കസാക്ക് ഭാഷ
From Wikipedia, the free encyclopedia
Remove ads
ആൾട്ടായിക് ഭാഷകളുടെ ഉപകുലത്തിലെ ടർക്കിഷ് ഭാഷാഗോത്രത്തിൽപ്പെടുന്ന ഭാഷയാണ് കസാക്ക് ഭാഷ(Kazakh [қазақ тілі, qazaq tili] Error: {{Lang}}: Non-latn text (pos 1: қ)/Latn script subtag mismatch (help), pronounced [qɑˈzɑq tɘˈlɘ]) കസാക്കിസ്താനിലെ ഔദ്യോഗിക ഭാഷയാണിത്. ചൈനയിലെ സിൻജിയാങ്, മംഗോളിയ. എന്നിവിടങ്ങളിലെ ന്യൂനപക്ഷം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇപ്പോൾ സിറിലിക് ലിപി ഉപയോഗിച്ച് എഴുതപ്പെടുന്നുവെങ്കിലും 2025 ആവുമ്പോഴേക്കും കസാക്ക് ഗവണ്മെന്റ്, ലത്തീൻ ലിപി ഉപയോഗിക്കുമെന്ന് കസാക് പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയേവ് 2017 ഒക്റ്റോബറിൽ പ്രഖ്യാപിക്കുകയുണ്ടായി.[3].
ടിയാൻ ഷാൻ മുതൽ കാസ്പിയൻ കടൽ വരെയുള്ള പ്രദേശത്ത്, ഒരു കോടിയോളം ആളുകൾ, പ്രത്യേകിച്ചും കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു [4] ചൈനയിലെ സിൻജിയാങ് പ്രദേശത്തെ പത്ത് ലക്ഷത്തോളം കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു.[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads