പി.എ. സാങ്മ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ് പി.എ. സാങ്മ (ജനനം: സെപ്റ്റംബർ 1, 1947, മേഘാലയ, ഇന്ത്യ). മുൻ ലോക്‌സഭാ സ്പീക്കറും, മേഘാലയയുടെ മുൻ മുഖ്യമന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സഹസ്ഥാപകരിലൊരാളായ സാങ്മ 6,7,8,10,11,12,13,14 എന്നീ ലോക്‌സഭകളിൽ അംഗമായിരുന്നു. ഇപ്പോൾ മേഘാലയയിലെ വെസ്റ്റ് ഗാറോ ഹിൽസ് ജില്ലയിലെ തുറ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള സാമാജികനാണു് [1]. 2012-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് 2016 മാര്ച്ച് 4 നു അന്തരിച്ചു
Remove ads
1973-ൽ മേഘാലയ പ്രദേശ് യൂത്ത് കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റായി. അടുത്ത വർഷം ജനറൽ സെക്രട്ടറിയും 1975 മുതൽ 1980 വരെ മേഘാലയ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
1977-ൽ തുറ മണ്ഡലത്തിൽ നിന്നും ആറാം ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പതിനാലാം ലോക്‌സഭ വരെ അതേ സീറ്റിലിരുന്നു (ഒൻപതാം ലോക്‌സഭയൊഴിച്ച്). 1988 മുതൽ 1990 വരെ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. 1991-ൽ വീണ്ടും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996 വരെ ലോക്‌സഭാ സ്പീക്കർ ആകുന്നതുവരെ അതേപദവിയിൽ തുടർന്നു.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരായി കോൺഗ്രസ്സിനുള്ളിലെ സമരത്തിന് നേതൃത്വം കൊടുത്തുവെന്ന കാരണത്താൽ 1999 മെയ് 20-ന് ശരദ് പവാറിനും താരിഖ് അൻവറിനുമൊപ്പം സാങ്മയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി.[2] തുടർന്ന് ഇവർ മൂവരും കൂടിച്ചേർന്ന് 1999-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) രൂപീകരിച്ചു.[3]
ശരദ് പവാർ സോണിയാഗാന്ധിയുമായി വീണ്ടും അടുത്തതോടെ 2004 ജനുവരിയിൽ എൻ.സി.പി യിൽ പിളർപ്പുണ്ടായി. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതാവായ മമത ബാനർജിയുമായി കൂട്ടുകൂടി നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ്സ് രൂപീകരിച്ചു.
ലോക്‌സഭാ സീറ്റിൽ നിന്നും 2005 ഒക്ടോബർ 10-ന് രാജിവെച്ചു. പിന്നീട് 2006 ഫെബ്രുവരിയിൽ എൻ.സി.പി. സ്ഥാനാർത്ഥിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Remove ads
നിലവിലെ രാഷ്ട്രപതിയായ പ്രണബ് മുഖർജിക്കെതിരായി സാങ്മ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. എ.ഐ.എ.ഡി.എം.കെ യും ബി.ജെ.ഡിയുമാണ് സാങ്മയെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. തുടർന്ന് ബി.ജെ.പി. യും. 2012 ജൂലൈ 23-ന് ഫലം വന്നപ്പോൾ സാങ്മ തോറ്റു.[4] മുൻ കേന്ദ്രമന്ത്രിയും ആദിവാസി നേതാവുമായ അരവിന്ദ് നേതം സാങ്മയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത് ശ്രദ്ധിക്കപ്പെട്ടു.[5][6][7]
Remove ads
2013 ജനുവരി 5-ന് നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്ന പുതിയ രാഷ്ട്രീയ കക്ഷി സാങ്മ രൂപീകരിച്ചു. പുസ്തകമാണ് പുതിയ പാർട്ടിയുടെ ചിഹ്നം. ബി.ജെ.പി. യുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്നു പ്രവർത്തിക്കാനാന് സാങ്മയുടെ പദ്ധതി.[9]
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads