സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം

From Wikipedia, the free encyclopedia

സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം
Remove ads

ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം ധനതത്ത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങൾക്ക് നല്കുന്ന പുരസ്കാരമാണ് "ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം സാമ്പത്തികശാസ്ത്രത്തിനുള്ള സ്വെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം" എന്ന ഔദ്യോഗികനാമത്തിലറിയപ്പെടുന്ന, സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം[1]. (ഇംഗ്ലീഷ്:The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel, സ്വീഡിഷ്: Sveriges riksbanks pris i ekonomisk vetenskap till Alfred Nobels minne) 1969 മുതൽ വർഷംതോറും റോയൽ സ്വീഡിഷ് അക്കാദമി ധനതത്ത്വശാസ്ത്രരംഗത്തെ ഗവേഷകർക്ക് ഈ പുരസ്കാരം നല്കിവരുന്നു.

Thumb
സ്റ്റോക്ഹോമിൽവച്ച് 2008ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാന വിജയിയെ പ്രഖ്യാപിക്കുന്നു. വിജയി പോൾ ക്രുഗ്‌മാൻ
വസ്തുതകൾ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം, അവാർഡ് ...

1969ൽ ആദ്യത്തെ ധനതത്ത്വശാസ്ത്ര നോബൽസമ്മാനത്തിന് അർഹരായത് റെയ്ഗ്നർ ഫ്രിഷ്, ജാൻ ടിൻബെർഗൻ എന്നിവരാണ്[2]. പുരസ്കാരം നേടുന്ന ഓരോരുത്തർക്കും മെഡലും ബഹുമതിപത്രവും പണവും സമ്മാനമായി നല്കുന്നു. വാസ്തവത്തിൽ ആൽ‌ഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിൽ ഉൾപ്പെട്ടതായിരുന്നില്ല സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം. ഇങ്ങനെയൊരു സമ്മാനത്തെക്കുറിച്ച് അദ്ദേഹം തന്റെ വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. 1968-ൽ സ്വീഡിഷ്‌ ബാങ്കായ സ്വെറിഗ്‌സ്‌ റിക്സ്ബാങ്ക്‌, അവരുടെ 300ാം വാർഷികത്തിൽ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം കൂടി ചേർത്തു. സാമ്പത്തികശാസ്‌ത്രത്തിലെ നോബൽ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം കൂടി റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസിൽ നിക്ഷിപ്‌തമാണ്‌. നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്‌ഹോമിൽ വച്ചാണ് ഈ അവാർഡ് നൽകുന്നത്.

Remove ads

അവാർഡ് ജേതാക്കൾ

സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയവരുടെ പട്ടിക.

കൂടുതൽ വിവരങ്ങൾ Year, Laureate ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads