ജോർജ്ജിയ (രാജ്യം)

From Wikipedia, the free encyclopedia

ജോർജ്ജിയ (രാജ്യം)
Remove ads

കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യൻ‍ രാജ്യമാണ് ജോർജ്ജിയ[4] (Georgian: საქართველო, പകർത്തി എഴുതുന്നത്: സഖാർത്‌വേലോ). റഷ്യ (വടക്ക്), റ്റർക്കി, അർമേനിയ (തെക്ക്), അസർബെയ്ജാൻ (കിഴക്ക്) എന്നിവയാണ് ജോർജ്ജിയയുടെ അയൽ‌രാജ്യങ്ങൾ. കിഴക്കൻ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജ്ജിയ.[5] കർഷകൻ എന്നർത്ഥമുള്ള ജോർജെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജോർജിയനും കർഷകരുടെ മേഖല എന്നർത്ഥമുള്ള ജോർജിയയും ഉണ്ടായതെന്ന് കരുതുന്നു. പ്രാദേശികമായി 'കാർട്‌വെലെബി' എന്നാണ് ജോർജിയന്മാരെ വിളിക്കുന്നത്. ജോർജിയൻ ഭാഷയ്ക്ക് 'കർടുലി' എന്നാണ് തദ്ദേശനാമം.

ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക. ജോർജ്ജിയ (വിവക്ഷകൾ)
വസ്തുതകൾ საქართველო ജോർജ്ജിയ1, തലസ്ഥാനം ...
Thumb
Remove ads

ചരിത്രം

ആധുനിക ജോർജ്ജിയയുടെ പ്രദേശം പ്രാചീന ശിലായുഗം മുതൽക്കേ തുടർച്ചയായി മനുഷ്യവാസം ഉള്ളതായിരുന്നു. ക്ലാസിക്കൽ കാലഘട്ടത്തിൽ ജോർജ്ജിയൻ നാട്ടുരാജ്യങ്ങളായ കോൽച്ചിസ്, ഐബീരിയ എന്നിവ ഉദയം ചെയ്തു. ഇവ പിന്നീട് ജോർജ്ജിയൻ സംസ്കാരത്തിനും കാലക്രമേണ ജോർജ്ജിയൻ രാജ്യ സ്ഥാപനത്തിനും അടിസ്ഥാന ശിലകളായി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തീയവൽക്കരിക്കപ്പെടുകയും പിന്നീട് 1008-ൽ ഒരു ഏകീകൃത രാജഭരണത്തിനു കീഴിൽ ഒരുമിക്കപ്പെടുകയും ചെയ്ത ജോർജ്ജിയ 16-ആം നൂറ്റാൺറ്റിൽ പല ചെറിയ രാഷ്ട്രീയ ഘടകങ്ങളായി വേര്പിരിയുന്നതു വരെ ഉദ്ധാനത്തിന്റെയും ശക്തിക്ഷയത്തിന്റെയും പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. 1801 മുതൽ 1866 വരെ ഇമ്പീരിയൽ റഷ്യ (റഷ്യൻ സാമ്രാജ്യം) ജോർജ്ജിയയെ പല പല കഷണങ്ങളായി സാമ്രാജ്യത്തിന്റെ ഭാഗമാക്കി. റഷ്യൻ വിപ്ലവത്തിനു ശേഷം അല്പം കാലം മാത്രം നീണ്ടുനിന്ന ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ജോർജ്ജിയ (1918-1921) ബോൾഷെവിക്ക് കടന്നുകയറ്റത്തിൽ നിലം‌പതിച്ചു. 1922-ൽ ജോർജ്ജിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി.


1991-ൽ ജോർജ്ജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായി. ആഭ്യന്തര യുദ്ധത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഒരു ഇടവേളയ്ക്കു ശേഷം ജോർജ്ജിയ 1990-കളുടെ അന്ത്യത്തോടെ താരതമ്യേന ശാന്തമായെങ്കിലും അബ്കേഷ(Abkhazia), തെക്കൻ ഓസീഷ (South Ossetia) എന്നീ പ്രദേശങ്ങൾ റഷ്യൻ ഒത്താശയോടെ വിഘടിച്ചു നിന്നു. 2003-ലെ സമാധാനപരമായ റോസ് വിപ്ലവം പാശ്ചാത്യോന്മുഖവും നവീകരണോന്മുഖവുമായ ഒരു സർക്കാരിനെ ജോർജ്ജിയയിൽ പ്രതിഷ്ടിച്ചു. ഈ സർക്കാർ ഉത്തര അറ്റ്ലാൻഡിൻ ഉടമ്പടി സഖ്യത്തിൽ ചേരുവാനും വിഘടിച്ചുനിൽക്കുന്ന ഭൂപ്രദേശങ്ങളെ ജോർജ്ജിയയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ശ്രമിച്ചു. ഈ ശ്രമങ്ങൾ ജോർജ്ജിയയുടെ റഷ്യയുമായുള്ള ബന്ധം വഷളാക്കി. റഷ്യൻ സൈന്യം ജോർജ്ജിയയിൽ നിന്നും പിൻ‌മാറാത്തത് ബന്ധം വഷളായതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ക്രമേണ റഷ്യൻ സൈന്യത്തിൽ ഭൂരിഭാഗവും ജോർജ്ജിയയിൽ നിന്ന് പിന്മാറിയെങ്കിലും അബ്കേഷ, തെക്കൻ ഓസീഷ എന്നിവിടങ്ങളിൽ അവർ തുടർന്നു. അവശേഷിക്കുന്ന റഷ്യൻ സൈനിക താവളമായ ബാതുമിയിൽ നിന്ന് 2008-ൽ റഷ്യൻ സൈന്യം പിൻ‌മാറും എന്ന് നിശ്ചയിച്ചിരുന്നു[6]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads