റോമുലസ് വിറ്റേക്കർ
From Wikipedia, the free encyclopedia
Remove ads
പ്രമുഖനായ ഉരഗ ഗവേഷകനാണ് റോമുലസ് ഏൾ വിറ്റേക്കർ.(born May 23, 1943) ചെന്നൈയിലെ സ്നേയ്ക്ക് പാർക്ക്, ക്രൊക്കഡൈൽ ബാങ്ക്, കർണ്ണാടകയിലെ അഗുംബയിലെ റെയിൻ ഫോറസ്റ്റ് റിസർച്ച് സെന്റർ, ആൻഡമാൻ നിക്കോബാർ പരിസ്ഥിതി ട്രസ്റ്റ് എന്നിവ സ്ഥാപിച്ചു.
Remove ads
ഇന്ത്യയിലെ പ്രവർത്തനം
വിറ്റേക്കർ പാമ്പുകളെപ്പറ്റി പഠിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനുമായി ചെന്നൈ പാമ്പു വളർത്തു കേന്ദ്രവും മുതലകളെയും ചീങ്കണ്ണികളെയും സംരക്ഷിക്കുന്നതിനു മദ്രാസ് ക്രൊക്കൊഡൈൽ ബാങ്ക് ട്രസ്റ്റും സ്ഥാപിച്ചു. ഈ പാർക്കിൽ പാമ്പിനെ പിടിക്കാൻ വിദഗ്ദ്ധരായ ആദിവാസികളായ ഇരുളരെ പുനരധിവസിപ്പിച്ചു. പാമ്പുപിടിത്തം നിരോധിച്ചപ്പോൾ ഈ ആദിവാസികൾ പട്ടിണിയിലായി. വിറ്റാക്കർ, ഈ ആദിവാസികളെ പാമ്പിന്റെ വിഷം, പ്രതിവിഷം നിർമ്മിക്കാനായി എടുക്കാൻ പരിശീലിപ്പിച്ചു. റോം (റോമുലസ്) മദ്രാസ് ൿരോക്കഡൈൽ ബാങ്ക് ട്രസ്റ്റിന്റെ സ്ഥാപക ഡിറക്റ്റർ ആയിരുന്നു.[1] ഇവിടെ അദ്ദേഹം മുതലകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി. അവയുടെ പ്രത്യുല്പാദനവും സംരക്ഷണവും കാര്യക്ഷമമാക്കി.
ഗാരിയൽ എന്ന ഇനത്തിൽപ്പെട്ട, വംശനാശം വന്നു കൊണ്ടിരിക്കുന്ന മുതലകളെ സംരക്ഷിക്കുന്ന പ്രവർത്തനത്തിലാണ് അദ്ദേഹം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. 250 എണ്ണമേ ഇത്തരം മുതലകൾ ഇന്നു ഇന്ത്യയിൽ അവശേഷിക്കുന്നുള്ളു.[2]

2010 ഡിസംബർ 27നു ഇന്ത്യയുടെ അന്നത്തെ പരിസ്ഥിതികാര്യ മന്ത്രിയായിരുന്ന ജയ്റാം രമേഷ് , മദ്രാസ് ക്രൊക്കഡൈൽ ബാങ്ക് സന്ദർശിക്കാൻ ഇടയായി. അവിടെ വച്ച്, ഗരിയൽ സംരക്ഷണത്തിനായി, ദേശീയ ത്രിസംസ്ഥാന ദേശീയ ചമ്പൽ സങ്കേത മാനേജ്മെന്റ് കോ ഓർഡിനേഷൻ കമ്മറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 1600 ച. കി. മീ. വിസ്തൃതിയുള്ള ദേശീയ ചമ്പൽ സങ്കേതം മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നി സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ചമ്പൽ നദിചേർന്നതാണ്. ഈ മൂന്നു സംസ്ഥാനത്തെയും സംസ്ഥാന ജലവകുപ്പിന്റെ പ്രതിനിധികൾ, ജലസേചനത്തിന്റെയും ഊർജ്ജത്തിന്റെയും വകുപ്പുകൾ, ഇന്ത്യയുടെ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടു്, മദ്രാസ് ക്രൊക്കൊഡൈൽ ബാങ്ക് ട്രസ്റ്റ്, ഗരിയൽ കൺസർവേഷൻ അലയൻസ്, ബദൽ വികസന സംഘടനകൾ, പരിസ്ഥിതിക്കും ഇക്കോളജിക്കുമായുള്ള ഗവേഷണത്തിനുള്ള അശോക ട്രസ്റ്റ്, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ലിയു ഡബ്ലിയു എഫ്.), മൂന്നു സംസ്ഥാനത്തെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ ചെർന്നാണ് ഈ പ്രവർത്തനം നടത്തുക. ഈ കമ്മറ്റി ഗരിയലിന്റെ സംരക്ഷണത്തിനായി വേണ്ട രൂപരേഖ തയ്യാറാക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.[3] [4]
പാമ്പുകളെക്കുറിച്ചും മുതലകളെക്കുറിച്ചും വിശദമായ പഠനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകുകയുണ്ടായി. കർണാടകത്തിലെ ഷിമോഗ ജില്ലയിൽ ആഗുംബേയിലുള്ള "മഴക്കാടുകളെക്കുറിച്ചുള്ള പഠന ഗവേഷണ കേന്ദ്രത്തിൽ" (AGUMBE RAIN FOREST RESEARCH STATION - ARRS) ഇവിടെ രാജവെമ്പാലയെ അതിന്റെ സ്വാഭാവിക ജീവിത പരിസ്ഥിതിയിൽ പഠനം നടത്തുകയുണ്ടായി. പ്രസ്തുത പഠനത്തിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ "ദി കിംഗ് ആൻറ് ഐ" എന്ന ഡോക്യുമെൻററി 1998ലെ എമ്മി അവാർഡ്, 1997ൽ ടൂറിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് എന്നിവ നേടി ഇപ്പോൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മുതലകളെയും ചീങ്കണ്ണികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു. ഐയുസിഎൻ സ്പീഷീസ് സർവൈവൽ കമ്മീഷൻ ഉപദേശകനായും റോമുലസ് വിറ്റേക്കർ പ്രവർത്തിച്ചു വരുന്നു. വിറ്റേക്കർ രചിച്ച "ഇന്ത്യയിലെ പാമ്പുകൾ" എന്ന പുസ്തകം പ്രസിദ്ധമാണ്.
Remove ads
വ്യക്തിപരമായ ജിവിതം
അമേരിക്കക്കാരനായ ഇദ്ദേഹം1943 മേയ് 23നു ന്യൂയോർക്കിൽ ജനിച്ചു. ന്യൂയോർക്ക് പട്ടണത്തിലാണ് വിറ്റേക്കറും അദ്ദേഹത്തിന്റെ സഹോദരിയായ ഗെയിലും വളർന്നത്. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരിയായിരുന്ന നിനയുടെ ജനനശേഷം അദ്ദേഹത്തിന്റെ അമ്മയായ ഡോറിസ് നോർഡനും പിതാവായ റാമ ചതോപാധ്യായയും റോമിനു ഏഴു വയസ്സുള്ളപ്പോൾ കുട്ടികളേയും കൊണ്ട് ഇന്ത്യയിലേയ്ക്കു വന്നു. മുംബൈയിലെ ബോളിവുഡിലെ കളർ ഫിലിം പ്രോസസിങ്ങിലെ അഗ്രഗണ്യനായിരുന്നു അവരുടെ പിതാവായ റാമ ചതോപാധ്യായ. അദ്ദേഹത്തിന്റെ സഹോദരൻ നീലകണ്ഠ് മുംബൈയിൽ1953ൽ ആണ് ജനിച്ചത്. ന്യൂയോർക്കിൽ തുടങ്ങിയ വിദ്യാഭ്യാസം റോം തുടർന്നത് കൊടൈക്കനാൽ ഇന്റർനാഷനൽ സ്കൂളിലാണ്. വയോമിങ്ങ് യൂണിവെർസിറ്റിയിൽ കുറച്ചു കാലം പഠിച്ചിരുന്നു. വിയറ്റ്നാം യുദ്ധകാലഘട്ടത്തിൽ അദ്ദേഹം ഒരു വൈദ്യസഹായിയായി യു.എസ്. ആർമിയിൽ ചേർന്നു. ജപ്പാനിലെ മിലിട്ടറി ബേസ് ആശുപത്രിയിൽ മെഡിക് ആയി ജോലിചെയ്തു.
മർച്ചന്റ് നേവിയിൽ ഒരു ചെറിയ കാലയളവ് ജോലി ചെയ്യാനായി വീണ്ടും ഇന്ത്യയിൽ വന്നു. 1974ൽ സായി വിറ്റാകറിനെ വിവാഹം കഴിച്ചു. തന്റെ ഈ ആദ്യ വിവാഹത്തിലുണ്ടായ മക്കളാണ് നിഖിലും സമീറും. 1986ൽ പാസിഫിക് വെസ്റ്റേൺ സർവ്വകലാശാലയിൽനിന്നും അദ്ദേഹം വന്യജിവി മാനേജ്മെന്റിൽ അദ്ദേഹം ബിരുദം കരസ്ഥമാക്കി. വിറ്റേക്കർ ഇന്ന് ഇന്ത്യയുടെ സ്വാഭാവിക പൗരനായിമാറിക്കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലാണു താമസിക്കുന്നത്. അദ്ദേഹം മുൻ ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തിയശേഷം ജാനകി ലെനിനെ വിവാഹം കഴിച്ചു.[5]
അദ്ദേഹം ലൈസൻസുള്ള അമേച്വർ റേഡിയൊ ഓപ്പറേറ്റർ കൂടിയാണ്. (callsign, VU2WIT)[6]
Remove ads
പുരസ്കാരങ്ങൾ
റോമുലസ് വിറ്റേക്കർ 2008ലെ റോലക്സ് അവാർഡ് നേടി. 2005ൽ വ്റ്റ്ലി അവാർഡും നേടി.[7] ഒരിനം ഇന്ത്യൻ മണ്ണൂലിക്ക്, Eryx whitakeri, വിറ്റേക്കറുടെ ബഹുമാനാർഥമാണ് പേരിട്ടിരിക്കുന്നത്.[8] ഇന്ത്യാ ഗവണ്മെന്റ് 2018ൽ വന്യജീവി സംരക്ഷണത്തിൽ ചെയ്തിട്ടുള്ള സംഭാവനകളെ മാനിച്ച് പദ്മശ്രീ നൽകി ആദരിച്ചു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads