ലൂയിസ ആഡംസ്
From Wikipedia, the free encyclopedia
Remove ads
ലൂയിസ കാതറീൻ ജോൺസൺ ആഡംസ് (ജീവിതകാലം: ഫെബ്രുവരി 12, 1775 – മെയ് 15, 1852) യു.എസ് പ്രസിഡൻറായിരുന്ന ജോൺ ക്വിൻസി ആഡംസിൻറെ ഭാര്യയും1825 മുതൽ 1829 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. ഐക്യനാടുകൾക്കു പുറത്തു ജനിച്ച ആദ്യ അമേരിക്കൻ പ്രഥമവനിതയായിരുന്നു ലൂയിസ.
Remove ads
ആദ്യകാലജീവിതം
ലൂയിസ കാതറീൻ ജോൺസൺ 1775 ഫെബ്രുവരി 12 ന് ലണ്ടനിൽ, ഒരു ഇംഗ്ലീഷ് വനിതയായ കാതറീൻ നുത്തിന്റെയും ഒരു അമേരിക്കൻ വ്യാപാരിയായിരുന്ന ജോഷ്വാ ജോൺസന്റെയും മകളായി ജനിച്ചു. പിതാവന്റെ സഹോദരനായ തോമസ് ജോൺസൺ പിൽക്കാലത്ത് മേരിലാന്റിന്റെ ഗവർണറായും യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോർട്ട് ജസ്റ്റീസായും സേവനമനുഷ്ടിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ജോഷ്വ ജോൺസൺ മേരിലാന്റിൽനിന്നുള്ളയാളായിരുന്നു. ലൂയിസയ്ക്ക് , ആൻ, കരോലിൻ, ഹാരിയറ്റ്, കാതറീൻ, എലിസബത്ത്, അഡലെയ്ഡ് എന്നിങ്ങനെ 6 സഹോദരിമാരും തോമസ് എന്ന സഹോദരനുമുണ്ടായിരുന്നു. അവർ വളർന്നത് ലണ്ടനിലും ഫ്രാൻസിലെ നാന്റെസിലുമായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് കുടുംബം ഫ്രാൻസിൽ അഭയാർത്ഥികളായി കഴിഞ്ഞിട്ടുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads