മാക് ബുക്ക്(2006–2012)
From Wikipedia, the free encyclopedia
Remove ads
ആപ്പിൾ കമ്പനി മെയ് 2006 മുതൽ ഫെബ്രുവരി 2012 വരെ നിർമ്മിച്ച് പുറത്തിറക്കിയ മാക്കിൻന്റോഷ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് മാക് ബുക്ക്. എൻട്രി ലെവൽ ലാപ്‌ടോപ്പിന്റെ അതേ ഉദ്ദേശ്യത്തോടെ 2015-ൽ ഇതേ പേരിലുള്ള കമ്പ്യൂട്ടറുകളുടെ ഒരു പുതിയ നിര പുറത്തിറങ്ങി.[1]പവർപിസിയിൽ നിന്ന് ഇന്റൽ പ്രോസസറുകളിലേക്കുള്ള ആപ്പിളിന്റെ മാറ്റത്തിന്റെ ഭാഗമായി ഇത് ഐബുക്ക് സീരീസ് നോട്ട്ബുക്കുകൾക്ക് പകരം ഉപയോഗത്തിൽ വന്നു. ഉപഭോക്തൃ, വിദ്യാഭ്യാസ വിപണികളെ ലക്ഷ്യമിട്ടായിരുന്നു മാക്ബുക്ക്.[2]എക്കാലത്തെയും മികച്ച വിൽപ്പനയുള്ള മാക്കിന്റോഷ് ആയിരുന്നു അത്. 2008-ൽ അഞ്ച് മാസക്കാലം, യുഎസ് റീട്ടെയിൽ സ്റ്റോറുകളിൽ ഏത് ബ്രാൻഡിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പായിരുന്നു ഇത്.[3] മൊത്തത്തിൽ, മാക്ബുക്ക് ബ്രാൻഡ് "പ്രീമിയം ലാപ്‌ടോപ്പുകളുടെ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നിര" ആണ്. [4]
മാക്ബുക്കിന് മൂന്ന് വ്യത്യസ്ത ഡിസൈനുകൾ ഉണ്ട്. ഒറിജിനൽ മോഡൽ പോളികാർബണേറ്റിന്റെയും ഫൈബർഗ്ലാസ് കേസിംഗിന്റെയും സംയോജനമാണ് ഉപയോഗിച്ചത്, അത് ഐബുക്ക് ജി4(iBook G4)-ന്റെ മാതൃകയിലാണ്. 15 ഇഞ്ച് മാക്ബുക്ക് പ്രോയ്‌ക്കൊപ്പം 2008 ഒക്ടോബറിൽ രണ്ടാമത്തെ തരം അവതരിപ്പിച്ചു; മാക്ബുക്ക് വിലയേറിയ ലാപ്‌ടോപ്പിന്റെ യൂണിബോഡി അലുമിനിയം കേസിംഗാണുള്ളത്, പക്ഷേ ഫയർവയർ ഒഴിവാക്കി. 2009-ന്റെ അവസാനത്തിൽ അവതരിപ്പിച്ച മൂന്നാമത്തെ ഡിസൈൻ, സമാനമായ യൂണിബോഡി ഡിസൈൻ നിലനിർത്തിയിരുന്നുവെങ്കിലും വെളുത്ത പോളികാർബണേറ്റിലേക്ക് തിരിച്ചു വന്നു.
Remove ads
മാക് ബുക്ക്
രണ്ട് ഡിസൈനുകളാണ് മാക് ബുക്കിന് ഉള്ളത്.
പോളികാർണേറ്റ് മാക് ബുക്ക്
കുറിപ്പുകൾ:
1 ചില ആദ്യകാല മാക്ബുക്കുകൾക്ക് "റാൻഡം ഷട്ട്ഡൌണുകൾ(ഇടക്കിടെ ഷട്ട്ഡൗണാകുക)" ഒരു പ്രശ്നമുണ്ടായിരുന്നു. ആപ്പിളിന്റെ അഭിപ്രായത്തിൽ,[16] സോഫ്റ്റ്‌വെയർ, ഫേംവെയർ അപ്ഡേറ്റുകൾ വഴി പ്രശ്നം പരിഹരിച്ചു.
അലൂമിനിയം മാക് ബുക്ക്
Remove ads
ഇതും കാണുക
MacBook എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- പവർ മാക് G4 ക്യൂബ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads