കെന്റക്കി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia

കെന്റക്കി
Remove ads

കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. കോമൺ‌വെൽത്ത് ഓഫ് കെന്റക്കി എന്നാണ് ഔദ്യോഗികനാമം. ആദ്യം വെർജീനിയയുടെ ഭാഗമായിരുന്ന കെന്റക്കി ഒരു പുതിയ സംസ്ഥാനമായി 1792 ജൂൺ ഒന്നിന് ഐക്യനാടുകളിലെ പതിനഞ്ചാം അംഗമായി. ഭൂവിസ്തീർണ്ണതിൽ അമേരിക്കയിലെ 37-മതും ജനസംഖ്യയിൽ 26-മതും വലിയ സംസ്ഥാനമാണ് കെന്റക്കി.അമേരിക്കൻ ഐക്യനാടുകളിലെ നാലു കോമൺ‌വെൽത്ത് സംസ്ഥാനങ്ങളിൽ ഒന്നാണു കെന്റക്കി. വെർജീനിയ, പെൻ‌സിൽ‌വാനിയ, മസാച്ചുസെറ്റ്സ് എന്നിവയാണ് മറ്റ് മൂന്ന് സംസ്ഥാനങ്ങൾ. അമേരിക്കൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ 37-ആം സ്ഥാനവും ജനസംഖ്യയിൽ 26-ആം സ്ഥാനവുമാണ് കെന്റക്കിക്ക്.

കെന്റക്കി
അപരനാമം: നീലപ്പുൽ സംസ്ഥാനം
Thumb
തലസ്ഥാനം ഫ്രാങ്ക്ഫർട്ട്‍
രാജ്യം യു.എസ്.എ.
ഗവർണ്ണർ സ്റ്റീവ് ബിഷയർ
വിസ്തീർണ്ണം 104,749ച.കി.മീ
ജനസംഖ്യ 4,041,869
ജനസാന്ദ്രത 39.28/ച.കി.മീ
സമയമേഖല UTC -5/-6
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
Thumb

കിഴക്ക് വെർജീനിയ, വെസ്റ്റ് വെർജീനിയ, പടിഞ്ഞാറ് മിസോറി, ഇല്ലിനോയി, തെക്ക് ടെന്നിസി, വടക്ക് ഇന്ത്യാന, ഒഹായോ എന്നിവയാണ് സമീപ സംസ്ഥാനങ്ങൾ. അമേരിക്കയിൽ ഏറ്റവുമധികം കൃഷിഫാമുകൾ ഉള്ള സംസ്ഥാനമാണിത്. കന്നുകാലികൾ, കുതിരകൾ, പുകയില, പാലുല്പന്നങ്ങൾ എന്നിവയുടെ ഉല്പാദനത്തിൽ മുൻ‌നിരയിലാണീ സംസ്ഥാനം. ഇവിടെ നീല പുല്ലുകൾ ധാരാളമായി കാണപ്പെടുന്നതുകൊണ്ട് ബ്ലൂഗ്രാസ് സംസ്ഥാനം എന്നൊരു ഇരട്ടപ്പേർ കൂടിയുണ്ട് കെന്റക്കിക്ക്.

ഫ്രാങ്ക്ഫർട്ട് ആണ് കെന്റക്കിയുടെ തലസ്ഥാനം. ലൂയിവിൽ ഏറ്റവും വലിയ നഗരവും. ലെക്സിങ്ടൺ, കോവിങ്ടൺ, റിച്ച്മണ്ട്, നിക്കോളാസ്‌വില്, ഒവെൻസ്ബറൊ തുടങ്ങിയവയാണ് മറ്റു പ്രമുഖ നഗരങ്ങൾ.

ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ മാമോത്ത് കേവ് നാഷണൽ പാർക്ക് കെന്റക്കിയിലാണ്.

Remove ads

പേരിന്റെ ഉത്ഭവം

Thumb
വീതി കുറഞ്ഞ് മരത്തിന്റേയോ കല്ലുകളുടേയോ അരികുകളുള്ള റോഡുകൾ കെന്റക്കിയുടെ പ്രത്യേകതയാണ്.

കെന്റക്കിയെന്ന നാമത്തിന്റെ ഉറവിടം ഇതുവരെ കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇന്നത്തെ രീതിയിൽ കെന്റക്കി എന്ന് ഉച്ഛരിക്കാൻ തുടങ്ങുന്നതിനുമു‌ൻപ്, കെയിൻ-ടക്ക്-ഈ, ക്യാന്റക്കി, കൈൻ-ടക്ക്-ഈ കെൻടക്കീ എന്നിങ്ങനെ പല രീതിയിലും കെന്റക്കി എന്ന നാമം ഉച്ഛരിക്കപ്പെട്ടിരുന്നു. [1]. ഇരുണ്ട രക്തവർണ്ണമുള്ള പ്രദേശം എന്നാണ് കെന്റക്കിയുടെ പേരിന്റെ അർത്ഥം എന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നതെങ്കിലും ഇങ്ങനെ ഒരു അർത്ഥം ഒരു അമേരിക്കൻ പ്രാദേശിക ഭാഷകളിലും ഇല്ലാത്തതിനാൽ ഇത് സത്യമാവാൻ സാധ്യത കുറവാണ്. കെയിൻ (ചോളം) എന്ന വാക്കും ടർക്കി (ടർക്കി കോഴി) എന്ന വാക്കും ചേർന്നാണ് കെന്റക്കി എന്ന വാക്ക് ഉണ്ടായതെന്ന് തോന്നാമെങ്കിലും ഇതും സത്യമല്ല.[2] പുൽത്തകിടി എന്നർത്ഥമുള്ള ഒരു ഇറോക്വൻ വാക്കിൽ നിന്നാണ് കെന്റക്കി എന്ന വാക്ക് ഉണ്ടായതെന്നതിനാണ് സാധ്യത കൂടുതൽ. [1][3] (c.f. Mohawk kenhtà:ke, Seneca këhta'keh).[4] മറ്റു സാധ്യതകളും നിലവിലുണ്ട്. ജോർജ്ജ് റോഗേർസ് ക്ലാർക്ക് നിർദ്ദേശിച്ചത് രക്തപ്പുഴ എന്നാണ് കെന്റക്കിയുടെ നാമത്തിന്റെ അർത്ഥം എന്നാണ്. [1]. നാളെയുടെ നാട് എന്നർത്ഥമുള്ള ഒരു വയൻഡോട് വാക്കിൽ നിന്നോ, നദിയുടെ തുടക്കം എന്നർത്ഥമുള്ള ഷോണി ഭാഷയിലെ വാക്കിൽ നിന്നോ[5] നദിയുടെ അടിത്തട്ട് എന്നർത്തമുള്ള അൽഗോണിക്വൻ ഭാഷയിലെ വാക്കിൽ നിന്നോ ഉണ്ടായതും ആകാം കെന്റക്കി.[2]


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads