സണ്ടക്കൻ
From Wikipedia, the free encyclopedia
Remove ads
മലേഷ്യയിലെ ബോർണിയ തീരത്തിന്റെ വടക്ക്-കിഴക്കിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് സന്തക്കാൻ (Malaysian pronunciation: [ˈsan daˈkan], Jawi: سنداکن, ചൈനീസ്: 山打根; പിൻയിൻ: Shān Dǎ Gēn). പല സമയങ്ങളിലും എലോപുറ എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇത്[2]. സബഹിലെ കോട്ട കിനബാലു നഗരം കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ രണ്ടാമത്തെ നഗരമാണ് ഇത്. ശാന്തകൻ ഡിവിഷന്റെ ഭരണ തലസ്ഥാനവും മുൻപത്തെ തലസ്ഥാനവുമായിരുന്ന ബ്രിട്ടീഷ് നോർത്ത് ബോർനിയൊ യുടെ കിഴക്കൻ തീരത്താണ് ഈ പട്ടണം.157,330ൽ പരം ജനങ്ങൾ ഈ പട്ടണത്തിൽ താമസ്സിക്കുന്നുണ്ട്[3] .മുൻസിപ്പൽ പ്രദേശം കൂടി കണക്കാക്കിയാൽ ജനസംഖ്യ ഏകദേശം 396290 ഓളം വരും[3].

ശാന്തകൻ സ്ഥാപിക്കുന്നത് വരെ സുലു ദ്വീപ് സമൂഹത്തിന്റെ സാമ്പത്തിക മേധാവിത്വത്തിനായി സ്പെയിനും സുലു സുൽത്താനേറ്റും അവകാശവാദം ഉന്നയിച്ചിരുന്നു.1878ൽ സുൽത്താനേറ്റ് വടക്ക്-കിഴക്കൻ ബോർണിയോ ആസ്ട്രിയോ-ഹംഗേറിയൻ ഉടമ്പടി പ്രകാരം ഈ പ്രദേശം ബ്രിട്ടീഷ് കോളനിയായി മാറി.1885ലെ മാഡ്രിഡ് പ്രോട്ടോക്കോൾ പ്രകാരം ബ്രിട്ടീഷ്,സ്പെയിൻ,ജർമ്മനി എന്നിവർ ഒപ്പുവച്ചു.ഇതോടെ സുലു ദ്വീപ സമൂഹത്തിന്റെ മേലുള്ള സ്പാനിഷ്ൺറ്റെ പരമധികാരം ഉറപ്പിച്ചു.വടക്കൻ ബോർണിയോയിലെ ബ്രിട്ടീഷ് ബന്ധത്തിൽ സ്പെയ്നും ഇടപ്പെട്ടില്ല[4] .
1879ൽ ബ്രിട്ടീഷ് നോർത്ത് ബോർണിയ കമ്പനി ശാന്തകനിൽ കമ്പനി സ്ഥാപിച്ചു.നോർത്ത് ബോർണിയയിലെ ഭരണ കേന്ദ്രമായി വാണിജ്യ വ്യവസായത്തിന് മുന്നേറ്റം കുറിച്ചു.ബ്രിട്ട്ഷുകാർ ചൈനയിൽ ബ്രിട്ടീഷ് ഹോങ്ങ് കോങ്ങിലേക്ക് കുടിയേറ്റത്തെ പ്രോൽസാഹിപ്പിച്ചു.ഇത് ശാന്തകനിലെ സാമ്പത്തിക വളർച്ചക്ക് കാരണമായി.ഈ ഉയർച്ച ജപ്പാനീസ് സേന ഇവിടെ കൈയ്യടക്കുന്നതു വരെ തുടർന്നു[5].രണ്ടാം ലോകയുദ്ധ കാലത്ത് ,1944ൽ തുടർച്ചയായ ബോബിങ്ങ് കാരണം ഈ പട്ടണം പൂർണമായി നശിപ്പിക്കപ്പെട്ടു[6][7][8].സാമ്പത്തികമില്ലാത്തതിനാൽ പുനർനിർമ്മാണം നടന്നില്ല.ഈ പ്രദേശത്തിന്റെ അധികാരം നോർത്ത് ബോർണിയ ക്രോൺ കോളനി സർക്കാരിന് നൽകി.അനന്തരമായി,നോർത്ത് ബോർണിയയുടെ ഭരണ തലസ്ഥാനം ജെസ്സെൽട്ടണിലേക്ക് മാറ്റി.1948-1955 കാലഘട്ടത്തിൽ കോളനി ഓഫീസ് പുനർനിർമ്മിക്കാനും വികസിപ്പിക്കാനും പദ്ധതിയിട്ടു.ക്രൗൺ കോളനി സർക്കാർ മൽസ്യ ബന്ധന വ്യവസായത്തിനെ വികസിപ്പിച്ചു.ഇന്ന്,ശാന്തകനിൽ തെക്കേ ഫിലിപ്പൈൻസിൽ നിന്ന് അനധികൃത കുടിയേറ്റങ്ങൾ നടക്കുന്നുണ്ട്.
Remove ads
വരുമാനം
എണ്ണ,പുകയില,കാപ്പി,തടി,ചൾരി എന്നിവ കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖമാണ് ശാന്തകൻ.മൽസ്യ ബന്ധനം,കപ്പൽ നിർമ്മാണം,പരിസ്ഥിതി ടൂറിസം,ഉല്പാദനം എന്നിവയിലൂടെയും ധാരാളം പണം ഇവിടേക്ക് ലഭിക്കുന്നുണ്ട്[9].
ടൂറിസം
ശാന്തകനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ശാന്തകൻ ഹെറിറ്റേജ് മ്യൂസിയം[10],ശാന്തകൻ കൾച്ചർ ഫെസ്റ്റിവൽ,ശാന്തകൻ വാർ മെമ്മോറിയൽ,സെപിലോക് ഉറാങ്ങ് ഊട്ടാൻ സാങ്ങ്ച്വറി(Sepilok Orang utan sanctury),ടർട്ടൈൽ ഐലൻഡ് നാഷണൽ പാർക്ക്,ഗോമന്റോങ്ങ് ഗുഹകൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു.
അവലംബം
പുറത്തെയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads