മീഥെയ്ൻ
CH 4 From Wikipedia, the free encyclopedia
Remove ads
CH
4 എന്ന തന്മാത്രാവാക്യമുള്ള രാസസംയുക്തമാണ് മീഥെയ്ൻ. ഏറ്റവും ലളിതമായ ആൽക്കെയ്നാണിത്. പ്രകൃതി വാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമിതാണ്. 109.5 ഡിഗ്രിയാണ് ഇതിന്റെ ബന്ധന കോൺ. ഓക്സിജന്റെ സാന്നിദ്ധ്യത്തിലുള്ള മീഥെയ്നിന്റെ ജ്വലനം മൂലം കാർബൺ ഡയോക്സൈഡ്, ജലം എന്നിവ ഉണ്ടാകുന്നു. താരതമ്യേന ഉയർന്ന ലഭ്യതയും കുറഞ്ഞ ഊർജ്ജനഷ്ടവും മീഥെയ്നെ ഒരു മികച്ച ഇന്ധനമാക്കുന്നു. എന്നാൽ, സാധാരണ താപനിലയിലും മർദ്ദത്തിലും വാതകരൂപത്തിലായതിനാൽ ഇതിനെ സ്രോതസ്സിൽ നിന്ന് മറ്റിടങ്ങളിലേക്ക് കോണ്ടുപോകുന്നത് പ്രയാസമേറിയ കാര്യമാണ്.
Remove ads
അന്തരീക്ഷത്തിലുള്ള മീഥെയ്ൻ ക്രമേണ കാർബൺ ഡയോക്സൈഡും ജലവും നിർമിച്ചുകൊണ്ട് ഓക്സീകരിക്കപ്പെടും. മീഥെയ്ന്റെ അന്തരീക്ഷത്തിലെ അർദ്ധായുസ് 7 വർഷമാണ്.
1750-ൽ 10 കോടിയിൽ 700 ആയിരുന്ന മീഥെയ്ന്റെ ലഭ്യത 1998-ഓടെ 10 കോടിയിൽ 1745 ആയി ഉയർന്നു. കൂടാതെ, കടലിന്റെ അടിത്തട്ടിലും ഭൗമോപരിതലത്തിലും പ്രകൃതിദത്തമായ ധാരാളം മീഥെയ്ൻ കാണപ്പെടുന്നു. ഇത് ഭൗമശാസ്ത്രപരവും ജൈവ പ്രക്രിയകളും വഴിയാണ് രൂപംകൊള്ളുന്നത്. മീഥേൻ ക്ലാത്രറ്റേസുകളുടെ രൂപത്തിൽ മീഥേന്റെ ഏറ്റവും വലിയ ശേഖരം കടൽത്തട്ടിലാണു കാണപ്പെടുന്നത്. മീഥെയ്ൻ ഉപരിതലത്തിലും അന്തരീക്ഷവായുവിലും എത്തുമ്പോൾ ഇത് വായുമണ്ഡലത്തിലെ മീഥേൻ എന്നറിയപ്പെടുന്നു.[1]
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നാണ് മീഥെയ്ൻ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads