കിളിവാലൻ ചിത്രശലഭങ്ങൾ
പാപിലിയോനിടാ കുടുംബത്തിലെ ചിത്രശലഭങ്ങൾ From Wikipedia, the free encyclopedia
Remove ads
വലിയ വർണ്ണാഭമായ ചിത്രശലഭങ്ങൾ അടങ്ങിയ പാപ്പിലിയോണിഡേ എന്ന ചിത്രശലഭകുടുംബം. മീവൽ പക്ഷിയുടേത് പോലുള്ള ചെറിയ വാൽ ഈ ശലഭങ്ങളുടെ പ്രത്യേകതയാണ്. ഇവ കിളിവാലൻ ശലഭങ്ങൾ എന്നറിയപ്പെടാൻ കാരണം ഈ വാലാണ്. ഏറെ വലുതും തിരിച്ചറിയാൻ ഏറ്റവും എളുപ്പവുമായ ചിത്രശലഭ കുടുംബമാണിത്. ലോകത്തിൽ ആകെ 700 ഓളം ഇനം കിളിവാലൻ ശലഭങ്ങളുണ്ട്[1]. ഭാരതത്തിൽ 107 ഇനം കിളിവാലൻ ശലഭങ്ങളുള്ളപ്പോൾ കേരളത്തിൽ 19 ഇനം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
Remove ads
ശലഭ മുട്ടകൾ ഗോളാകൃതിയിലാണ്[2].ലാർവകൾക്ക് ശരീരത്തിന്റെ മുകൾ ഭാഗത്ത് മുള്ളുകളോ മുഴകളോ ഉണ്ടായിരിക്കും.കിളിവാലൻ ശലഭങ്ങളുടെ മറ്റൊരു തിരിച്ചറിയൽ പ്രത്യേകത അവയുടെ ശലഭപ്പുഴുക്കളിൽ കാണുന്ന ഓസ്മെറ്റീരിയംഎന്ന ഭാഗമാണ്[3]. തലയ്ക്കും ഉരസ്സിന്റെ ആദ്യഖണ്ഡത്തിനും ഇടയിൽ കാണുന്ന വെളുത്ത നിറത്തിൽ കാണുന്ന കൊമ്പ് പോലുള്ള ഭാഗമാണ് ഓസ്മെറ്റീരിയം.ശലഭപ്പുഴുവിന്റെ ശരീരം ആപത്ഘട്ടങ്ങളിൽ രണ്ടായി പിളരുന്നതുപോലെ തോന്നിക്കാൻ ഇതു സഹായിക്കുന്നു.പ്യൂപ്പകൾതല മേൽപ്പോട്ടായി തൂങ്ങിക്കിടക്കുന്നവയാണ്. തേൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഈ ശലഭകുടുംബാംഗങ്ങളെല്ലാം.
ഭാരതത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, വലിപ്പത്തിൽ രണ്ടാമനായ കൃഷ്ണശലഭം, ബുദ്ധമയൂരി, നാരകക്കാളി, വരയൻ വാൾവാലൻ, ചുട്ടിക്കറുപ്പൻ, മലബാർ റാവൻ, പുള്ളിവാലൻ, ചുട്ടിമയൂരി, നാരക ശലഭം, വിറവാലൻ, നീലക്കുടുക്ക, നാട്ടുറോസ്, വഴന ശലഭം, ചക്കര ശലഭം, പുള്ളിവാൾ വാലൻ, നീലവിറവാലൻ, മലബാർ റോസ്, നാട്ടുമയൂരി എന്നിവയെക്കെ കിളിവാലൻ ശലഭങ്ങളുടെ (പാപ്പിലിയോനീഡേ) കൂട്ടത്തിലാണ് പെടുന്നത്.
അരിസ്റ്റൊലോക്കിയേസീ, റൂട്ടേസീ, അനോനേസീ, ലോറേസീ, മഗ്നോലിയേസീ എന്നീ സസ്യകുടുംബങ്ങളിൽപ്പെട്ട ചെടികളിലാണ് കിളിവാലൻ ചിത്രശലഭങ്ങളുടെ ലാർവകൾ വളരുന്നത്.[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads