എവറസ്റ്റ്‌ കൊടുമുടി

ഏറ്റവും ഉയരമുള്ള പർവ്വതം From Wikipedia, the free encyclopedia

എവറസ്റ്റ്‌ കൊടുമുടി
Remove ads

ലോകത്തിലെ സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌. നേപ്പാളി ഭാഷയിൽ സഗർമാഥാ(सगरमाथा) എന്നും സംസ്കൃതത്തിൽ ദേവഗിരി(देवगिरि) ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും പേരുണ്ട്‌. സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. 1961-ലെ ഒരു ഉടമ്പടിപ്രകാരമാണ്‌, എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്[3]‌.

വസ്തുതകൾ എവറസ്റ്റ്‌ കൊടുമുടി, ഉയരം കൂടിയ പർവതം ...
Remove ads
Thumb
Mount Everest relief map
Remove ads

പര്യവേഷണങ്ങൾ

1953-ലെ വിജയകരമായ യാത്രക്കു മുൻപ്, എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത്, ആല്പൈൻ ക്ലബും, റോയൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.

നേപ്പാളിലൂടെയുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുവശം വഴിയാണ് ആരോഹണത്തിനു ശ്രമിച്ചിരുന്നത്.1951-ൽ എറിക് ഷിപ്റ്റണിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ് എവറസ്റ്റിന് തെക്കുവശം വഴി അതായത് നേപ്പാളിലൂടെയുള്ള ഒരു പാത തെളീച്ചത്.

നേപ്പാളിലൂടെയുള്ള പര്യവേഷണത്തിനു മുൻപ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുകിഴക്കൻ വക്കിലൂടെ ചില പര്യവേഷകർ സാരമായ ഉയരങ്ങൾ താണ്ടിയിട്ടുണ്ട്. 1924-ൽ നോർട്ടൺ, 1933-ൽ സ്മിത്ത് (smythe) തുടങ്ങിയവർ ഇതിൽ എടുത്തു പറയേണ്ടവരാണ്. 1953-നു മുൻപ് വരെയുള്ള ഏറ്റവുമധികം ഉയരം താണ്ടിയത് നോർട്ടൺ ആയിരുന്നു. അദ്ദേഹം 8565 മീറ്റർ ഉയരത്തിലെത്തിയിരുന്നു.

1924-ൽത്തന്നെ മല്ലോറി, ഇർവിൻ എന്നീ പര്യവേഷകർ ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന് അവരെ കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.1999ൽ മല്ലോറിയുടെ ശരീരം കണ്ടെത്തി. അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നതായി കരുതപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം തിബറ്റിലൂടെയുള്ള പാത ചൈനക്കാർ അടയ്ക്കുകയും ഇതേസമയം തന്നെ പര്യവേഷണത്തിന് കൂടുതൽ യോഗ്യമായ നേപ്പാളിലൂടെയുള്ള പാത തുറക്കപ്പെടുകയും ചെയ്തു.

1953-ലെ വിജയകരമായ പര്യവേഷണം, ബ്രിഗേഡിയർ ജോൺ ഹണ്ട് ആണ് നയിച്ചത്. ഈ യാത്ര വളരെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതും അന്നുവരെയുണ്ടായിരുന്ന അത്യാധുനികസജ്ജീകരണങ്ങളോടു കൂടിയതുമായിരുന്നു.

തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം. മുകളിലേക്ക് കൊണ്ടുപോകേണ്ട സാമഗ്രികളൊക്കെ ഷെർപ്പകൾ എന്ന ഒരു ജനവിഭാഗക്കാരാണ് കൊണ്ടെത്തിർച്ചിരുന്നത്. ഷെർപ്പകളുടെ സഹായമില്ലതെ എവറസ്റ്റ് കീഴടക്കൽ ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു[3].

ThumbSouth Col route
Southern and northern climbing routes as seen from the International Space Station.
Remove ads

എവറസ്റ്റ് നാൾവഴികൾ

  • 1852-ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായി ഹിമാലയത്തിലെ പതിനഞ്ചാം കൊടുമുടിയെ കണക്കാക്കി.
  • 1865-ഭാരതത്തിൽ സർവേയറായി സേവനമനുഷ്ഠിച്ചിരുന്ന സർ ജോർജ് എവറസ്റ്റിന്റെ പേര് ഈ കൊടുമുടിയ്ക്ക് നൽകി
  • 1921-എവറസ്റ്റ് ആരോഹണത്തിനുള്ള ആദ്യസംഘം ചാൾസ് ഹൊവാർഡ് ബൊറിയുടെ നേതൃത്വത്തിൽ വടക്കുദിശയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. യാത്ര വിജയകരമായില്ല.
  • 1924-മൂന്നാം പർവതാരോഹണസംഘം യാത്രതിരിച്ചെങ്കിലും കൊടുമുടിയുടെ നെറുകയിലെത്തുകയും അപ്രത്യക്ഷരാവുകയും ചെയ്തു.
  • 1933-എവറസ്റ്റിനു മുകളിലൂടെ ആദ്യമായി വിമാനം പറന്നു
  • 1953-ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള വിജയകരമായ ആദ്യ എവറസ്റ്റാരോഹണം
  • 1960-61-സമുദ്രനിരപ്പിൽ നിന്നും ഉയരങ്ങളിലേയ്ക്ക് പോകുമ്പോൾ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ പഠിയ്ക്കുക എന്ന ലക്ഷ്യത്തോടെ എഡ്‌മണ്ട് ഹിലാരിയുടെ നേതൃത്വത്തിൽ ഒരു സംഘം 8 മാസത്തോളം ചെലവഴിച്ചു.
  • 1975-ആദ്യവനിത ജൂങ്കോ താബേ എവറസ്റ്റിലെത്തി.
  • 1980-ഓക്സിജൻ സിലിണ്ടറും റേഡിയോയും ഇല്ലാതെ റെയ്നോൾഡ് മെസ്നർ എവറസ്റ്റിലെത്തി.
  • 2000-ഡാവോകാർനികർ എവറസ്റ്റിനുമുകളിൽ നിന്നും ബേസ് ക്യാമ്പ് വരെ സ്കീയിങ്ങ് നടത്തി.
  • 2001-അന്ധനായ എറിക് വിനെൻമേയർ എവറസ്റ്റിലെത്തി.
Remove ads

ചിത്രശാല


അവലംബം

Loading content...

ഇതും കാണുക

Loading content...

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads