ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ
From Wikipedia, the free encyclopedia
Remove ads
ഡച്ചുകാരനായിരുന്ന ഒരു സസ്യശാസ്ത്രജ്ഞനാണ് ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ (Friedrich Anton Wilhelm Miquel). (24 ഒക്ടോബർ 1811, ന്യൂഹാൻസ് – 23 ജനുവരി 1871, ഉട്രിക്റ്റ്). ഡച്ച് ഈസ്റ്റ് ഇൻഡീസിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യസംഭാവന.
Remove ads
ജീവിതം
ഗ്രോണിങ്‌ജൻ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം 1833 -ൽ PhD നേടി. ആംസ്റ്റർഡാമിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനിടേ 1835 -ൽ അദ്ദേഹം റോട്ടർഡാമിൽ വൈദ്യം പഠിപ്പിക്കുകയുമുണ്ടായി.[1] ആംസ്റ്റർഡാം സർവ്വകലാശാലയിലും (1846–1859), ഉട്രെക്ട് സർവ്വകലാശാലയിലും (1859–1871) അദ്ദേഹം സസ്യശാസ്ത്ര അധ്യാപകനും ആയിരുന്നു.
പ്രവൃത്തി
അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ ഭൂരിഭാഗവും സസ്യശാസ്ത്രനാമകരണത്തെപ്പറ്റിയായിരുന്നു. ഡച്ച് സാമ്രാജ്യത്തിലെ സസ്യങ്ങളിൽ, പ്രത്യേകിച്ച് സുരിനാമിലെ തൽപ്പരനായിരുന്നു അദ്ദേഹം. ഒരിക്കലും ദൂരേക്ക് കാര്യമായി യാത്ര ചെയ്തിട്ടില്ലെങ്കിലും ആസ്ത്രേലിയയിലെയും ഇന്ത്യയിലെയും ചെടികളെപ്പറ്റി അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു. പല സസ്യകുടുംബങ്ങളിലെയും പ്രധാന ജനുസുകളിൽ അദ്ദേഹത്തിനു വലിയ താൽപ്പര്യമുണ്ടായിരുന്നു, പ്രധാനമായും കസ്വാറിനേസീ, മൈർട്ടേസീ, പൈപ്പരേസീ, പോളീഗോണേസീ എന്നിവയിൽ. അദ്ദേഹം ആകെ 7000 -ത്തോളം സസ്യനാമങ്ങൾ പ്രസിദ്ധീകരിച്ചു. സൈക്കാഡുകളിലെ ഫോസിലിനെപ്പറ്റിയും അദ്ദേഹം പഠനം നടത്തി.
Remove ads
പിന്നീട്
പ്രധാന പ്രസിദ്ധീകരണങ്ങൾ
- Genera Cactearum Archived 2021-08-14 at the Wayback Machine, Rotterdam, 1839
- Monographia Cycadearum, Utrecht, 1842
- Systema Piperacearum, Rotterdam,1843-1844
- Illustrationes Piperacearum, Bonn, 1847
- Cycadeae quaedam Americanae, partim novae. Amsterdam, 1851.
- Flora Indiae batavae, Amsterdam, 1855-1859
- Leerboek der Artensij-Gewassen, Utrecht, 1859
- De Palmis Archipelagi Indici observationes novae. Amsterdam, 1868.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads