ഉസ്ബെക്കിസ്ഥാൻ
From Wikipedia, the free encyclopedia
Remove ads
ഉസ്ബെക്കിസ്ഥാൻ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ) മദ്ധ്യ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറിൽ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് അതിരുകൾ. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വർണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാൽ വിമർശിക്കപ്പെടാറുണ്ട്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads