാക്കുന്ന ജെറ്റ് ബ്രെയിൻസ് നിർമ്മിച്ച സോഫ്‌റ്റ്‌വെയർ ടൂളുകളിലൂടെ മാൽവെയർ പ്രവേശിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചു, ഇപ്പോഴും തെളിവുകളൊന്നുമില്ലെന്ന് ശ്രീ. രാമകൃഷ്ണ പറഞ്ഞു".[15]

2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മറുപടിയായി, കമ്പനി റഷ്യയിലെ വിൽപ്പനയും ഗവേഷണ-വികസന പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, അതുപോലെ തന്നെ ബെലാറസിലെ വിൽപ്പനയും നിർത്തിവച്ചു.[16][17]റഷ്യയിൽ നിയമപരമായ ഈ സ്ഥാപനം 2023 ഫെബ്രുവരി 21-ന് ലിക്വിഡേറ്റ് ചെയ്യപ്പെട്ടു.[18]

Remove ads

ഉൽപ്പന്നങ്ങൾ

ഐഡിഇകൾ

ജെറ്റ് ബ്രെയിൻസ് വിതരണം ചെയ്യുന്ന സംയോജിത വികസന പരിതസ്ഥിതികളുടെ (IDEs) സമഗ്രമല്ലാത്ത ഒരു പട്ടികയാണ് ഇനിപ്പറയുന്നത്.

കൂടുതൽ വിവരങ്ങൾ പേര്, വിവരണം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads