ഇല്ലിനോയി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia

ഇല്ലിനോയി
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഇല്ലിനോയി. ഇംഗ്ലീഷിൽ Illinois എന്നെഴുതുമെങ്കിലും ഇല്ലിനോയി എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ. 1818 ഡിസംബർ മൂന്നിന് ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. വടക്കൻ സംസ്ഥാനമായ ഇല്ലിനോയി ഉയർന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. സ്പ്രിങ്ഫീൽഡ് ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ഷിക്കാഗോ ഇല്ലിനോയിയിലാണ്.

വസ്തുതകൾ
Remove ads

ചരിത്രം

ഇല്ലിനോയി നദിയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. തദ്ദേശജനവിഭാഗമായ ഇല്ലിനിവെക് ജനങ്ങളിൽ നിന്നുവന്നതാണ് ഇല്ലിനോയി എന്നനാമം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ഫ്രഞ്ചുകാരാണ് ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറി ആധിപത്യം സ്ഥാപിച്ചത്. പിന്നീട് അവകാശം ബ്രിട്ടീഷുകാരുടെ കയ്യിലായി. 1783-ൽ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് നിയന്ത്രണം ഐക്യനാടുകളുടെ കൈവശമെത്തി.

ഭൂമിശാസ്ത്രം

കിഴക്ക് ഇൻഡ്യാന, പടിഞ്ഞാറ് മിസോറി, ഐയവ, തെക്ക് കെന്റക്കി, വടക്ക് വിസ്കോൺസിൻ എന്നിവയാണ് ഇല്ലിനോയിയുടെ അയൽ സംസ്ഥാനങ്ങൾ. വടക്കുകിഴക്ക് പ്രദേശങ്ങൾ മിഷിഗൺ കായലിനോട് ചേർന്നുകിടക്കുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads