അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിസോറി. അയോവ, ഇല്ലിനോയി, കെന്റക്കി, ടെന്നസി, അർക്കൻസാ, ഒക്‌ലഹോമ, കാൻസസ്, നെബ്രാസ്ക എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. ജെഫേഴ്സൺ സിറ്റിയാണ് തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.