നാഗർകോവിൽ

From Wikipedia, the free encyclopedia

നാഗർകോവിൽ
Remove ads

നാഗർകോവിൽ (நாகர்கோவில் എന്നു തമിഴിൽ) ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയായ കന്യാകുമാരി ജില്ലയുടെ ആസ്ഥാനമാണ്‌ നാഗർകോവിൽ നഗരം. 1956 വരെ നഗരവും കന്യാകുമാരി ജില്ലയും തിരു-കൊച്ചിയുടെ ഭാഗമായിരുന്നു. നഗരവും സമീപപ്രദേശങ്ങളും നാഞ്ചിനാട്‌ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ നെൽകലവറ എന്ന് പ്രസിദ്ധമാണ്‌ നാഞ്ചിനാട്‌.

Thumb
Bus Station at Nagercoil
വസ്തുതകൾ നാഗർകോവിൽ நாகர்கோவில்നാഗർകോയിൽ, രാജ്യം ...
Remove ads

ചരിത്രം

നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗക്ഷേത്രത്തിൽ നിന്നുമാണ്‌ നാഗർകോവിലിന്‌ ഈ പേര്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോൾ‍ പ്രധാന‍ ടൂറിസ്റ്റ്‌ കേന്ദ്രവും പ്രാദേശിക ഹിന്ദുക്കളുടെ ആരാധനാലയവുമാണ്‌ ഈ ക്ഷേത്രം. നഗരത്തിന്റെ ആധുനികചരിത്രം തിരുവിതാംകൂറിന്റെ ചരിത്രവുമായ്‌ ബന്ധപ്പെട്ടു കിടക്കുന്നു. തിരുവിതാംകൂറിന്റെ മഹാരാജാവായ മാർത്താണ്ഡവർമ്മയുടെ ഭരണകാലമാണ്‌ നഗരത്തിന്റെ പ്രതാപകാലം. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനം നാഗർകോവിലിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള പത്മനാഭപുരമായിരുന്നു. തിരുവനന്തപുരത്തേക്ക്‌ പിൽക്കാലത്ത്‌ തലസ്ഥാനം മാറ്റിസ്ഥപിച്ചെങ്കിലും തിരുവനന്തപുരം കഴി‍ഞ്ഞാൽ തിരുവിതാംകൂറിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു നാഗർകോവിൽ. വിദേശാധിപത്യശക്തികൾ നാഗർകോവിൽ നഗരത്തെ കോളനിവത്കരിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടിട്ടുണ്ട്‌. നഗരത്തിന്‌ സമീപത്തുള്ള തുറമുഖ പട്ടണമായ കുളച്ചലിൽ വച്ചു നടന്ന കുളച്ചൽ യുദ്ധത്തിൽ 1741-ഇൽ ഡിലനോയിയുടെ നേതൃത്വത്തിൽ ഉള്ള ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യൻ കമ്പനിയെ മാർത്തണ്ഡവർമ്മയുടെ പട പരാജയപ്പെടുത്തി. ജലവിതരണം, ഗതാഗതം, വിദ്യാലയങ്ങൾ, റോഡുകൾ എനീ രംഗങ്ങളിൽ തിരുവിതാംകൂർ ഭരണകാലത്ത്‌ അഭൂതപൂർവ്വമായ വളർച്ചയാണ്‌ നഗരം നേടിയത്‌. അക്കാലത്ത്‌ ബ്രിട്ടീഷ്‌ രാജിന്‌ കീഴിലുള്ള "മാതൃകാ നാട്ടുരാജ്യം" ആയി തിരുവിതാംകൂർ അറിയപ്പെട്ടിരുന്നു, 1950-ലെ സംസ്ഥാന‍ അതിർത്തി പുനർനിർണ്ണയ നിയമപ്രകാരം നഗരവും കന്യാകുമാരി ജില്ലയും തമിഴ്‌നാടിനോട്‌ കൂട്ടി ചേർക്കപ്പെട്ടു. 1980-കളിൽ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമിടയിൽ ചില കലാപങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നാഗർകോവിൽ ശാന്തമാണ്.

Remove ads

ഭൂമിശാസ്‌ത്രം

സമുദ്രനിരപ്പിൽ നിന്നും 42 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

നഗരവും നഗരപ്രാന്തവും:

Thumb
നാഗർകോവിലിലെ വയൽ പ്രദേശം

നഗരം പശ്ചിമഘട്ടത്തോട്‌ ചേർന്ന് കിടക്കുന്നതിനാൽ നഗരപ്രാന്തപ്രദേശങ്ങൾ പർവ്വതങ്ങളാലും താഴ്‌വരകളാലും സമൃദ്ധമാണ്‌ പശ്ചിമഘട്ടമാണ്‌ നഗരത്തിന്റെ ജീവൻരേഖ. കുടിവെള്ളം, കാലാവസ്ഥ, ജലസേചനം, എന്നിവക്കെല്ലാം നഗരം പശ്ചിമഘട്ടത്തോട്‌ കടപ്പെട്ടിരിക്കുന്നു, നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരവും, നയനാഭിരാമവുമായ ദൃശ്യങ്ങൾ കാണാം. നഗരത്തിന്‌ കിഴക്കായി പശ്ചിമഘട്ടത്തിൽ റബ്ബർ, കോഫീ, മഞ്ഞൾ തോട്ടങ്ങൾ ധാരാളമുണ്ട്‌. ഇവയിൽ പലതും ബ്രിട്ടീഷുകാർ വികസിപ്പിച്ചതാണ്‌. സിംസൺ, ബാലമോർ എന്നീ ബ്രിട്ടീഷ്‌ എസ്റ്റേറ്റുകളുടെ പേരുകൾ ഇന്നും നഗരത്തിൽ പ്രബലമാണ്‌. ഇന്ന് ഈ എസ്റ്റേറ്റുകളിൽ പലതും കേരളത്തിലെ ധനാഢ്യരായ മാപ്പിളമാർ (സിറിയൻ ക്രിസ്ത്യാനികൾ)-കൈക്കലാക്കിയിരിക്കുന്നു‌. കന്യാകുമാരിയോട്‌ ചേർന്നുകിടക്കുന്ന നാഗർകോവിൽ നഗരത്തിൽ വച്ചാണ്‌ കന്യാകുമാരിയിൽ നിന്നും വരുന്ന റയിൽപാത തിരുനെൽവേലി വഴി മധുരയിലേക്കും, തിരുവനന്തപുരം വഴി കൊച്ചിയിലേക്കും തിരിയുന്നത്‌. ദക്ഷിണറെയിൽവേയിലെ ഒരു പ്രധാന ജംക്ഷനാണ്‌ നാഗർകോവിൽ. എൻ.എച്ച്‌. 47 വഴി തിരുവനന്തപുരത്ത്‌ നിന്നും 65 കിലോമീറ്ററാണ്‌ നാഗർകോവിൽ. തിരുനെൽവേലിയിലേക്ക് എൻ.എച്ച്‌. 7 വഴി 80 കിലോമീറ്റർ പോകണം.

കാലാവസ്ഥ:

വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ്‌ നഗരത്തിൽ. വേനൽക്കാലത്ത്‌ 33 ഡിഗ്രിവരെ താപനില എത്താറുണ്ട്‌. വടക്കുകിഴക്കൻ കാലവർഷക്കാറ്റും, തെക്കുപടിൻഞ്ഞാറൻ കാലവർഷക്കാറ്റും നഗരത്തിന്‌ മഴ നൽകുന്നു. നീലഗിരി കഴിൻഞ്ഞാൽ തമിഴ്‌നാട്ടിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ജില്ലയാണ്‌ കന്യാകുമാരി.

ജനസംഖ്യ:

2.25 ലക്ഷമാണ്‌ നഗരപരിധിയീലെ ജനസംഖ്യ. നഗരപ്രാന്തമായ ചെറിയ ജില്ലയായ കന്യാകുമാരി 17 ലക്ഷം ജനസംഖ്യയുള്ളാതാണ്‌. ചെന്നൈ കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ലയാണ്‌ കന്യാകുമാരി. ജില്ലയുടെ തീരദേശഗ്രാമങ്ങളിലാണ്‌ ധാരാളം ജനസാന്ദ്രത കാണുന്നത്‌. പശ്ചിമഘട്ടത്തോട്‌ ചേർന്നു കിടക്കുന്ന താഴ്‌വാര പ്രദേശങ്ങളിൽ ജനസാന്ദ്രത കുറവാണ്‌.

സംസ്കാരവും മതവും

തമിഴ്‌, മലയാളം, ഇംഗ്ലീഷ്‌ എന്നീ ഭാഷകൾ നഗരത്തിലെ ജനങ്ങൾ സംസാരിക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന വിദ്യാലയങ്ങളിലും ഈ മൂന്നു ഭാഷകളും അദ്ധ്യയന മാധ്യമങ്ങളാണ്‌. നഗരത്തിലെ സംസ്കാരം കേരളസംസ്കാരത്തിന്റെയും തമിഴ്‌നാട്‌ സംസ്കാരത്തിന്റെയും മിശ്രിതമാണ്‌. ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു മതവിഭാഗങ്ങൾ ഇവിടെയുണ്ട്‌. ക്രിസ്ത്‌മസ്‌, ഓണം, മണ്ടയ്കാട്‌ ഭഗവതിയമ്മൻ ക്ഷേത്ര ഉത്സവം, കോല്ലങ്കോട്‌ തൂക്കം, കോട്ടാർ സെന്റ്‌ ഫ്രാൻസിസ്‌ സേവ്യർ തിരുനാൾ, തക്കല പീർ മുഹമ്മദ്‌ തിരുനാൾ, അയ്യാ വൈകുണ്ടർ ഉത്സവം എന്നിവയാണ്‌ ജില്ലയിലെ പ്രധാന ആഘോഷങ്ങൾ.

Remove ads

യൂറോപ്യൻ മിഷണറിമാരുടെ സ്വാധീനം

19-ആം നൂറ്റാണ്ടിൽ നഗരത്തിൽ എത്തിയ ബ്രിട്ടീഷ്‌, ജർമ്മൻ മിഷണറിമ്മർ നഗരത്തിന്റെ സാമൂഹ്യനിലവാരം, വിദ്യാഭ്യാസം, സാക്ഷരത എന്നിവക്ക്‌ നൽകിയ സംഭാവനകൾ വളരെ വലുതാണ്‌. നഗരം അവരോട്‌ കടപ്പെട്ടിരിക്കുന്നു. ഇന്നും നഗരത്തിലെ പല വിദ്യാലയങ്ങൾക്കും തെരുവുകൾക്കും ഈ മിഷണറിമാരുടെ പേരുകൾ തന്നെയാണുള്ളത്‌. യൂറോപ്യൻ മിഷണറിമാർ 19-ആം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ മഹത്ത്വം നഗരത്തിൽ പ്രഘോഷിച്ചു. ഒരു ചെറിയ വിഭാഗം ജനങ്ങളെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തിലേക്ക്‌ പരിവർത്തനപ്പെടുത്തുകയും ചെയ്തു. 16-ആം നൂറ്റാണ്ടിൽ തന്നെ വിശു: ഫ്രാൻസിസ്‌ സേവ്യർ ഇവിടെ ശക്തമായ കത്തോലിക്കൻ അടിത്തറ സ്ഥാപിച്ചിരുന്നു. ഇന്നും കത്തോലിക്കർ ആധിപത്യം പുലർത്തുന്ന നഗരമാണ്‌ നാഗർകോവിൽ. 1817-ഇൽ നഗരത്തിലെത്തിയ പ്രൊട്ടസ്റ്റന്റ്‌ മിഷണറിയായ റവ: സി. മെഡ്‌ നഗരത്തിൽ ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്‌) സ്ഥാപിച്ചു. അദ്ദേഹം നഗരത്തിന്റെ വിദ്യാഭ്യാസരംഗത്തിന്‌ നൽകിയ സംഭാവനകൾ അമൂല്യമാണ്‌. 1818-ഇൽ അദ്ദേഹം സ്ഥപിച്ച നാഗർകോവിൽ സെമിനാരി തിരുവിതാംകൂറിലെയെന്നല്ല, തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്‌. അദ്ദേഹം വിദ്യാഭസരംഗത്തിന്‌ നൽകിയ സംഭാവനകൾ കണക്കിലെടുത്ത്‌ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തെ വിദ്യാലങ്ങളുടെ സൂപ്രണ്ട്‌ ആയി നിയമിച്ചു, മഹിളാവിദ്യാഭ്യാസവും അദ്ദേഹം പ്രചരിപ്പിച്ചു, റവ:സി:മെഡ്‌ നാഗർകോവിലിൽ സ്ഥാപിച്ച നാഗർകോവിൽ മിഷൻ പ്രസ്സ്‌ ആണ്‌ തിരുവിതാംകൂറിലെ ആദ്യത്തെ അച്ചടിശാല. 1806 മുതൽ 1816 വരെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ധാരാളം വിദ്യാലങ്ങൾ സ്ഥാപിച്ച റവ:വില്യം തോബിയാസ്‌ എന്ന മിഷണറിയോടും നഗരം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം തിരുവിതാംകൂറിലെ തന്നെ ആദ്യത്തെ വിദ്യാലയങ്ങളിൽ ഒന്ന് നഗരത്തിന്‌ സമീപം മയിലാടിയിൽ സ്ഥാപിച്ചു. ഇന്നും ഈ വിദ്യാലയം ഇവിടെയുണ്ട്‌.

Remove ads

പ്രാദേശിക സമ്പദ് വ്യവസ്ഥ

Thumb
നഗരപ്രാന്തമായ ആരൽ‌വായ്മൊഴിയിലെ വിൻഡ് മില്ലുകൾ നഗരം വിട്ട് തിരുനെൽ‌വേലിയിലേക്ക് പോകുമ്പോൾ നയനസുഖം പകരുന്നു.

ഇന്ത്യൻ സ്പേസ്‌ റിസർച്ച്‌ ഓർഗനൈസേഷൻ (ഐ.എസ്‌.ആർ.ഒ) യുടെ ലിക്വിട്‌ പ്രൊപ്പൾഷൻ സിസ്റ്റംസ്‌ സെന്റർ(എൽ.പി.എസ്‌.സി) നഗരത്തോട്‌ ചേർന്ന് മഹേന്ദ്രഗിരിയിൽ സ്ഥിതി ചെയ്യുന്നും. മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌ ലിമിറ്റഡ്‌ (ഐ.ആർ.ഇ) നഗരത്തിന്‌ സമീപം മണവാളക്കുറിച്ചിയിൽ സ്ഥിതി ചെയ്യുന്നു, നഗര‍ത്തിന്‌ സമീപം മുപ്പന്തൽ, ആരൽവായ്മൊഴി പ്രദേശങ്ങളിൽ ധാരാളം വിൻഡ്‌ മില്ലുകൾ കാണാം. മില്ലുകളുടെ എണ്ണത്തിലും വൈദ്യുതോൽപാതന ശേഷിയിലും തെക്കേ ഏഷ്യയിൽ തന്നെ സുപ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്‌ നഗരം. 540 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഈ വിൻഡ്‌ മില്ലുകൾ ഉൽപാദിപ്പിക്കുന്നത്‌. കയർനിർമ്മാണം, പുഷ്പവ്യാപാരം, കൈത്തറി, റബ്ബർ ഉൽപന്നങ്ങളുടെ നിർമ്മാണം, മീൻ വല നിർമ്മാണം, ഭക്ഷണ സംസ്കരണം എന്നിവയാണ്‌ നഗരത്തിലെ ചെറുകിട വ്യവസായങ്ങൾ. നഗരത്തിലെ തിരക്കേറിയ വടശ്ശേരി, കോട്ടാർ മാർക്കറ്റുകൾ തിരുവനന്തപുരത്തേക്കും കേരളത്തിന്റെ ഇതര ഭാഗ്ങ്ങളിലേക്കും പച്ചക്കറിയും മറ്റും തമിഴ്‌നാട്ടിൽ നിന്നും അയക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്‌. നഗരത്തിലെ എൻ.ആർ.ഐ. കളും നഗരത്തിന്റെ സമ്പത്‌ വ്യവസ്ഥക്ക്‌ വൻസംഭാവന നൽകുന്നു.

Remove ads

നഗരത്തിലെ പിൻ‌കോഡുകൾ

ജി.പി.ഓ - 629001
കോട്ടാർ - 629002
വെട്ടൂർണിമഠം - 629003
രാമൻപുതൂർ - 629004

രാഷ്ട്രീയം

പാരമ്പര്യമായി കോൺഗ്രസിന്റെ കോട്ടയായിരുന്നു നാഗർകോവിൽ നഗരം. തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ്‌ കന്യാകുമാരി നിയൊജകമണ്ടലത്തിൽ നിന്നും ആണ്‌ വിജയിച്ചത്‌. മന്ത്രിമാരായ ശ്രീ.സുരേഷ്‌ രാജൻ, ശ്രീ.നാഞ്ചിൽ മനോഹരൻ. വിജയധരണി എന്നിവരും നാഗർകോവിലുകാരാണ്‌.എന്നാൽ ഇപ്പോൾ ബി ജെ പിക്കും ഭരണമുണ്ട് പൊൻ രാധാകൃഷ്ണൻ എം പി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads