പഗാൻ രാജവംശം

From Wikipedia, the free encyclopedia

പഗാൻ രാജവംശം
Remove ads

ഇന്നത്തെ മ്യാന്മാറിൽ 1044 മുതൽ 1287 നിലനിന്നിരുന്ന സാമ്രാജ്യമാണ് പഗാൻ രാജവംശം ( Kingdom of Pagan (ബർമ്മീസ്: ပုဂံခေတ်, pronounced [bəɡàɴ kʰɪʔ], "Pagan Period"; Pagan Dynasty ,Pagan Empire) ആധുനിക ബർമയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ ഏകീകരിച്ച ആദ്യത്തെ സാമ്രാജ്യമാണിത്. ഈ രാജവംശം ഇരാവതി നദിക്കരയിലും പ്രാന്തപ്രദേശത്തും ഇരുന്നൂറ്റി അമ്പത് വർഷത്തോളം ഭരിച്ചു. ബർമ്മീസ് ഭാഷ, സംസ്കാരം എന്നിവ അപ്പർ ബർമയിൽ വ്യാപിക്കാനിടയാക്കിയതും ഥേരവാദ ബുദ്ധമതം ബർമയിലും തെക്ക് കിഴക്കൻ ഏഷ്യൻ വൻകരയിലും വ്യാപിക്കാനിടയായതും ബമർ വംശജർ ഈ പ്രദേശത്ത് വ്യാപകമായി താമസിക്കാനിടയായതും ഈ കാലഘട്ടത്തിലാണ്.[1]

വസ്തുതകൾ പഗാൻ രാജവംശം ပုဂံခေတ်, പദവി ...


നൻസാവോ രാജ്യത്തിൽനിന്നും ഇരാവതി നദിക്കരയിലെ ബഗാൻ (പഗാൻ) എന്ന പ്രദേശത്തിൽ 9-ാം നൂറ്റാണ്ടിൽ കുടിയേറിയ ബമർ ജനങ്ങളുടെ ചെറിയ രാജ്യം അടുത്ത ഇരുന്നൂറു വർഷങ്ങളിൽ സമീപ പ്രദേശങ്ങളിലേക്ക് വികസിക്കുകയും 1050-കളിലും 1060-കളിലും അനാവ്രത രാജാവ് ഇരാവതി നദിക്കരയിലെ പ്രദേശങ്ങളെ ഒരുമിപ്പിച്ച് പഗാൻ രാജവംശം സ്ഥാപിക്കുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, അനാവ്രതയുടെ പിൻഗാമികൾ ഈ സാമ്രാജ്യത്തെ തെക്ക് മലയ് ഉപദ്വീപ് വരെയും കിഴക്ക് സാൽവീൻ നദി വരെയും വടക്ക് ഇന്നത്തെ ചൈന അതിർത്തി വരെയും പടിഞ്ഞാറ് വടക്കൻ അരകൻ ചിൻ കുന്നുകൾ എന്നീ പ്രദേശങ്ങൾ വരെയും വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യമായി വളർത്തി.[2][3] പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും ഖമർ സാമ്രാജ്യത്തോടൊപ്പം തെക്ക് കിഴക്കൻ ഏഷ്യൻ വൻകരയിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളിലൊന്നായിത്തീർന്നു.[4]

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്യൂ, മോൻ, പാലി എന്നീ ഭാഷകളെ പിൻതള്ളി ബർമ്മീസ് ഭാഷയും സംസ്കാരവും ഇരാവതി താഴ്‌വരയിൽ പ്രാമുഖ്യം നേടി. ഇവിടെ മഹായാനം, വജ്രയാനം, ബ്രാഹ്മണികം, അനിമിസം തുടങ്ങിയ വിശ്വാസങ്ങൾ ആഴത്തിൽ സ്ഥാനമുറപ്പിച്ചിരുന്നെങ്കിലും ഥേരവാദ ബുദ്ധമതം ഗ്രാമതലത്തിൽ പ്രചരിക്കാൻ തുടങ്ങി. പഗാൻ ഭരണാധികാരികൾ പതിനായിരത്തിലധികം ബുദ്ധമതക്ഷേത്രങ്ങൾ നിർമിച്ചതിൽ രണ്ടായിരത്തോളം ക്ഷേത്രങ്ങൾ ഇന്നും നിലനിൽക്കുന്നു. പണക്കാർ ക്ഷേത്ര നിർമ്മാണത്തിനായി നികുതിയിളവോടെ ഭൂമി സംഭാവന ചെയ്തുവന്നിരുന്നു.[5]

നികുതിരഹിതമായുള്ള മതസമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടർന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ രാജ്യത്തിന്റെ അധഃപതനത്തിനു തുടക്കം കുറിച്ചു, സമ്പത്വ്യവസ്ഥ തകർന്നതിനാൽ 1280-ഓടു കൂടി രാജ്യഭരണാധികാരികളുടെയും സൈനിക സേനകളുടെയും വിശ്വസ്തത നിലനിർത്തുന്നതിന് രാജവിന്റെ കഴിവിനെ വളരെ ഗുരുതരമായി ബാധിച്ചു. ഇത് ആഭ്യന്തര കലഹങ്ങൾക്കും ആരക്കനീസ്, മോൻസ്, മംഗോളിയർ, ഷാൻ എന്നീ ബാഹ്യ വംശജരുടെ വെല്ലുവിളികൾക്കും കാരണാമായി. തുടർച്ചയായ മംഗോൾ അധിനിവേശം (1277-1301) 1287-ൽ നാല് നൂറ്റാണ്ടോളം നിലനിന്ന ഈ രാജവംശത്തിന്റെ അന്ത്യം കുറിച്ചു. തുടർന്നുണ്ടായ രാഷ്ട്രീയ ശിഥിലീകരണം, പതിനാറാം നൂറ്റാണ്ടുവരെ, ഇരുന്നൂറ്റി അൻപത് വർഷത്തോളം നിലനിന്നു[6][7].

Remove ads

ചരിത്രം

പഗാൻ രാജവംശത്തിന്റെ ആദ്യകാലത്തെക്കുറിച്ച് ബർമീസ് കാലാനുസൃതവവിവരണം, പുരാവസ്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവ തെളിവുകൾ നൽകുന്നു, എന്നാൽ ബർമീസ് പാരമ്പര്യ കാലാനുസൃതവവിവരണവും ശാസ്ത്രീയ തെളിവുകളും തമ്മിൽ ചില കാര്യങ്ങളിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.


ബർമീസ് കാലാനുസൃതവവിവരണം

Thumb
പ്യൂസാഹ്തി Pyusawhti

പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള ബർമീസ് കാലാനുസൃതവവിവരണം (Burmese chronicles) അനുസരിച്ച്, ക്രിസ്തുവർഷം 167-ൽ,സൂര്യ വംശത്തിന്റെയും വ്യാളി രാജകുമാരിയുടെയും പരമ്പരയിലെതെന്ന് വിശ്വസിക്കപ്പെടുന്ന, പ്യൂസാഹ്തി (Pyusawhti) പഗാൻ വംശം സ്ഥാപിച്ചു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലെ സ്ഫടിക കൊട്ടാര കാലാനുസൃതവവിവരണം (Glass Palace Chronicle Hmannan Yazawin) ഈ രാജവംശത്തിന്റെ തുടക്കം ബുദ്ധനിലും ആദ്യ ബുദ്ധ രാജാവായ മഹ സമ്മതനിലുമാണെന്ന് വിവരിക്കുന്നു.[8][9] ബുദ്ധന്റെ ജനനത്തിനും മൂന്ന് നൂറ്റാണ്ട് മുമ്പ് ഒൻപതാം നൂറ്റാണ്ട് ബി.സിയിലെ ശാക്യവംശജനായ കോസല രാജകുമാരൻ അഭിരാജ, പാഞ്ചാല രാജാവിനോട് പരാജയപ്പെട്ടപ്പോൾ കുറച്ച് അനുയായികളുമായി പലായനം ചെയ്യുകയും ഇന്നത്തെ ഉത്തര ബർമയിലെ ടഗായുങ് പ്രദേശത്ത് താമസമാക്കിയെന്നും സ്ഫടിക കൊട്ടാര കാലാനുസൃതവവിവരണം പറയുന്നു.[10]

അഭിരാജന്റെ രണ്ട് പുത്രന്മാറിൽ മൂത്തയാൾ (കന്യാസ ഗിൽ) ദക്ഷിണദേശത്തേക്ക് പോകുകയും ബി.സി. 825-ൽ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു, ഇന്ന് അരകാൻ (Arakan) എന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്.ഇളയ പുത്രൻ കന്യാസ ഗ്നെ(Kanyaza Nge) പിതാവിന്റെ പിൻതുടർച്ചാാകാശിയായി ഭരിക്കുകയും ആ തായ്‌വഴിയിൽ മുപ്പത്തി ഒന്നോളം രാജാക്കന്മാരും ,പിന്നീട് മറ്റൊരു സാമ്രാജ്യമായി പതിനേഴ് രാജാക്കന്മാരും ഭരിച്ചു. ബി.സി. 483 ടാഗോംഗിലെ(Tagaung) വംശജർ ഇരവാഡിയിലെ ശ്രീ ക്ഷേതയിൽ, ( ആധുനിക പ്യായ് Prome) ശ്രീ ക്ഷേത്ര സാമ്രാജ്യം സ്ഥാപിച്ചു. ആറു നൂറ്റാണ്ടുകൾ ഭരണം നടത്തിയ ശ്രീ ക്ഷേത്ര സാമ്രാജ്യത്തെ തുടർന്ന് പഗാൻ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു.[10] സ്ഫടിക കൊട്ടാര കാലാനുസൃതവവിവരണം അനുസരിച്ച് ക്രിസ്തുവർഷം 107 -ൽ ശ്രീ ക്ഷേത്ര സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ മരുമകനായ തമോദരിത് പഗാൻ സാമ്രാജ്യം സ്ഥാപിച്ചു. ഔദ്യോഗികമായി ഈ സാമ്രാജ്യം അരി മദ്ദന പുര ( Arimaddana-pura) എന്ന് അറിയപ്പെട്ടിരുന്നു.[11] ഈ പ്രദേശം ബുദ്ധൻ സന്ദർശിച്ചുവെന്നും തന്റെ മരണത്തിനും 651 വർഷങ്ങൾക്ക് ശേഷം ഇവിടെ ഒരു മഹത്തായ സാമ്രാജ്യം നിലവിൽ വരുമെന്നും പ്രവചിച്ചതായും കാലാനുസൃതവവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[12] തമോദരിതിനു ശേഷം ഒരു റീജന്റും പിന്നീട് 167-ൽ പ്യൂഷാതിയും ഭരണം നടത്തി.


ബർമീസ് കാലാനുസൃതവവിവരണവും സ്ഫടിക കാലാനുസൃതവവിവരണവും പിന്നീടുള്ള കാലത്തെക്കുറിച്ച് ഒരേ കാര്യങ്ങളാണ് പറയുന്നത്. എ.ഡി 849-ൽ പിൻഭയ (Pyinbya) നഗരത്തെ കോട്ടകെട്ടി ബലപ്പെടുത്തി.

Remove ads

ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായം

ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച് 9-ാം നൂറ്റാണ്ടിന്റെ മദ്ധത്തിലോ അവസാനത്തിലോ നൻസാവോ രാജ്യത്തിൽനിന്നും കുടിയേറിയ ബമർ ജനങ്ങൾ ആണ് പഗാൻ രാജവംശം സ്ഥാപിച്ചത്. കാലാനുസൃതവവിവരണങ്ങളിൽ ഈ കാലത്തിനു മുമ്പേ പ്രതിപാദിക്കുന്നത് പ്യൂ വംശജരുടെ ചരിത്രവും ഐതിഹ്യങ്ങളുമാണ്. ബ്രിട്ടീഷ് കൊളോണിയൽ കാലത്തിലെ പണ്ഡ്ഡിതർ, ഈ കാലാനുസൃതവവിവരണങ്ങൾ, സംസ്കൃതത്തിലോ പാലിയിലോ രചിച്ചിരുന്ന ഇന്ത്യൻ ഐതിഹ്യങ്ങൾ മാത്രമാണെന്ന് കരുതി[13] അഭിരാജ രാജാവിന്റെ കഥ, തങ്ങൾക്ക് ബുദ്ധ പാരമ്പര്യമുണ്ടെന്ന് വരുത്തിത്തീർക്കാൻ രചിച്ചതാണെന്നും ബർമയിലെ നാഗരികത എ.ഡി 500-നു മുമ്പേ നിലനിന്നിരുന്നുവില്ലെന്നും അവർ അഭിപ്രായപ്പെട്ടു.[10][13][14]

അടുത്ത കാലത്ത് നടന്ന ഗവേഷണങ്ങളിൽ, കാലാനുസൃതവവിവരണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചില സ്ഥലങ്ങളിൽ, 3500 വർഷത്തോളമായി തുടർച്ചയായി ജനവാസമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. [10] ബി.സി. രണ്ടാം നൂറ്റാണ്ടോടെ പ്യൂ വംശജർ മദ്ധ്യ-വടക്കൻ ഇരാവതി നദീപ്രദേശങ്ങളിൽ വെള്ളം കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ നിർമ്മിച്ചിരുന്നു.എ.ഡി നാലാം നൂറ്റാണ്ടോടെ ഇന്ത്യൻ സംസ്കാരവുമായി പ്യൂ വംശജർക്ക് ബന്ധമുണ്ടായിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads