മൊറോക്കൊ

From Wikipedia, the free encyclopedia

മൊറോക്കൊmap
Remove ads

32°N 6°W / 32; -6

വസ്തുതകൾ Kingdom of Morocco, തലസ്ഥാനം ...

മൊറോക്കോ (ഇംഗ്ലീഷ്:Morocco) (അറബിക്: المغرب), ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ (173,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും (കടലിടുക്കിലെ ജലാതിർത്തി വഴി) തെക്കു വശത്ത് മൗറീഷ്യാനയും (പടിഞ്ഞാറൻ സഹാറ പ്രദേശത്തു കൂടി) പ്രധാന അതിരുകളാണ്. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ്‌ പ്രധാന സംസാര ഭാഷ.

എ.ഡി 788-ൽ ഇഡ്രിസ് ഒന്നാമൻ ആദ്യത്തെ മൊറോക്കൻ രാഷ്ട്രം സ്ഥാപിച്ചതുമുതൽ, രാജ്യം നിരവധി സ്വതന്ത്ര രാജവംശങ്ങളാൽ ഭരിക്കപ്പെട്ടു. അൽമോറാവിഡ്, അൽമോഹാദ് എന്നീ രാജവംശങ്ങളുടെ കീഴിൽ ലെബീരിയയുടെയും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെയും ചില ഭാഗങ്ങൾ വരെ മൊറോക്കൻ ഭരണം വ്യാപിച്ചുകിടന്നു. മരിനിഡ്, സാദി രാജവംശങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ വിദേശ ആധിപത്യത്തെ ചെറുത്തു തൽഫലമായി വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ ഒട്ടോമൻ സാമ്ര്യാജ്യത്വം ഇല്ലാത്ത രാജ്യമായി മൊറോക്കോ. നിലവിൽ ഭരിക്കുന്ന അലാവൈറ്റ് രാജവംശം 1631-ൽ അധികാരം പിടിച്ചെടുത്തു. മദ്ധ്യധരണിയിലെ തന്ത്രപ്രധാനമായ സ്ഥലമെന്ന് കണ്ടു 1912-ൽ മൊറോക്കോയെ ഫ്രഞ്ച്, സ്പാനിഷ് മേഖലകളാക്കി വിഭജിക്കുകയും ടാൻജിയറിൽ ഒരു അന്താരാഷ്ട്ര മേഖല രൂപീകരിക്കുകയും ചെയ്തു. 1956-ൽ സ്വാതന്ത്ര്യം വീണ്ടെടുത്തു. ആഫ്രിക്കയിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മൊറോക്കോ ഇപ്പൊൾ[11].

മൊറോക്കോ സ്വയംഭരണേതര പ്രദേശമായ പടിഞ്ഞാറൻ സഹാറ, മുമ്പ് സ്പാനിഷ് സഹാറ, അതിന്റെ തെക്കൻ പ്രവിശ്യകളായി അവകാശപ്പെടുന്നു. 1975 ൽ മൊറോക്കോയിലേക്കും മൗറിറ്റാനിയയിലേക്കും പ്രദേശം അപകോളനീകരിക്കാൻ സ്പെയിൻ സമ്മതിച്ചതിനുശേഷം, പ്രാദേശിക സേനയുമായി ഒരു ഗറില്ലാ യുദ്ധം ഉടലെടുത്തു. മൗറിറ്റാനിയ 1979 ൽ അവകാശവാദം ഉപേക്ഷിച്ചു, 1991 ൽ യുദ്ധം വെടിനിർത്തൽ വരെ നീണ്ടുനിന്നു. മൊറോക്കോ നിലവിൽ മൂന്നിൽ രണ്ട് പ്രദേശവും കൈവശപ്പെടുത്തിയിട്ടുണ്ട്, രാഷ്ട്രീയ പ്രക്രിയകൾ തകർക്കുന്നതിൽ സമാധാന പ്രക്രിയകൾ ഇതുവരെ പരാജയപ്പെട്ടു.

മൊറോക്കോയുടെ പ്രധാന മതം ഇസ്ലാം ആണ്, അതിന്റെ ഔദ്യോഗിക ഭാഷകൾ അറബി, ബെർബർ എന്നിവയാണ്. ഫ്രഞ്ച് ഭാഷയും വ്യാപകമായി സംസാരിക്കപ്പെടുന്നു. മൊറോക്കൻ സംസ്കാരം ബെർബർ, അറബ്, സെഫാർഡി ജൂതന്മാർ, പശ്ചിമാഫ്രിക്കൻ, യൂറോപ്യൻ സ്വാധീനങ്ങളുടെ സമന്വയമാണ്. അറബ് ലീഗ്, യൂണിയൻ ഫോർ മെഡിറ്ററേനിയൻ, ആഫ്രിക്കൻ യൂണിയൻ എന്നിവയിലെ അംഗമാണ് മൊറോക്കോ.

Remove ads

അവലംബം

പുറം കണ്ണികൾ

കുറിപ്പുകൾ

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads