പോളിയെസ്റ്റർ
പോളിമറുകളുടെ തരം From Wikipedia, the free encyclopedia
Remove ads
പോളിമറുകളിൽ ഒരു മുഖ്യ വിഭാഗം ആണ് പോളിയെസ്റ്റർ. ശൃംഖലയിൽ ഏകകങ്ങളെ ഇണക്കിച്ചേർത്തിരിക്കുന്നത് എസ്റ്റർ ഗ്രൂപ്പിലൂടെയാകയാലാണ് ഇവയ്ക്ക് പോളിയെസ്റ്റർ. എന്ന പേർ.

പോളി എഥിലീൻ ടെറെഫ് തലേറ്റ്
പോളിയെസ്റ്റർ വിഭാഗത്തിൽ, പോളി എഥിലീൻ ടെറാഥാലേറ്റ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പോളിയെസ്റ്റർ ഫൈബറും, പെറ്റ്(PET)എന്ന ചുരുക്കപ്പേരിൽ പരക്കെ അറിയപ്പെടുന്ന തെർമോപ്ലാസ്റ്റിക്കും പോളി എഥിലീൻ ടെറാഥാലേറ്റ് ആണ്.[3]
രസതന്ത്രം
എഥിലീൻ ഗ്ലൈക്കോൾ എന്ന ആൽക്കഹോളിൻറെയും ടെറാഥാലിക് അമ്ലത്തിൻറെയും തന്മാത്രകൾ ഒന്നിനുപുറകെ ഒന്നായി സംയോജിപ്പിച്ചാണ് പോളി എഥിലീൻ ടെറാഥാലേറ്റ് എന്ന പോളിയെസ്റ്റർ ഉണ്ടാക്കുന്നത്. ഈ സംയോജനരീതിയെ പടിപ്പടിയായുളള പോളിമറീകരണം (stepwise polymerization) എന്നും സാന്ദ്രീകൃത പോളിമറീകരണം (condensation polymerization) എന്നും പറയുന്നു. ടെറാഥാലിക് അമ്ലത്തിലെ ഫിനൈൽ വളയങ്ങൾ മുറുക്കവും ഉറപ്പും പ്രദാനം ചെയ്യുന്നു. സാധാരണ ഗതിയിൽ പോളിയെസ്റ്റർ semi crystalline വിഭാഗത്തിലാണ് പെടുന്നത്. എന്നാൽ ഉത്പാദനരീതിയിൽ മാറ്റങ്ങൾ(വരുത്തി, ക്രിസ്റ്റലിനിറ്റി തീരെകുറഞ്ഞ സുതാര്യമായ പെറ്റും നിർമ്മിക്കാം.
നാരുകളും തുണിത്തരങ്ങളും
ആഗോളതലത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പോളിയെസ്റ്ററിൻറെ സിംഹഭാഗവും നാരുകളുണ്ടാക്കാനാണുപയോഗപ്പെടുന്നത്. എളുപ്പത്തിൽ വളയാത്ത, മുറുക്കമുളള പോളിയെസ്റ്റർ നാരുകൾ കൊണ്ടുണ്ടാക്കുന്ന വസ്ത്രങ്ങളിൽ ചുളിവുകൾ വീഴുന്നില്ല. എന്നാൽ ഉചിതമായ തോതിൽ ചൂടുപയോഗിച്ച് സ്ഥിരമായ മടക്കുകൾ((permananet crease) ഉണ്ടാക്കിയെടുക്കാം. ഇതൊക്കെ നല്ലകാര്യങ്ങളാണെങ്കിലും, ഈർപ്പം, ഒട്ടും വലിച്ചെടുക്കാത്തതിനാൽ ഏറെ നേരം ധരിക്കുമ്പോൾ അസ്വസ്ഥതയുളവാക്കുന്നു. മാത്രമല്ല, സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുടെ പ്രശ്നവുമുണ്ട്. ഈ ന്യൂനതകൾ പരിഹരിക്കാനായിട്ടാണ് പരുത്തിനാരുകളുമായി ഇടകലർത്തി നെയ്തെടുത്ത തുണിത്തരങ്ങൾ വിപണിയിലെത്തിയത്. പോളിയെസ്റ്റർ നാരുകൾ പട്ടുനൂലിനോടൊപ്പം നെയ്തെടുത്ത തുണിത്തരങ്ങളും ലഭ്യമാണ്.
തെർമോപ്ലാസ്റ്റിക്ക് ഉരുപ്പടികൾ
1970-കളിലാണ് സുതാര്യമായ പെറ്റ് കുപ്പികൾ, പാത്രങ്ങൾ, ഡപ്പികൾ, ഷീറ്റുകൾ എന്നിവ വിപണിയിലെത്തിയത് സ്ഫടികത്തെ വെല്ലുന്ന സുതാര്യത(Transparency), വളരെ കുറഞ്ഞ ഭാരം ഇവ രണ്ടും ഉടയുവാനോ, പൊട്ടുവാനോ സാധ്യതയില്ലാത്ത പെറ്റിനെ ഉപഭോക്തൃസമൂഹത്തിലെ പ്രധാന പാക്കേജിംഗ് പദാർത്ഥമാക്കി.[4] അതു കൊണ്ടുതന്നെ ഇവ മൂലമുളള പരിസര മാലിന്യവും വർദ്ധിച്ചു വരുന്നു. പെറ്റ് ഉരുപ്പടികൾ പുനഃസംസ്കരിച്ച്, പുനരുപയോഗിക്കാനുളള ശ്രമങ്ങൾ]] നടന്നു കൊണ്ടിരിക്കുന്നു.[5]
തെർമോസെറ്റിങ് മിശ്രിതങ്ങൾ
അപൂരിത പോളിയെസ്റ്ററുകളാണ് ഇതിനുപയോഗപ്പെടുന്നത്. ഥാലിക് അൻഹൈഡ്രൈഡ്. മലീക് അൻഹൈഡ്രൈഡ്, പ്രൊപ്പിലീൻ ഗ്ലൈക്കോൾ]], എഥിലീൻ ഗ്ലൈക്കോൾ, സ്റ്റൈറീൻ എന്നീ രാസപദാർത്ഥങ്ങൾ]] കുഴമ്പു പരുവത്തിൽ പാകപ്പെടുത്തിയെടുക്കുന്നു. ഇതിൽക്കൂടുതൽ പോളിമറീകരണം തടയാനായി അല്പം ഹൈഡ്രോക്വിനോണും ചേർക്കുന്നു. ഇനീഷിയേറ്റർ പ്രയോഗസമയത്ത് മാത്രമാണ് ചേർക്കുക ഈ മിശ്രിതത്തിൽ ഗ്ലാസ് ഫൈബറുകൾ]] ചേർക്കുകയാണെങ്കിൽ കൂടുതൽ ബലമുളള reinforced polyester ലഭിക്കുന്നു.
Remove ads
പോളി ഹൈഡ്രോക്സി ആൽക്കനോവേറ്റ്


പോളി ഹൈഡ്രോക്സി ബ്യൂട്ടറേറ്റ് (PHB) അഥവാ (PH3B)യാണ് ഈ വിഭാഗത്തിൽ പ്രധാനം. പോളി ഹൈഡ്രോക്സി വലറേറ്റ്,(PHV), ഇവ രണ്ടും കൂടിയ കോപോളിമറുകൾ എന്നിവയും ഈ കൂട്ടത്തിൽ തന്നെ. മൈക്രോബുകൾ]] ഉത്പാദിപ്പിക്കുന്ന ഈ പോളിയെസ്റ്ററുകൾ തെർമോപ്ലാസ്റ്റിക്കുകളാണ് പ്രകൃതിയുടെതന്നെ ജൈവരാസപ്രക്രിയകളിലൂടെ പരിഛേദിച്ച് സാത്മീകരിക്കാനും സാധ്യമായതിനാൽ ഇവ ബയോഡിഗ്രേഡബ്ൾ]] കൂടിയാണ്. പക്ഷെ ഉത്പാദനച്ചെലവ് വളരെ കൂടുതലാണ്. അതുകൊണ്ട് വാണിജ്യപരമായി വിജയിച്ചില്ല.[6]
Remove ads
പോളിലാക്റ്റൈഡ്;പോളി ഗ്ലൈകോലൈഡ്
പേരിൽ ആസിഡ് ഉണ്ടെങ്കിലും ഇവ രണ്ടും പോളിയെസ്റ്ററുകളാണ്. എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത. വില കൂടുതലായതിനാൽ സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്ന വാണിജ്യച്ചരക്കല്ല. പക്ഷെ ചികിത്സാരംഗത്ത് കൂടുതൽ പ്രയോജനപ്പെടുന്നു.
- പോളിലാക്റ്റൈഡ്
PLA, പോളിലാക്റ്റിക് ആസിഡ് എന്നുകൂടി അറിയപ്പെടുന്നു. സ്റ്റാർച്ച്, ലാക്റ്റോബാസിലസ് എന്ന ബാക്റ്റീരിയ ഉപയോഗിച്ച് പുളിപ്പിച്ചെടുത്താണ് ലാക്റ്റിക് ആസിഡ് ഉണ്ടാക്കുന്നത്. ലാക്റ്റിക് ആസിഡിന് ലാക്റ്റൈഡ് ആയി മാറാനുളള പ്രവണത വളരെ കൂടുതലാണ്. ലാക്റ്റൈഡ് പോളിമറീകരിച്ചുകിട്ടുന്നതായതിനാലാണ് പോളി ലാക്റ്റൈഡ് എന്ന പേർ. തെർമോപ്ലാസ്റ്റിക് ഗുണങ്ങളുണ്ട്.[7]
- പോളിഗ്ലൈകോലൈഡ്
PGA, പോളി ഗ്ലൈകോളിക് ആസിഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗ്ലൈകോലൈഡ് ആണ് ഏകകം. എളുപ്പത്തിൽ നാരുകളാക്കാവുന്നതിനാൽ മുറിവുകൾ]] തുന്നിക്കെട്ടുവാനുളള നൂലായി ഉപയോഗിക്കപ്പെടുന്നു.[8]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads