ഭിഷ്വഗരൻ
From Wikipedia, the free encyclopedia
Remove ads
ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭിഷഗ്വരൻ (ഇംഗ്ലീഷ്: Physician). പൊതുവേ ഡോക്ടർ എന്ന ഇംഗ്ലീഷ് വാക്ക് ഇവരെ കുറിക്കാൻ ഉപയോഗിക്കുന്നു. മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. ആരോഗ്യം, അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗികളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. [2] ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർത്തനം തുടങ്ങി പല മേഖലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
Remove ads
തൊഴിൽ ഉത്തരവാദിത്വങ്ങൾ
ആധുനിക വൈദ്യശാസ്ത്രരംഗത്ത് ഡോക്ടർമാർ ഉത്തരവാദിത്വമുള്ള ചികിത്സകൾ ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് ആധുനിക വൈദ്യശാസ്ത്രം വളരെയധികം മുന്നേറുന്ന ഈ കാലഘട്ടത്തിൽ. ഇത് ആരോഗ്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു തൊഴിൽ ആണ്. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, കുടുംബങ്ങളേയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവയാണ് ഒരു ഡോക്ടറുടെ വിശാല ചുമതലകൾ. രോഗിയുടെ ആവശ്യം നിർണയിച്ച് വളരെ ശാസ്ത്രീയമായാണ് അവർ ചികിത്സ പദ്ധതികൾ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. രോഗിക്ക് ചികിത്സ നല്കുകയും, പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാർഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും ചെയ്യേണ്ടത് ഇവരുടെ തൊഴിലിന്റെ ഭാഗമാണ്.
അത്യാഹിത വിഭാഗത്തിൽ, മാനസികാരോഗ്യ രംഗത്ത്, പകർച്ചവ്യാധികൾ തടയുന്നതിൽ, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ (ജീവിതശൈലീരോഗങ്ങൾ) ചികിത്സയിലും നിയന്ത്രണത്തിലും, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, കുടുംബാസൂത്രണം അഥവാ ഗർഭനിരോധന രീതികൾ നടപ്പിലാക്കുന്നതിൽ, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം, വാക്‌സിനേഷൻ, സാന്ത്വന ചികിത്സ തുടങ്ങിയ വിവിധ സാമൂഹിക ആരോഗ്യ പ്രവർത്തനത്തിൽ, സ്കൂൾ ഹെൽത്ത്, വയോജന പരിപാലനം, ആരോഗ്യ ബോധവൽക്കരണ വിദ്യാഭ്യാസം, ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, പ്രാഥമിക ശുശ്രൂഷ തുടങ്ങിയ എല്ലാ ആരോഗ്യ പരിപാലന, അനുബന്ധ മേഖലകളിലും ഡോക്ടർമാരുടെ സമഗ്രമായ സേവനം അത്യാവശ്യമാണ്.
ഡോക്ടർമാർ അവരുടെ അറിവും പരിശീലനവും പ്രവർത്തി പരിചയവും വിപുലീകരിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി എടുക്കുന്ന ഡോക്ടർമാർക്ക് വേണ്ടി ഓൺലൈൻ ആയി വിവിധ വിഷയങ്ങളിൽ ധാരാളം ഹ്രസ്വകാല കോഴ്സുകൾ കാണപ്പെടാറുണ്ട്. ഇതവരുടെ അറിവും കഴിവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Remove ads
ഇതും കാണുക
- ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം
- ഫിസിഷ്യന്മാരുടെയും ശസ്ത്രക്രീയാവിദഗ്ദ്ധരുടെയും ഉദ്യോഗങ്ങൾ
- മെഡിക്കൽ കോളേജുകളുടെ പട്ടിക
- ഡോക്ടർമാരുടെ പട്ടിക
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads