റാണുൺകുലേസീ

From Wikipedia, the free encyclopedia

റാണുൺകുലേസീ
Remove ads

60 ജനുസുകളിലായി ഏതാണ്ട് 1700 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് റാണുൺകുലേസീ (Ranunculaceae). ലോകത്തെല്ലായിടത്തും ഈ കുടുംബത്തിലെ ചെടികൾ കാണാറുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജനുസുകൾ റാണുൺകുലസ് (600 സ്പീഷിസ്), ഡെൽഫീനിയം (365), താലിക്ട്രം (330), ക്ലിമാറ്റിസ് (325), അകോണിറ്റം (300) എന്നിവയാണ്. മിക്കവാറും കുറ്റിച്ചെടികളാണെങ്കിലും മരങ്ങളിൽ കയറിപ്പോകുന്ന വള്ളികളും കാണാറുണ്ട്. ഈ കുടുംബത്തിലെ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോടോവാനിമോനിൻ മനുഷ്യർക്കും മൃഗങ്ങൾക്കും വിഷമാണ്. മറ്റു വിഷങ്ങളും ആൽക്കലോയിഡുകളും ഗ്ലൈകോസൈഡുകളുമെല്ലാം ഇവയിലുണ്ട്.

വസ്തുതകൾ Scientific classification, Subfamilies ...
Remove ads

ഉപയോഗങ്ങൾ

നാട്ടുമരുന്നുകൾ, ഹോമിയോപ്പതി എന്നിവയിൽ ഔഷധമായും, പൂക്കൾക്കുവേണ്ടിയും, ഭക്ഷണത്തിൽ സുഗന്ധദ്രവ്യമായും ഈ കുടുംബത്തിലെ പല അംഗങ്ങളെയും ഉപയോഗിക്കുന്നുണ്ട്.

ചിത്രശാല

പുഷ്പങ്ങൾ

ഫലങ്ങൾ

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads