രാമൻകുളങ്ങര
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമൻകുളങ്ങര.[1] ചിന്നക്കടയിൽ നിന്ന് 4 കിലോമീറ്ററും കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തിൽ നിന്ന് 5 കിലോമീറ്ററും അകലെ കൊല്ലം നഗരത്തിന്റെ വടക്കു ഭാഗത്താണ് ഈ പ്രദേശം. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[2]
Remove ads
ആകർഷണങ്ങൾ
രാമൻകുളങ്ങരയുടെ ഭൂരിഭാഗം പ്രദേശവും അഷ്ടമുടിക്കായലിന്റെ തീരത്താണുള്ളത്. ഇവിടെ നിന്ന് 2 കിലോമീറ്റർ വടക്കായി വട്ടക്കായലും സ്ഥിതിചെയ്യുന്നു.[3][4] വട്ടക്കായലിൽ ഒരു ജലപരിശീലന കേന്ദ്രം തുടങ്ങാൻ ബി.എസ്.എഫിന് പദ്ധതിയുണ്ട്. മത്സ്യം, പച്ചക്കറി എന്നിവയുടെ വിപണനകേന്ദ്രങ്ങൾ ഇവിടെ ധാരാളമുണ്ട്. രാമൻകുളങ്ങരയിൽ നിന്ന് 2 കിലോമീറ്റർ അകലെ മത്സ്യബന്ധനകേന്ദ്രമായ മരുത്തടി സ്ഥിതിചെയ്യുന്നു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ ക്യാമ്പസ് രാമൻകുളങ്ങരയിൽ തുടങ്ങാൻ പദ്ധതിയുണ്ട്.[5]
Remove ads
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads