ചുട്ടിക്കറുപ്പൻ

From Wikipedia, the free encyclopedia

ചുട്ടിക്കറുപ്പൻ
Remove ads

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ (Papilio helenus).[1][2][3][4] സാധാരണ ഇവ കാട്ടിലാണ് കണ്ടുവരുന്നത്. ചുട്ടിക്കറുപ്പന്റെ ചിറകിന്റെ ചുറ്റളവ് 110 മുതൽ 130 മില്ലിമീറ്റർ വരെയാണ്.

വസ്തുതകൾ ചുട്ടിക്കറുപ്പൻ (Red Helen), Scientific classification ...

പേര് സൂചിപ്പിക്കും പോലെ ഇവയുടെ ശരീരവും ചിറകുകളും കറുത്തതാണ്. പിൻചിറകിന്റെ മുകൾഭാഗത്ത് ഇളം മഞ്ഞ നിറഞ്ഞ വെളുത്ത പാടുകൾ കാണാം. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. എന്നിരുന്നാലും താഴെയുള്ള സസ്യങ്ങളിൽ നിന്ന് തേൻ നുകരാൻ ഇവ എത്താറുണ്ട്. വേഗത്തിലാണ് പറക്കൽ. മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ് എന്നിവയിലാണ് മുട്ടയിടുന്നത്.

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads