രഞ്ജിത
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
Remove ads
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും ടെലിവിഷൻ താരവുമാണ് രഞ്ജിത (ജനനം:1975 ജൂൺ 4). ഇവരുടെ യഥാർത്ഥ പേര് ശ്രീവല്ലി എന്നാണ്.[1] സിനിമയിൽ വരുന്നതിനുമുമ്പ് വോളിബോൾതാരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.[2][3][4] കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992-ൽ പുറത്തിറങ്ങിയ നാടോടി തെൻഡ്രൽ ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മാഫിയ, ജോണി വാക്കർ, കൈക്കുടന്ന നിലാവ് വിഷ്ണു തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ.
കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയുംതമ്മിലുള്ള വിവാഹം 2000-ൽ നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻപരിപാടികളിലും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്തു. 2007-ൽ രാകേഷ് മേനോനുമായുള്ള ബന്ധം വേർപിരിഞ്ഞു.
2010-ൽ രഞ്ജിതയും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ വിവാദമായിരുന്നു. സൺ ടി.വി.യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.[1][5][6][7][8][9][10] വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു. എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.[11] 2013-ൽ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദതന്നെയാണു രഞ്ജിതയ്ക്കു ദീക്ഷ നൽകിയത്.[12] അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേരു സ്വീകരിച്ചു.
Remove ads
ചലച്ചിത്രങ്ങൾ
തമിഴ്
മലയാളം
തെലുങ്ക്
- കടപ്പ റെഡ്ഡമ്മ
- റ്റാറ്റ മണവാട് as Jyoti
- Maavichiguru as Sudha
- Captain
- Naga Shakti
- Adirindi Guru
- Maisamma IPS as Durga
- Sri Ramulayya
കന്നഡ
- Shrungara Raja (1993)
- Agni IPS (1997)
ടെലിവിഷൻ
Remove ads
പുരസ്കാരങ്ങൾ
1996 - Nandi Award for Best Supporting Actress for Maavichiguru[1]
കുറിപ്പുകൾ
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads