സന്താര
From Wikipedia, the free encyclopedia
Remove ads
പുരാതനം കാലം മുതൽ ജൈനർക്കിടയിൽ നിലനിൽക്കുന്ന അനുഷ്ഠാനമാണ് സന്താര അഥവ സലേഖാന.[1] മരണത്തോടടുക്കുമ്പോൾ എല്ലാം പരിത്യജിക്കുന്നതാണ് ഈ ആചാരം. സന്താര അനുഷ്ഠിക്കുന്നവർക്ക് ജൈന സമൂഹത്തിൽ പ്രത്യേക സ്ഥാനം നൽകാറുണ്ട്. 24മത് തീർഥങ്കരനായ മഹാവീരയാണ് ജൈന ആത്മീയതയുടെ പൂർണതയായ 'സന്താര അഥവ സലേഖാന' നടപ്പാക്കിയത്.[2]
![]() | സന്താറ എന്ന ലേഖനത്തിന്റെ നാൾവഴി ഈ ലേഖനത്തിന്റെ നാൾവഴിയുമായി ലയിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. . ഈ നടപടി കാര്യനിർവാഹകചുമതലയുള്ള ഒരാൾ ചെയ്യേണ്ടതാണ്.
|
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
മരണരീതി
പ്രായമുളളവരും രോഗികളും ഇനി ജീവിതത്തിൽ ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നവരുമാണ് സന്താറ എന്ന നിരാഹാരമനുഷ്ഠിച്ച് മരണം വരിക്കുന്നത്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ലൗകിക സുഖങ്ങളെല്ലാം വിസ്മരിച്ച് ഈശ്വരനാമം ജപിച്ചാണ് മരണത്തെ ഇവർ സമീപിക്കുന്നത്. സന്താറയിൽ പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങൾ പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാർ പ്രസിദ്ധപ്പെടുത്താറുണ്ട്. ഇവരെ സന്ദർശിക്കുന്നതും അവസാന നിമിഷങ്ങൾക്ക് സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ് വിശ്വാസികൾ കണക്കാക്കുന്നത്. ഫലത്തിൽ ഇതൊരു ആത്മഹത്യയാണ്. പക്ഷേ, ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കിൽ സന്താറ അനുഷ്ഠിക്കുന്നവർ അതവസാനിപ്പിച്ച ജീവിതത്തിലേക്ക് മടങ്ങണം എന്നും വ്യവസ്ഥയുണ്ട്.ജൈനഭിക്ഷുക്കളുടെ ഉപദേശ- നിർദ്ദേശങ്ങളോടെ മാത്രമാണ് ഭൗതിക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവർ സന്താറ അനുഷ്ഠിക്കേണ്ടത്.
Remove ads
സാഹിത്യകലകളിൽ
ശ്രാവണബലഗോളയിലെ ജൈനാശ്രമത്തിൽ ഒരു ഭിക്ഷുണി ഈ വിധം ഭൗതികതയിൽ നിന്ന് വിടവാങ്ങാൻ ശരീരത്തെ പാകപ്പെടുത്തിയ പ്രക്രിയ ഹൃദയസ്പൃക്കായി പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിംപിൾ 'Nine Lives: In Search of Modern India' എന്ന കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ 'ഷിപ്പ് ഓഫ് തെസ്യുസ്' (Ship of Theseus) എന്ന ചലച്ചിത്രത്തിൽ സന്താറയുടെ യുക്തി - അയുക്തികളെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്.
Remove ads
കോടതി വിധികൾ
വർഷം തോറും സന്താര അനുഷ്ഠിച്ച് 200 ഓളം പേരെങ്കിലും മരിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി സന്താര നിരോധിച്ചു. സന്താര അനുഷ്ഠിക്കുന്നവർക്കെതിരെ ആത്മഹത്യാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് 2015 ഓഗസ്റ്റ് 10 ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.[3] ആത്മഹത്യയ്ക്കു തുല്യമായ കുറ്റമായി ഇതു പരിഗണിക്കുമെന്നും ഐപിസി 306, 309 വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമാവുകയും പിന്നീട് മതാചാരം അനുഷ്ഠിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി 2015 ഓഗസ്റ്റ് 31ന്ഈ ഉത്തരവ് സ്‌റ്റേചെയ്യുകയും ചെയ്തു.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads