സ്കോട്ട് മക്നീലി

From Wikipedia, the free encyclopedia

സ്കോട്ട് മക്നീലി
Remove ads

സൺ മൈക്രോസിസ്റ്റംസിന്റെ സ്ഥാപകരിൽ ഒരാളാണ് സ്കോട്ട് മക്നീലി. 1954 നവംബർ 13ന് അമേരിക്കയിലെ ഇന്ത്യാനയിൽ ജനിച്ചു. 1982ൽ വിനോദ് ഗോസ്‌ല, ബിൽ ജോയ്, ആൻഡി ബെഷ്റ്റോൾഷെയിം, വോഗൻ പ്രാറ്റ് എന്നിവർക്കൊപ്പം സൺ മൈക്രോസിസ്റ്റംസ് സ്ഥാപിച്ചു. കമ്പനിയുടെ ബിസിനസ് നേതൃത്വം ഏറ്റെടുക്കാൻ സ്റ്റാൻഫോർഡ് യൂണിവേർസിറ്റിയിൽ സഹപാഠികൂടിയായിരുന്ന വിനോദ് ഗോസ്‌ലയുടെ അഭ്യർത്ഥന പ്രകാരമാണ് ഇദ്ദേഹം സൺ കമ്പനിയിലെത്തിയത്. 1984ൽ ഗോസ്‌ലയുടെ പിൻ‌ഗാമിയായി മൿനീലി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്ഥാനം ഏറ്റെടുത്തു. 22 വർഷം ആ പദവിയിൽ തുടർന്നു. ഇപ്പോൾ സൺ മൈക്രോസിസ്റ്റംസിന്റെയും സൺ ഫെഡറലിന്റെയും ചെയർമാനാണ്.

വസ്തുതകൾ Scott McNealy, ജനനം ...

ടെക്നോളജി രംഗത്തെ മിക്ക പ്രമുഖരിൽ‌നിന്നും വ്യത്യസ്തമായി ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർ ലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു മൿനീലിക്ക്. ഹാർ‌വാർഡ് യൂണിവേർസിറ്റിയിൽ‌നിന്ന് ആർട്സ് ഇൻ എക്ണോമിക്സിൽ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ കഴിവുകൾ ബിസിനസിലായിരുന്നു. സ്റ്റാൻഫോഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടി.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads