റോസ് ടെയ്‌ലർ

From Wikipedia, the free encyclopedia

റോസ് ടെയ്‌ലർ
Remove ads

റോസ് ടെയ്‌ലർ ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമാണ്[1] . 2006 മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പിയറിൽ നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി അരങ്ങേറിയത്. 2 വർഷത്തോളം ടെയ്‌ലർ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.

വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
Remove ads

ടെസ്റ്റ് കരിയർ

2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്‌ബർഗിൽ നടന്ന മത്സരത്തിൽ ടെയ്‌ലർ ടെസ്റ്റ് ക്രിക്കററിൽ ന്യൂസിലൻഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2011ൽ ഹോബാർടിൽ നടന്ന മത്സരത്തിൽ ടെയ്‌ലറുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ 26 വർഷങ്ങൾക്കു ശേഷം ടെസ്റ്റ് വിജയം സ്വന്തമാക്കി. 2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ രണ്ടാം മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ വെച്ച് നേടിയ 290 റൺസാണ് ടെയിലറുടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.ഒരു വിദേശബാറ്റ്സ്മാൻ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[2].

Remove ads

റോസ് ടെയ്‌ലറുടെ ടെസ്റ്റ് ശതകങ്ങൾ

കൂടുതൽ വിവരങ്ങൾ റൺസ്, മത്സരം ...
Remove ads

ഏകദിന കരിയർ

2011 മാർച്ച് 8 ന് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ കാൻഡിയിലെ പല്ലക്കേലെ സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിൽ ടെയ്‌ലർ തന്ടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ടെയ്‌ലറുടെ സെഞ്ച്വറി മികവിൽ അവസാന എട്ട് ഓവറിൽ 127 റൺസ് നേടിയ ന്യൂസിലൻഡ് പാകിസ്താനെ 110 റൺസിന് പരാജയപ്പെടുത്തി. ആ മത്സരത്തിന് ശേഷം ടെയ്‌ലർ പല്ലക്കേലെ പ്ലണ്ടറർ എന്നും അറിയപ്പെടുന്നു.

റോസ് ടെയ്‌ലറുടെ ഏകദിന ശതകങ്ങൾ

കൂടുതൽ വിവരങ്ങൾ റൺസ്, മത്സരം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads