ന്യൂക്

From Wikipedia, the free encyclopedia

ന്യൂക്map
Remove ads

ന്യൂക് ഗ്രീൻ‌ലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. സർക്കാർ ആസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക, സാമ്പത്തിക കേന്ദ്രവുംകൂടിയാണിത്. തലസ്ഥാനത്തോട് ഏറ്റവും സമീപസ്ഥമായ പ്രധാന നഗരങ്ങൾ കാനഡയിലെ ഇക്കാല്യൂട്ട്, സെന്റ് ജോൺസ് എന്നിവയും ഐസ്‌ലാൻഡിലെ റെയ്ജാവിക്കുമാണ്. ഗ്രീൻ‌ലാൻ‌ഡിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും അതോടൊപ്പം ഏറ്റവും ഉയരമുള്ള കെട്ടിടവും ന്യൂക് നഗരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സെർമെർസുക് മുനിസിപ്പാലിറ്റിയുടെ സർക്കാർ ആസ്ഥാനം കൂടിയാണ് ന്യൂക്. 2020 ജനുവരിയിലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 18,326 ജനസംഖ്യയുണ്ടായിരുന്നു.

വസ്തുതകൾ ന്യൂക് Godthåb, State ...

1728-ൽ ഡാനോ-നോർവീജിയൻ ഗവർണറായിരുന്ന ക്ലോസ് പാർസ് സ്ഥാപിച്ച ഈ നഗരം ഹാൻസ് എഗീഡിന്റെ മുൻകാല ഹോപ് കോളനി (Haabets Koloni) പ്രധാന ഭൂപ്രദേശത്തേക്ക് മാറ്റിസ്ഥാപിച്ചപ്പോൾ ഗോഡ്താബ് ("ഗുഡ് ഹോപ്പ്") എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. ഡാനിഷ് ഭാഷയിൽ "ഗോഡ്താബ്" എന്ന പേര് നിലവിലുണ്ടെങ്കിലും 1979 ൽ നഗരം അതിന്റെ നിലവിലെ പേര് ഔദ്യോഗികമായി സ്വീകരിച്ചു. "കേപ്പ്" (ഡാനിഷ്: næs) എന്നതിന്റെ കലാല്ലിസത് പദമാണ് "ന്യൂക്". ലാബ്രഡോർ കടലിന്റെ കിഴക്കൻ തീരത്തുള്ള ന്യൂപ് കാംഗെർലുവ ഫ്യോർഡിന്റെ അവസാനഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇത് സ്ഥിതിചെയ്യുന്ന അക്ഷാംശമായ 64 ° 11 'N, ഇതിനെ ലോകത്തെ ഏറ്റവും വടക്കുള്ള തലസ്ഥാനമാക്കി മാറ്റുന്നു. ഐസ്‌ലാൻഡിക് തലസ്ഥാനമായ റെയ്ജാവാക്കിനേക്കാൾ ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഗ്രീൻ‌ലാൻ‌ഡ് സർവകലാശാലാ കാമ്പസ്, സ്റ്റാറ്റിസ്റ്റിക്സ് ഗ്രീൻ‌ലാൻ‌ഡ്, ഗ്രീൻലാൻഡ് പബ്ലിക് ആൻഡ് നാഷണൽ ലൈബ്രറിയുടെ[2] പ്രധാന കെട്ടിടങ്ങൾ എന്നിവ ജില്ലയുടെ വടക്കേ അറ്റത്ത്, ന്യൂക് എയർപോർട്ടിലേക്കുള്ള റോഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.[3]

Remove ads

ഭൂമിശാസ്ത്രം

ഗ്രീൻലാൻഡിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത്, ലാബ്രഡോർ കടൽത്തീരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) ദൂരത്തിലായും ന്യൂപ് കാംഗെർലുവ നദീമുഖത്തുനിന്ന് (മുമ്പ് ബാൽ നദി)[4] ഏകദേശം 64°10′N 51°44′W[5] അക്ഷാംശരേഖാംശങ്ങളിലും സ്ഥിതിചെയ്യുന്ന ന്യൂക് നഗരം ആർട്ടിക് വൃത്തത്തിന് ഏകദേശം 240 കിലോമീറ്റർ (150 മൈൽ) തെക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads