മിഷിഗൺ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഉപദ്വീപിന് സമാനമായ മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനമാണ് മിഷിഗൺ. മിഷിഗൺ തടാകത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. വടക്ക് പടിഞ്ഞാറ് മിനസോട്ട, പടിഞ്ഞാറ് വിസ്കോൺസിൻ, തെക്കു പടിഞ്ഞാറ് ഇന്ത്യാനയും ഇല്ലിനോയിയും, തെക്കുകിഴക്ക് ഒഹായോ, കിഴക്ക്, വടക്കുകിഴക്ക്, വടക്ക് എന്നീ ദിശകളിൽ കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയ എന്നിവയുമായി സംസ്ഥാനം ജല-കര അതിർത്തികൾ പങ്കിടുന്നു.
10.14 ദശലക്ഷം ജനസംഖ്യയും[5] 96,716 ചതുരശ്ര മൈൽ (250,490 കിലോമീറ്റർ 2) വിസ്തൃതിയുമുള്ള മിഷിഗൺ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള പത്താമത്തെ സംസ്ഥാനമാണ്. വിസ്തീർണ്ണം അനുസരിച്ച് പതിനൊന്നാമത്തെ വലിയ സംസ്ഥാനവും മിസിസിപ്പി നദിയുടെ കിഴക്കൻ മേഖലയിൽ ആകെ വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലുതുമാണ്. ലോകത്തിൽ ഏറ്റവും നീളമേറിയ ശുദ്ധജലാതിർത്തിയുള്ളത് മിഷിഗണിനാണ്. അഞ്ചിൽ നാല് മഹാ തടാകങ്ങളും സെയ്ന്റ് ക്ലെയർ തടാകവും മിഷിഗണുമായി അതിർത്തി പങ്കിടുന്നു. സംസ്ഥാന തലസ്ഥാനം ലാൻസിംഗ് ആണ്, അതേസമയം അതിന്റെ ഏറ്റവും ജനസംഖ്യയുള്ള നഗരം ഡെട്രോയിറ്റ് ആണ്. തെക്കുകിഴക്കൻ മിഷിഗണിലെ മെട്രോ ഡിട്രോയിറ്റ് മേഖല രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ളതും വലുതുമായ മെട്രോപൊളിറ്റൻ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ്. ഗ്രാൻഡ് റാപ്പിഡ്സ്, ഫ്ലിന്റ്, ആൻ ആർബർ, കലമാസൂ, ട്രൈ-സിറ്റീസ്, മസ്കെഗോൺ എന്നിവയാണ് സംസ്ഥാനത്തെ മറ്റ് പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങൾ.
രണ്ട് ഉപദ്വീപുകളായി സ്ഥിതി ചെയ്യുന്ന ഒരേയൊരു അമേരിക്കൻ സംസ്ഥാനമാണ് മിഷിഗൺ. വടക്കൻ വിസ്കോൺസിനിൽ നിന്ന് കിഴക്കോട്ട് നീണ്ടുനിൽക്കുന്ന കനത്ത വനപ്രദേശമായ അപ്പർ പെനിൻസുലയും (സാധാരണയായി "യു.പി." എന്ന് വിളിക്കപ്പെടുന്നു), ഒഹായോയിൽ നിന്നും ഇന്ത്യാനയിൽ നിന്നും വടക്കോട്ട് നീണ്ടുകിടക്കുന്ന കൂടുതൽ ജനസാന്ദ്രതയുള്ള ലോവർ പെനിൻസുലയുമാണ് ഇവ. മിഷിഗൺ തടാകത്തെയും ഹ്യൂറോൺ തടാകത്തെയും ബന്ധിപ്പിക്കുന്ന മാക്കിനാക് കടലിടുക്ക് ഈ ഉപദ്വീപുകളെ വേർതിരിക്കുന്നതോടൊപ്പം ഇന്റർസ്റ്റേറ്റ് 75 ലൂടെ 5 മൈൽ നീളമുള്ള മാക്കിനാക് പാലത്താൽ ഇവ ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. പഞ്ചമഹാതടാകങ്ങളിൽ നാലെണ്ണത്തിന്റെയും സെന്റ് ക്ലെയർ തടാകത്തിന്റെയും അതിർത്തിയായി നിലകൊള്ളുന്ന മിഷിഗണിന്, ഏതൊരു യു.എസ്. രാഷ്ട്രീയ ഉപവിഭാഗത്തിലെയുംകാൾ ദൈർഘ്യമേറിയതായ 3,288 മൈൽ നീളമുള്ള ശുദ്ധജല തീരപ്രദേശമുണ്ട്.[6] ജലവിസ്തൃതിയിൽ ചതുരശ്ര മൈൽ കണക്കിൽ അലാസ്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തും, ശതമാനക്കണക്കിൽ 42% ജലവിസ്തൃതിയോടെ ഒന്നാം സ്ഥാനത്തും നിൽക്കുന്ന ഈ സംസ്ഥാനത്ത്, കൂടാതെ 64,980 ഉൾനാടൻ തടാകങ്ങളും കുളങ്ങളും ഉണ്ട്.[7][8]
പതിനേഴാം നൂറ്റാണ്ടിൽ ഫ്രഞ്ച് പര്യവേക്ഷകർ പഞ്ചമഹാതടാക പ്രദേശം ന്യൂ ഫ്രാൻസിനായി അവകാശപ്പെട്ടു. എന്നിരുന്നാലും ആയിരക്കണക്കിന് വർഷങ്ങളായി ഒജിബ്‌വാ, ഒഡാവ, പൊട്ടാവറ്റോമി, വ്യാൻഡോട്ട് തുടങ്ങിയ തദ്ദേശീയ അമേരിന്ത്യൻ ജനത ഈ പ്രദേശത്ത് കൂടുതലായി അധിവസിച്ചിരുന്നു. ഫ്രഞ്ച് കുടിയേറ്റക്കാരും മെറ്റിസുകളും കോട്ടകളും വാസസ്ഥലങ്ങളും ഇവിടെ സ്ഥാപിച്ചു. "വലിയ വെള്ളം" അല്ലെങ്കിൽ "വലിയ തടാകം" എന്നർത്ഥം വരുന്ന ഒജിബ്‌വ പദമായ ᒥᓯᑲᒥ (മിഷിഗാമി) യിൽ നിന്നാണ് ഈ പ്രദേശത്തിന്റെ പേര് ഉരുത്തിരിഞ്ഞതെന്ന് ചിലർ വാദിക്കുന്നു.[1][9]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads