ജപ്പാൻ കടൽ

From Wikipedia, the free encyclopedia

ജപ്പാൻ കടൽ
Remove ads

ജാപനീസ് ദ്വീപസമൂഹം, സഖാലിൻ ദ്വീപ്‌, കൊറിയൻ ഉപദ്വീപ്, ഏഷ്യൻ വൻകരയിലെ റഷ്യ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് ജപ്പാൻ കടൽ (Sea of Japan). ജാപ്പനീസ് ദ്വീപസമൂഹം ഈ കടലിനെ ശാന്തസമുദ്രത്തിൽനിന്നും വേർതിരിക്കുന്നു. പസഫിക് സമുദ്രത്തിൽ നിന്ന് പൂർണ്ണമായി കെട്ടിയടയ്ക്കപ്പെട്ടു കിടക്കുന്നതിനാൽ മദ്ധ്യധരണ്യാഴിയെപ്പോലെ, വേലിയേറ്റവും വേലിയിറക്കവും വളരെ കുറവായി അനുഭവപ്പെടുന്ന ഒരു കടലാണിത്.[1] ഈ ഒറ്റപ്പെടൽ കടലിന്റെ ജന്തുജാല വൈവിധ്യത്തെയും ലവണത്വത്തെയും സ്വാധീനിക്കുന്നു. ഇവ രണ്ടും തുറന്ന സമുദ്രത്തേക്കാൾ താരമ്യേന ഇവിടെ കുറവാണ്. ഈ കടലിൽ കൂറ്റൻ ദ്വീപുകളോ ഉൾക്കടലുകളോ മുനമ്പുകളോ ഒന്നുംതന്നെയില്ല. സമീപസ്ഥമായ കടലുകളുമായും പസഫിക് മഹാ സമുദ്രവുമായും ബന്ധിപ്പിക്കുന്ന കടലിടുക്കിലൂടെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ജലപ്രവാഹങ്ങളാണ് ഇതിന്റെ ജലത്തിൻറെ സംതുലിതാവസ്ഥ കൂടുതലായും നിർണ്ണയിക്കുന്നത്. ചുരുക്കം നദികൾ മാത്രം പതിക്കുന്ന ഈ കടലിലേക്ക് ഇവ നൽകുന്ന ജലത്തിന്റെ മൊത്തം സംഭാവന ഒരു ശതമാനത്തിനുള്ളിലായിരിക്കുകയും ചെയ്യുന്നു.

വസ്തുതകൾ Chinese name, Chinese ...

കൂടിയ ജൈവ സമ്പുഷ്ടതയ്ക്ക് കാരണമാകുന്നതായ ഓക്സിജന്റെ ഉയർന്ന സാന്ദ്രത ഈ കടൽവെള്ളത്തിലുണ്ട്. അതിനാൽ ഈ മേഖലയിലെ പ്രധാന സാമ്പത്തിക പ്രവർത്തനം മത്സ്യബന്ധനമാണ്. രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണങ്ങളാൽ കടലിലുടനീളമുള്ള കയറ്റുമതിയുടെ തീവ്രത മിതമാണെങ്കിലും കിഴക്കൻ ഏഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ ഫലമായി ഇത് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

Remove ads

പേരുകൾ

ജപ്പാൻ കടൽ (Sea of Japan) എന്ന ഇംഗ്ലീഷ് പേരും സമാനമായ യൂറോപ്യൻ ഭാഷകളിലെ പേരുമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെങ്കിലും ഈ കടലിന്റെ സമീപപ്രദേശങ്ങളിൽ മറ്റ് പേരുകൾ നിലവിലുണ്ട്. ചൈനീസിൽ റിബെൻ ഹൈ Rìběn hǎi (日本海, ജപ്പാൻ കടൽ എന്നർഥം) അഥവാ ജിങ് ഹൈ (Jīng hǎi 鲸海, തിമിംഗല കടൽ "Whale Sea" എന്നർഥം) എന്നും,[2] യപോൺസ്കൊയെ മോർ എന്ന് ( Yaponskoye more Японское море, ജപ്പാൻ കടൽ എന്നർഥം) റഷ്യയിലും ചോസൊൻ ടൊങ്ഗയെ (Chosŏn Tonghae 조선동해, കിഴക്കൻ കൊറിയൻ കടൽ) എന്ന് ഉത്തര കൊറിയയിലും, ഡോങ്ഗയെ (Donghae (동해, കിഴക്കൻ കടൽ) എന്ന് ദക്ഷിണ കൊറിയയിലും അറിയപ്പെടുന്നു.

Remove ads

ചരിത്രം

നൂറ്റാണ്ടുകളായി ജപ്പാൻ കടൽ ജപ്പാനെ, പ്രത്യേകിച്ച് മംഗോളിയക്കാരുടെ കരമാർഗ്ഗമുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചുവന്നിരുന്നു. കാലങ്ങളായി ഏഷ്യൻ കപ്പലുകളും പതിനെട്ടാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ കപ്പലുകളും ഇതുവഴി സഞ്ചരിച്ചിരുന്നു. 1733–1743 ലെ റഷ്യൻ പര്യവേഷണങ്ങൾ സഖാലിൻ ദ്വീപിന്റേയും ജാപ്പനീസ് ദ്വീപുകളേയും ഭൂപട ചിത്രീകരണം നടത്തി. 1780 കളിൽ, ഫ്രഞ്ച് പൌരനായ ജീൻ-ഫ്രാങ്കോയിസ് ഡി ഗാലപ്പ്, കോംറ്റെ ഡി ലാപ്രൗസ്, കടലിടുക്കിലൂടെ കടലിനു കുറുകെ വടക്കോട്ട് സഞ്ചരിക്കുകയും പിൽക്കാലത്ത്  അദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയും ചെയ്തു. 1796-ൽ ഒരു ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായിരുന്ന വില്യം റോബർട്ട് ബ്രോട്ടൺ ടാർടറി കടലിടുക്ക്, റഷ്യൻ ഫാർ ഈസ്റ്റിന്റെ കിഴക്കൻ തീരം, കൊറിയൻ ഉപദ്വീപ് എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തി.

1803 നും1806 നുമിടയിൽ റഷ്യൻ നാവികനായിരുന്ന ആദം ജോഹാൻ വോൺ ക്രൂസെൻസ്റ്റേൻ നാദെഷ്ദ എന്ന കപ്പലിൽ ലോകപര്യടനത്തിനായി സഞ്ചരിക്കവേ ജപ്പാൻ കടലിലും ജാപ്പനീസ് ദ്വീപുകളുടെ കിഴക്കൻ തീരങ്ങളിലും പര്യവേക്ഷണം നടത്തിയിരുന്നു. 1849-ൽ മറ്റൊരു റഷ്യൻ പര്യവേക്ഷകനായിരുന്ന ഗെന്നഡി നെവെൽസ്‌കോയ് ഭൂഖണ്ഡത്തിനും സഖാലിൻ ദ്വീപിനും ഇടയിലുള്ള കടലിടുക്ക് കണ്ടെത്തുകയും ടാർടറി കടലിടുക്കിന്റെ വടക്കൻ ഭാഗത്തിന്റെ ഭൂപട ചിത്രീകരണം നടത്തുകയും ചെയ്തു. 1853–1854, 1886–1889 എന്നീ വർഷങ്ങളിൽ ഉപരിതല താപനില അളക്കുന്നതിനും വേലിയേറ്റം രേഖപ്പെടുത്തുന്നതിനുമായി ഇവിടെ ഏതാനും റഷ്യൻ പര്യവേഷണങ്ങൾ നടത്തപ്പെട്ടിരുന്നു.

അമേരിക്കൻ നോർത്ത് പസഫിക് എക്സ്പ്ലോറിംഗ് ആന്റ് സർവേയിംഗ് എക്സ്പെഡിഷൻ (1853–1856), ബ്രിട്ടീഷ് ചലഞ്ചർ എക്സ്പെഡിഷൻ (1872–1876) എന്നിവയാണ് ഈ കടലിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന മറ്റ് ശ്രദ്ധേയങ്ങളായ പര്യവേഷണങ്ങൾ. കടൽജീവി വൈവിദ്ധ്യത്തെക്കുറിച്ച് വി. കെ. ബ്രാഷ്നികോവ് 1899–1902 ലും, പി. യു.  ഷ്മിഡ്റ്റ്1903–1904 ലും വിശദീകരിച്ചിരുന്നു. ഷ്മിത്ത്. ജാപ്പനീസ് സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ 1915 ൽ മാത്രം ആരംഭിക്കുകയും 1920 മുതൽ ഇത് വ്യവസ്ഥാപിതമായിത്തീരുകയും ചെയ്തു.[3][4]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads