ലോഫോടെൻ
നോർവേയിലെ മനോഹരമായ ദ്വീപസമൂഹം From Wikipedia, the free encyclopedia
Remove ads
ലോഫോടെൻ (നോർവീജിയൻ ഉച്ചാരണം: [ˈluːfuːtn̩]) എന്നത് നോർവേയിലെ നോർഡ് ലാൻഡ് കൗണ്ടിയിലെ ഒരു ജില്ലയും ദ്വീപസമൂഹവും ആണ്. കുന്നുകളും കൊടുമുടികളും ഉൾക്കടലുകളും ബീച്ചുകളും അടുത്തടുത്ത് കാണുന്ന ഒരു മനോഹര ഭൂപ്രകൃതിയാണ് ലോഫോടെൻ'ന്റേത്. ആർക്ടിക് വൃത്തത്തിനുള്ളിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും ഇതേ അക്ഷാംശത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വ്യത്യസ്തമായ താപനില അനുഭവപ്പെടുന്ന ഒരു സ്ഥലമാണിത്.
Remove ads
പേരിന്റെ ഉത്ഭവം
ലോഫോടെൻ (Old Norse: Lófót) എന്നത് നോർസ് ഭാഷയിലെ ló (i.e., "lynx"), fótr (i.e., "foot") എന്നീ വാക്കുകൾ കൂടിച്ചേർന്ന് ഉണ്ടായതാണ്. ലിൻക്സ് എന്ന മൃഗത്തിന്റെ പാദം എന്നാണ് ഇതിന്റെ അർഥം. യാഥാർത്ഥത്തിൽ അടുത്ത് തന്നെ കിടക്കുന്ന വെസ്റ്റ്വാഗോയ എന്ന ദ്വീപിന്റെ പേര് ആയിരുന്നു ഇത്. ഈ ദ്വീപിന്റെ ആകൃതി ലിൻക്സ്'ന്റെ പാദം പോലെ ആയി തോന്നിയിരിയ്ക്കണം.
ചരിത്രം

"ഏതാണ്ട് 11000 വർഷങ്ങൾ മുൻപ് മുതൽക്കേ ഇവിടെ ജനവാസം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഉണ്ട്. പുരാവസ്തു ഖനനം ചെയ്തെടുത്ത പ്രദേശങ്ങളിൽ 5500 വർഷങ്ങൾക്ക് മുൻപ് വരെ ജനവാസം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഉണ്ട്. അവസാന ശിലായുഗം ഏതാണ്ട് ഈ കാലത്തായിരുന്നു." അയോയുഗത്തിലെ കൃഷി, കാലിവളർത്തൽ, മനുഷ്യവാസം തുടങ്ങിയവയ്ക്കുള്ള തെളിവുകൾ ക്രിസ്തുവിന് 250 വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ്.c. 250 BCE.[1]

ഉത്തര നോർവേയിലെ ആദ്യ ടൌൺ ഇവിടുത്തെ വാഗൻ(Vågan) എന്ന പട്ടണം ആണെന്ന് കരുതപ്പെടുന്നു. ആദ്യകാല വൈക്കിങ്ങുകളുടെ കാലത്തേ ഈ പട്ടണം നിലനിന്നിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കിഴക്കൻ ലോഫോടെൻ'ന്റെ തെക്കേ അറ്റത്ത് ഇന്നത്തെ വാഗൻ(Vågan) മുനിസിപ്പാലിറ്റിയിലെ കാബെൽവാഗ്(Kabelvåg) പ്രദേശത്താണ് ഈ പട്ടണം അക്കാലത്തു് നിലനിന്നിരുന്നത്. വെസ്റ്റ്വാഗോയിലെ(Vestvågøy) ബോർഗ്(Borg)'നടുത്തുള്ള ലോഫോറ്റർ വൈക്കിംഗ് മ്യൂസിയത്തിലാണ് അയോയുഗത്തിലെയും വൈക്കിങ്ങുകളുടെ കാലഘട്ടത്തിലെയും പുരാവസ്തുക്കൾ സൂക്ഷിച്ചിരിയ്ക്കുന്നത്.[2]
ആയിരത്തിലേറെ വർഷങ്ങളായി കോഡ് മൽസ്യബന്ധനത്തിന്റെ ഒരു പ്രമുഖ കേന്ദ്രമാണ് ഈ ദ്വീപുകൾ. പ്രത്യേകിച്ചും തണുപ്പുകാലത്ത് കോഡ് മൽസ്യങ്ങൾ ബാറെന്റ്സ് കടലിൽ നിന്നും പ്രജനനത്തിനായി തണുപ്പുകുറഞ്ഞ ദക്ഷിണദിശയിലേക്ക് കുടിയേറുമ്പോൾ. തെക്കുപടിഞ്ഞാറൻ നോർവേയിലെ ബെർഗെൻ ടൌൺ(Bergen) മൽസ്യസംസ്കരണത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമാണ്. ഈ ദ്വീപസമൂഹത്തിലെ താഴ്ന്ന പ്രദേശങ്ങൾ കാർഷികവൃത്തിയുടെ കേന്ദ്രങ്ങളാണ്.
ലോഫോറ്റെർ എന്നത് ആദ്യകാലത്തു വെസ്റ്റ്വാഗോയ എന്ന ദ്വീപിന്റെ മാത്രം പേര് ആയിരുന്നു. പിന്നീട് മുഴുവൻ ദ്വീപസമൂഹത്തെയും ഈ പേരിൽ വിളിയ്ക്കാൻ തുടങ്ങി. ധാരാളം കൊടുമുടികൾ ഉള്ള ഈ ദ്വീപസമൂഹം കരയിൽ നിന്നും നോക്കുമ്പോൾ ഒരു ലിൻക്സിന്റെ കാൽ പോലെ കാണപ്പെടുന്നതുകൊണ്ടാണ് ഈ പേര് വന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
2017 ലെ കണക്കുപ്രകാരം ഒരു വർഷം ഏതാണ്ട് ഒരു ദശലക്ഷം ടൂറിസ്റ്റുകൾ ഇവിടം സന്ദർശിയ്ക്കുന്നു.[3]
Remove ads
ഭൂമിശാസ്ത്രം

ലോഫോറ്റെൻ ഉത്തരനോർവേയിൽ ആർക്ടിക് വൃത്തത്തിനുള്ളിൽ 68 ഉം 69 ഉം അക്ഷാംശരേഖകൾക്കുള്ളിൽ സ്ഥിതിചെയ്യുന്നു. ലോഫോറ്റെൻ ദ്വീപസമൂഹത്തിൽ വാഗൻ(Vågan), വെസ്റ്റ്വാഗോയ(Vestvågøy), ഫ്ലാക്സ്റ്റാഡ്(Flakstad), മോസ്‌കീൻസ്(Moskenes), വേരോയ്(Værøy), റോസ്ട്(Røst) എന്നീ മുനിസിപ്പാലിറ്റികൾ ഉണ്ട്.
ഹിന്നോയ(Hinnøya), ഔസ്റ് വാഗോയ്(Austvågøy), ജിംസോയ്(Gimsøy), വെസ്റ്റ്വാഗോയ്(Vestvågøy), ഫ്ലാക്സ്റ്റാഡോയ(Flakstadøya), മോസ്‌കീൻസോയ(Moskenesøya) എന്നിവയാണ് പ്രധാന ദ്വീപുകൾ. അകെ വിസ്തീർണം 1227 ചതുരശ്രകിലോമീറ്ററും ജനസംഖ്യ 24,500 ഉം ആണ്.
ഈ ദ്വീപസമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മലകളും കൊടുമുടികളും ആണ്. ഇവയുടെ ഇടയിലൂടെ കടന്നുപോകുന്ന കടലിന്റെ കൈവഴികളും കടലോരങ്ങളും ഉൾക്കടലുകളും ഈ ഭൂപ്രകൃതിയുടെ ഭംഗി വർദ്ധിപ്പിയ്ക്കുന്നു. ലോഫോറ്റെന്നിലെ ഏറ്റവും ഉയർന്ന കൊടുമുടി 1161 മീറ്റർ ഉയരമുള്ള ഹിഗ്രാവ്സ്റ്റിന്റെൻ (Higravstinden) ആണ്.
ഭൂഗർഭശാസ്ത്രം

ഭൂഗർഭശാസ്ത്രപരമായി ലോഫോറ്റെൻ നോർവേയിലെ പശ്ചിമ ഗ്നൈസ് ഭൂഭാഗത്തിന്റെ (Western Gneiss Region) ഭാഗമാണ്.[4] ഇവിടുത്തെ കൊടുമുടികളും ഉയർന്ന പ്രദേശങ്ങളും മെസോസോയിക് യുഗത്തിൽ രൂപപ്പെട്ടതാണ്. ഇവിടെ പല സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുള്ള കാവോലിനൈറ്റ് എന്ന ധാതു ഈ നിഗമനത്തെ ശരി വെയ്ക്കുന്നു.[5]
ലോഫോറ്റെൻ'നു ചുറ്റുമുള്ള കടലിൽ എണ്ണയുടെ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 1.3 ബില്യൺ ബാരൽ എണ്ണ ഇവിടെ ഉണ്ടെന്നു കണക്കാക്കിയിരിയ്ക്കുന്നു. പക്ഷെ ഈ ഭാഗത്തുള്ള എണ്ണ ഖനനം നിരോധിച്ചിരിയ്ക്കുന്നു.[6]
ജന്തുജാലം
ട്രോപ്പിക്കൽ അല്ലാത്ത സമുദ്രങ്ങളിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ റോസ്ട് പട്ടണത്തിന് പടിഞ്ഞാറായി കാണപ്പെടുന്ന റോസ്ട് റീഫ് (Røst Reef) ആണ്.[7] നോർവീജിയൻ, ബാരെന്റ്സ് (Barents sea) സമുദ്രങ്ങളിൽ നിന്നുള്ള മൽസ്യസമ്പത്തിന്റെ ഏതാണ്ട് 70% ത്തിന്റെയും പ്രജനനം നടക്കുന്നത് ഈ ദ്വീപസമൂഹത്തിന് ചുറ്റുമുള്ള ഭാഗത്താണ്. ഇവിടെ വൻ തോതിൽ കടൽപ്പരുന്തുകളും നീർക്കാക്കകളും കണ്ടു വരുന്നു. ഇതിനുപുറമെ വർണാഭമായ പഫിനുകളും ഇവിടെ കണ്ടുവരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ പക്ഷികളുടെ കോളനി ഇവ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. നീർനായകളും മൂസുകളും ആണ് പ്രധാന ജന്തുവർഗങ്ങൾ. ഇവിടുത്തെ വനങ്ങളിൽ ഡൗണി ബിർച്, റോവാൻ തുടങ്ങിയ സസ്യങ്ങൾ കണ്ടുവരുന്നു. എന്നാൽ കോണിഫർ വൃക്ഷങ്ങൾ ഈ പ്രദേശങ്ങളിൽ വളരുന്നില്ല.
കാലാവസ്ഥ
കോപ്പൻ കാലാവസ്ഥാവിഭാഗീകരണത്തിൽ സബ്-പോളാർ ഓഷ്യനിക് ആണ് ലോഫോറ്റെൻ'നിൽ അനുഭവപ്പെടുന്ന കാലാവസ്ഥ. ആർക്ടിക് വൃത്തത്തിനുള്ളിൽ കിടക്കുന്ന ഒരു പ്രദേശമായിരുന്നിട്ടുകൂടി ഇവിടുത്തെ ശിശിരങ്ങൾ അത്ര കടുത്തതല്ല. ഓരോ സ്ഥലത്തിന്റെ അക്ഷാംശവുമായി ബന്ധപ്പെടുത്തുമ്പോൾ താപനില ഒത്തുപോകാത്ത ലോകത്തെ പ്രദേശങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന വ്യതിയാനം ഇവിടെയാണ്. ഗൾഫ് സ്ട്രീമിന്റെയും അതിന്റെ പോഷക സിസ്റ്റങ്ങളുടെയും സാന്നിധ്യമാണ് ഈ അസാധാരണ കാലാവസ്ഥയ്ക്ക് കാരണം. റോസ്ട്(Røst), വൈറോയ്(Værøy) എന്നീ പ്രദേശങ്ങൾ വർഷത്തിലാകമാനം പോസിറ്റീവ് താപമാനം രേഖപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഏറ്റവും വടക്കേയറ്റത്ത് കിടക്കുന്ന പ്രദേശങ്ങൾ ആണ്.[8][9][10]
മെയ്, ജൂൺ മാസങ്ങളിൽ മഴ വളരെ കുറവേ ലഭിയ്ക്കുന്നുള്ളൂ. ഒക്ടോബറിൽ ഇതിന്റെ മൂന്നിരട്ടി മഴ ലഭിയ്ക്കുന്നു.[11][12] ഇവിടുത്തെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില 30.4 °C (86.7 °F) ആണ്.
ശരത്കാലത്തിന്റെ അവസാനദിനങ്ങളിലും ശിശിരകാലത്തും ഇവിടെ ശക്തമായ കാറ്റ് അടിയ്ക്കാറുണ്ട്. തണുപ്പുകാലത്ത് സ്നോയും സ്നോയോട് ചേർന്ന മഴയും സാധാരണമാണ്. മലകളിൽ ശക്തിയേറിയ ഹിമപാതം ഉണ്ടാകാറുണ്ട്. ചില ശിശിരങ്ങളിൽ മലഞ്ചെരുവുകളിൽ ഹിമാനീപതനങ്ങളും സംഭവിയ്ക്കാറുണ്ട്.
സ്വോൾവാർ (Svolvær) പട്ടണത്തിൽ മെയ് 25 മുതൽ ജൂലൈ 17 വരെ സൂര്യൻ ചക്രവാളത്തിനു മുകളിൽ തന്നെയായിരിയ്ക്കും(പാതിരാസൂര്യൻ). അതുപോലെ ഡിസംബർ 4 മുതൽ ജനുവരി 7 വരെ സൂര്യൻ ചക്രവാളത്തിനു താഴെ തന്നെയും ആയിരിയ്ക്കും.
Remove ads
സ്പോർട്സ്
പർവ്വതാരോഹണവും പാറകയറ്റവും

പാറകയറ്റത്തിനും പർവ്വതാരോഹണത്തിനുമുള്ള ധാരാളം സാഹചര്യങ്ങൾ ലോഫോറ്റെൻ'നിൽ ലഭ്യമാണ്. വേനൽക്കാലത്ത് 24 മണിക്കൂർ സൂര്യപ്രകാശം ലഭിയ്ക്കുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ എളുപ്പമാകുന്നു. വെറും 1200 അടി ഉയരത്തിൽ മാത്രം റിഡ്ജുകളും കൊടുമുടികളും ഹിമാനികളും കാണപ്പെടുന്നു. ഔസ്റ്റ് വാഗോയയിലെ (Austvågøya) ഹെന്നിങ്സ്വാർ (Henningsvær) ആണ് പാറകയറ്റത്തിന്റെ പ്രധാന കേന്ദ്രം.
ഔസ്റ്റ് വാഗോയയും മോസ്‌കീൻസോയ(Moskenesøya)യുമാണ് പർവ്വതാരോഹണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ.
സർഫിങ്
ഉൻസ്റ്റാഡ്(Unstad) ആണ് സർഫിങ്ങിന് പ്രശസ്തമായ സ്ഥലം.[13]
സൈക്ലിംഗ്

വ്യക്തമായി അടയാളപ്പെടുത്തിയ സൈക്കിൾ പാതകൾ ഇവിടെയുണ്ട്. ദ്വീപസമൂഹത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ഈ പാതകൾ നീണ്ടുകിടക്കുന്നു. ചില സ്ഥലങ്ങളിൽ ഈ പാതകൾ പൊതു റോഡിൻറെ ഭാഗമാണെങ്കിലും പൊതുവെ അത്രയധികം തിരക്കില്ലാത്ത റോഡുകൾ ആണിത്. ചില സ്ഥലങ്ങളിൽ ഈ പാതകളിൽ ഗ്രേവൽ (മെറ്റൽ വിരിച്ചിട്ടുള്ളത്) മാത്രമാണുള്ളത്. തുരങ്കങ്ങളിലൂടെ സൈക്കിൾ ചവിട്ടുന്നത് ഒഴിവാക്കാനായി ചില സ്ഥലങ്ങളിൽ പ്രത്യേക ഫെറികൾ ലഭ്യമാണ്.
വേനൽക്കാലത്ത് പാതിരാസൂര്യന്റെ സമയങ്ങളിൽ ദ്വീപസമൂഹത്തിലുടനീളം നടക്കുന്ന സൈക്ലിംഗ് മത്സരമാണ് ലോഫോറ്റെൻ ഇന്സോമ്നിയ സൈക്ലിംഗ് റേസ്[14].
Remove ads
ഗതാഗതം

യൂറോപ്യൻ റോഡ് ഇ10 ആണ് ദ്വീപുകളിലെ ഏറ്റവും പ്രധാന പാത. സമുദ്രാന്തർതുരങ്കങ്ങളും പാലങ്ങളും മുഖേന ഇത് എല്ലാ വലിയ ദ്വീപുകളെയും ബന്ധിപ്പിയ്ക്കുന്നു. ഇത് നോർവേ മെയിൻലാൻഡുമായി ലോഫാസ്റ്റ് കണക്ഷൻ മുഖേന ബന്ധപ്പെട്ടിരിയ്ക്കുന്നു. 2007 ഡിസംബർ 1 നു ആണ് ഈ പാത ഉദ്ഘാടനം ചെയ്തത്. ദ്വീപുകൾ തമ്മിൽ തമ്മിലും മെയിൻലാൻഡും ദ്വീപുകളും തമ്മിലും പല ബസ് സെർവീസുകളുമുണ്ട്.
ഇവിടെ പല ചെറിയ വിമാനത്താവളങ്ങളുമുണ്ട്. ലെക്നെസ് എയർപോർട്ട്(Leknes Airport) ആണ് ഇതിൽ ഏറ്റവും പ്രമുഖം.
Remove ads
ചിത്രശാല
ഫോട്ടോകൾ
- ഹെന്നിങ്സ്വാർ പട്ടണം മൽസ്യബന്ധന സീസണിൽ.
- ലോഫോറ്റെർ വൈക്കിങ് മ്യൂസിയം
- ലോഫോറ്റെൻ'നിലെ ഷ്ടയിൻസ്ഫ്യോർഡെൻ(Steinsfjorden)
- ഫ്ളാക്സ്റ്റഡിലെ(Flakstad) റാംബെർഗ്(Ramberg) ബീച്ച്.
- വാഗൻ(Vågan) മുനിസിപ്പാലിറ്റിയിലെ സിൽഡ്പോൾനെസെറ്റ്(Sildpollneset), ഹിഗ്രാവ്സ്റ്റിന്റൻ(Higravstindan) മലനിരകൾ
- 1000 വർഷങ്ങളായി ലോഫോറ്റെൻ'ൽ നിന്നും സ്റ്റോക്ഫിഷ് കയറ്റിഅയയ്ക്കുന്നുണ്ട്.
ലോഫോറ്റെൻ'നെ അധികരിച്ചുള്ള പെയിന്റിങ്ങുകൾ
- fra Lofoten Theodor Kittelsen (1890)
- Lofoten Island Lev Lagorio (1895)
- Lofotenlandskap Anna Boberg (1910)
- Blick von Lauksund auf Trolltinden am Raftsund, Lofoten Themistokles von Eckenbrecher (1906)
- Blick von Svolvaer nach Storemolla und Lillemolla Hermann Eschke (1887)
- Fra Svolvær i Lofoten Gunnar Berg
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads