ക്വാൽകോം

അമേരിക്കൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനി From Wikipedia, the free encyclopedia

ക്വാൽകോം

ക്വാൽകോം (/ˈkwɒlkɒm/) വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുകയും അത് വിപണിയിലെത്തിക്കുകയും ചെയുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമികണ്ടക്ടർ,ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്. കമ്പനിയുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയ സാൻ ഡിയാഗോ , കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്നു, ലോകമെമ്പാടും 224 സ്ഥലങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. ഇത് ഇൻടെലറ്റ്വൽ പ്രോപ്രട്ടി, അർദ്ധചാലകങ്ങൾ, സോഫ്റ്റ്വെയർ, വയർലെസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ നൽകുന്നു. 5ജി,[2]4ജി,[2]സി‌ഡി‌എം‌എ 2000, ടിഡി-എസ്‌സി‌ഡി‌എം‌എ, ഡബ്ല്യുസി‌ഡി‌എം‌എ മൊബൈൽ കമ്മ്യൂണിക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ പേറ്റന്റുകൾ ഇതിന് സ്വന്തമാണ്. വാഹനങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, വൈ-ഫൈ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കായി ക്വാൽകോം അർദ്ധചാലക ഘടകങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഫിസിക്കൽ ക്വാൽകോം ഉൽ‌പ്പന്നങ്ങളും മറ്റ് കമ്പനികൾ‌ നിർമ്മിക്കുന്നത് ഒരു ഫാബലസ് മാനുഫാക്ചറിംഗ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്.

വസ്തുതകൾ Type, Traded as ...
ക്വാൽകോം ഇൻകോപറേറ്റഡ്
Public
Traded as
  • NASDAQ: QCOM
  • Nasdaq-100 component
  • S&P 100 component
  • S&P 500 component
വ്യവസായംTelecoms equipments
Semiconductors
സ്ഥാപിതംജൂലൈ 1985; 39 വർഷങ്ങൾ മുമ്പ്}}|Error: first parameter is missing.}} (1985-07)
സ്ഥാപകൻs
  • Irwin Jacobs
  • Andrew Viterbi
  • Franklin P. Antonio
ആസ്ഥാനം
San Diego, California
,
U.S.
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Cristiano Amon (CEO)
Mark D. McLaughlin (chairman)
ഉത്പന്നങ്ങൾCDMA/WCDMA chipsets, Snapdragon, BREW, OmniTRACS, MediaFLO, QChat, mirasol displays, uiOne, Gobi, Qizx, CPU
വരുമാനം US$44.20 billion (2022)
പ്രവർത്തന വരുമാനം
US$15.86 billion (2022)
മൊത്ത വരുമാനം
US$12.94 billion (2022)
മൊത്ത ആസ്തികൾ US$49.01 billion (2022)
Total equity US$18.01 billion (2022)
ജീവനക്കാരുടെ എണ്ണം
c.51,000 (2022)
അനുബന്ധ സ്ഥാപനങ്ങൾ
  • Airgo Networks
  • CSR plc
  • Ikanos Communications
  • Nuvia
  • Qualcomm Atheros
  • SiRF
വെബ്സൈറ്റ്qualcomm.com
Footnotes / references
[1]
അടയ്ക്കുക

ഇർവിൻ എം. ജേക്കബും മറ്റ് ആറ് സഹസ്ഥാപകരും ചേർന്ന് 1985-ൽ ക്വാൽകോം സ്ഥാപിച്ചു. സി‌ഡി‌എം‌എ വയർലെസ് സെൽ ഫോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അതിന്റെ ആദ്യകാല ഗവേഷണത്തിന് ധനസഹായം ലഭിച്ചത് ഓംനിട്രാക്സ് എന്നറിയപ്പെടുന്ന ഒരു ടു-വേ മൊബൈൽ ഡിജിറ്റൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സിസ്റ്റം വിറ്റാണ്. വയർലെസ് വ്യവസായത്തിലെ ചൂടേറിയ ചർച്ചകൾക്ക് ശേഷം, ക്വാൽകോമിന്റെ സിഡിഎംഎ(CDMA) പേറ്റന്റുകൾ ഉൾപ്പെടുത്തി 2ജി സ്റ്റാൻഡേർഡ് നിലവിൽ വന്നു.[3]പിന്നീട് സ്റ്റാൻഡേർഡ് അനുസരിച്ച് ലൈസൻസിംഗ് പേറ്റന്റുകളുടെ വിലനിർണ്ണയത്തെക്കുറിച്ച് നിയമപരമായ തർക്കങ്ങളുടെ ഒരു പരമ്പര തന്നെ നടന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.