പീറ്റർ സിങ്ങർ

From Wikipedia, the free encyclopedia

പീറ്റർ സിങ്ങർ
Remove ads

പീറ്റർ ആൽബർട്ട് തോമസ് ഡേവിഡ് സിങർ ഒരു ആസ്ത്രെലിയൻ നൈതികശാസ്ത്രജ്ഞ്ഞനും തത്ത്വചിന്തകനുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ് ആനിമൽ ലിബറേഷൻ. മതകേന്ദ്രീകൃതവും, മനുഷ്യ കേന്ദ്രീകൃതവുമായ ധാർമികചിന്തകളെ സിങർ നിരാകരിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ജീവലോകത്തിനാകെ ഗുണകരമായതാവണം ആത്യന്തിക നന്മ. മനുഷ്യൻ മറ്റുജീവികളെക്കാൾ മഹാൻ ആണെന്നും , അതുകൊണ്ട് മനുഷ്യനു മറ്റു ജീവികളെ ഇഷ്ടത്തിനൊത്ത് ചൂഷണം ചെയ്യാമെന്നുമുള്ള ചിന്ത (Speciesism), വർണവിവേചനം പോലെ ധാർമികമായും ശാസ്ത്രീയമായും തെറ്റാണ് എന്ന് അദ്ദേഹം കരുതുന്നു.

വസ്തുതകൾ ജനനം, കാലഘട്ടം ...
Remove ads

ബാല്യവും വിദ്യാഭ്യാസവും

ആസ്ത്രിയയിൽ നിന്നും കുടിയേറിപ്പാർത്ത ഒരു ജൂതകുടുംബത്തിൽ, 1946-ൽ മെൽബോണിലാണ് സിങർ ജനിച്ചത്. മെൽബോൺ യൂണിവേഴ്സിറ്റിയിലും ഓക്സ്ഫോർഡ് യൂണിവേഴ്സിട്ടിയിലുമായി ഉപരിപഠനം നടത്തി. 1975-ൽ ആണ് അദ്ദേഹത്തിന്റെ പ്രശസ്തഗ്രന്ഥം ആനിമൽ ലിബറേഷൻ പ്രസിദ്ധീകൃതമായത്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads