സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്

From Wikipedia, the free encyclopedia

സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്
Remove ads

സ്പെയിനിന്റെ മുൻപത്തെ കോളനിയായിരുന്ന പശ്ചിമ സഹാറയിൽ സമ്പൂർണ്ണഭരണം അവകാശപ്പെടുന്ന പോലിസാരിയോ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാജ്യമാണ് സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് (എസ്.എ.ഡി.ആർ) (അറബി: الجمهورية العربية الصحراوية الديمقراطية സ്പാനിഷ്: റിപബ്ലിക്ക അറബി സഹറാവി ഡെമോക്രാറ്റിക്ക (ആർ.എ.എസ്.ഡി)). പോലിസാരിയോ ഫ്രണ്ട് 1976 ഫെബ്രുവരി 27-നു പ്രവാസികൾ ആയിരിക്കവേ സ്ഥാപിച്ച സർക്കാരാണിത്. രാജ്യാന്തരതലത്തിൽ ഈ രാജ്യം പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.

വസ്തുതകൾ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്الجمهورية العربية الصحراوية الديمقراطيةഅൽ-ജുമുറിയ്യ അൽ-അറബിയ്യ അശ്-ശഹ്രാവിയ്യ അദ്-ദിമുഖ്രാത്തിയ്യRepública Árabe Saharaui Democrática (സ്പാനിഷ്), തലസ്ഥാനം ...

പോലിസാരിയോ മുന്നണിയുടെ അവകാശമനുസരിച്ചുള്ള പശ്ചിമസഹാറയുടെ മുഴുവൻ ഭാഗങ്ങളും ഇവരുടെ കീഴിലല്ല. ഇന്ന് മൊറോക്കോ ആണ് ഈ രാജ്യത്തിന്റെ ഭൂരിഭാഗവും, മൊറോക്കോയുടെ തെക്കൻ പ്രദേശങ്ങൾ എന്ന പേരിൽ, ഭരിക്കുന്നത്. പോലിസാരിയോ ഈ പ്രദേശങ്ങളെ കൈയേറിയ പ്രദേശങ്ങൾ ('Occupied Territory') എന്ന് വിളിക്കുന്നു. പശ്ചിമസഹാറയിലെ ബാക്കിയുള്ള ഭൂവിഭാഗത്തെ പോലിസാരിയോ സ്വതന്ത്ര മേഖല എന്ന പേരിൽ നിയന്ത്രിക്കുന്നു. മൊറോക്കോ ഈ പ്രദേശത്തെ ‘ബഫർ സോൺ‘ ആയി കരുതുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads