ഷെഞ്ജെൻ

From Wikipedia, the free encyclopedia

ഷെഞ്ജെൻ
Remove ads

ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ പ്രധാന നഗരമാണ് ഷെഞ്ജെൻ (ചൈനീസ്: 深圳 Mandarin pronunciation: [ʂə́ntʂə̂n]). ഹോങ്കോങിനു തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം ചൈനയുടെ ആദ്യത്തെയും ഏറ്റവും വിജയകരവുമായ പ്രത്യേക സാമ്പത്തിക മേഖലയെന്ന പേരിൽ പ്രശസ്തമാണ്. നിലവിൽ നഗരത്തിനു ഏതാണ്ട് ഒരു പ്രവിശ്യയോടടുത്ത് അധികാരമുള്ള ഉപപ്രവിശ്യാ ഭരണപദവിയുണ്ട്.

വസ്തുതകൾ ഷെഞ്ജെൻ 深圳, രാജ്യം ...
വസ്തുതകൾ
വസ്തുതകൾ Chinese, Jyutping ...

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നായി ഷെഞ്ജെൻ അറിയപ്പെടുന്നു.[2]. ദക്ഷിണ ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷെഞ്ജെനിൽ ഷെഞ്ജെൻ സ്റ്റോക്ക് എക്സ്ചേഞ്ജും അനേക കമ്പനികളുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നു. ഷെഞ്ജെൻ തുറമുഖം ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് തുറമുഖങ്ങൾ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ തുറമുഖവും ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്. [3]

Remove ads

ചിത്രശാല


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads