സൈലീൻ
പൂച്ചെടികളുടെ ഒരു ജനുസ്സ് From Wikipedia, the free encyclopedia
Remove ads
കാരിയോഫില്ലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് സൈലീൻ. ഏകദേശം 700 ഇനം അടങ്ങിയിരിക്കുന്ന ഈ കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണിത്.[1] സാധാരണ പേരുകളിൽ ക്യാമ്പിയൻ (ബന്ധപ്പെട്ട ജനുസ്സായ ലിക്നിസുമായി പങ്കിടുന്നു), ക്യാച്ച്ഫ്ലൈ എന്നിവ ഉൾപ്പെടുന്നു. പ്രത്യേകിച്ച് വടക്കൻ അർദ്ധഗോളത്തിൽ പല സൈലീൻ ഇനങ്ങളും വ്യാപകമായിട്ടുണ്ട്.[1]
Remove ads
പദോൽപ്പത്തി
ഗ്രീക്ക് വനദേവനായ സൈലനസിന്റെ സ്ത്രീ രൂപമാണ് സൈലീൻ.
ഉപയോഗങ്ങൾ
ദക്ഷിണാഫ്രിക്കയിലെ ഷോസകൾക്കിടയിൽ സൈലീൻ ഉൻഡുലതയെ ഐൻഡ്ലേല സിംലോഫ് എന്നറിയപ്പെടുന്നു. ഭാവിപ്രവചനം നടത്തുന്ന ഒരു ഷോസജനത കാട്ടിൽ നിന്ന് ചെടിയെ തിരിച്ചറിയുകയും ശേഖരിക്കുകയും ചെയ്യുന്നു. വേരുകൾ പൊടിച്ചു, വെള്ളത്തിൽ കലർത്തി, അതിന്റെ നുരയെ അടിച്ചെടുക്കുന്നു. ഇത് പൂർണ്ണചന്ദ്രദിവസം പുതുതായി ഭാവിപ്രവചനം നടത്തുന്നവർ അവരുടെ സ്വപ്നങ്ങളെ സ്വാധീനിക്കാൻ ഉപയോഗിക്കുന്നു. വിവിധ ആചാരങ്ങൾക്കായുള്ള തയ്യാറെടുപ്പിനായി അവർ ഇത് എടുക്കുന്നു. വേരിന് ശക്തമായ കസ്‌തൂരിഗന്ധമുണ്ട്. അത് കഴിക്കുന്ന ദിവ്യന്മാർ അവരുടെ വിയർപ്പിലൂടെ സുഗന്ധം പുറന്തള്ളുന്നു.[2]
Remove ads
ശാസ്ത്ര ചരിത്രം
സൈലീനെ ആദ്യം ലിന്നേയസ് വിവരിച്ചിരുന്നു. ചാൾസ് ഡാർവിൻ, ഗ്രിഗർ മെൻഡൽ, കാൾ കോറൻസ്, ഹെർബർട്ട് ജി. ബേക്കർ, ജാനിസ് അന്റോനോവിക്സ് എന്നിവരുൾപ്പെടെ പ്രമുഖ സസ്യ പരിസ്ഥിതി ശാസ്ത്രജ്ഞർ, പരിണാമ ജീവശാസ്ത്രജ്ഞർ, ജനിതകശാസ്ത്രജ്ഞർ എന്നിവരുടെ ഗവേഷണവിഷയമാണ് ഈ ജനുസ്സിലെ അംഗങ്ങൾ. സിസ്റ്റങ്ങളെ പഠിക്കാൻ പല സൈലൻ ഇനങ്ങളും വ്യാപകമായി പ്രത്യേകിച്ചും പരിസ്ഥിതി, പരിണാമ ജീവശാസ്ത്ര മേഖലകളിൽ ഉപയോഗിക്കപ്പെടുന്നു.[3] ഒരു നൂറ്റാണ്ടിലേറെയായി ലൈംഗിക നിർണ്ണയത്തിന്റെ ജനിതകശാസ്ത്രം മനസ്സിലാക്കുന്നതിനുള്ള ഒരു മാതൃകയായി ഈ ജനുസ്സ് ഉപയോഗിക്കുന്നു. സൈലീൻ സ്പീഷിസുകളിൽ സാധാരണയായി ഹെർമാഫ്രോഡിറ്റിക്കിന്റെ മിശ്രിതവും, സ്ത്രീയുടെയും (or male-sterile) ഒറ്റയായും (ഗൈനോഡിയോസി) അടങ്ങിയിട്ടുണ്ട്. കോറൻസിന്റെ ആദ്യകാല പഠനങ്ങൾ കാണിക്കുന്നത് പുരുഷ വന്ധ്യത മാതൃപരമായി പാരമ്പര്യമായി ലഭിക്കുമെന്നാണ്. [4][5] ഇപ്പോൾ സൈറ്റോപ്ലാസ്മിക് പുരുഷ വന്ധ്യത എന്നറിയപ്പെടുന്നത് ഇതിന് ഒരു ഉദാഹരണം ആണ്. മനുഷ്യരിലും മറ്റ് സസ്തനികളിലും കാണപ്പെടുന്ന സിസ്റ്റത്തിന് സമാനമായ ക്രോമസോം ലിംഗനിർണ്ണയത്തോടെ സൈലീനിലെ രണ്ട് സ്വതന്ത്ര ഗ്രൂപ്പുകൾ വ്യത്യസ്ത പുരുഷ-സ്ത്രീ ലിംഗങ്ങളെ (ഡയോസി) ആവിഷ്കരിച്ചു.[6][7]റിംഗിയ കാമ്പെസ്ട്രിസ് പോലുള്ള ഈച്ചകൾ സൈലീൻ പൂക്കൾ പതിവായി സന്ദർശിക്കാറുണ്ട്.[8]സ്പെസിഫിക്കേഷൻ, ഹോസ്റ്റ്-പാത്തോജെൻ ഇന്ററാക്ഷൻസ്, ബയോളജിക്കൽ സ്പീഷീസ് ഇൻവേഷൻസ്, ഹെവി-മെറ്റൽ-കണ്ടാമിനേറ്റെഡ് മണ്ണിനെ അനുരൂപമാക്കൽ, മെറ്റാപോപ്പുലേഷൻ ജനിതകശാസ്ത്രം, ഓർഗാനിക് ജീനോം എവല്യൂഷൻ എന്നിവ പഠിക്കാനും സൈലീൻ സ്പീഷീസ് ഉപയോഗിച്ചിട്ടുണ്ട്.[3]ഇതുവരെ തിരിച്ചറിഞ്ഞതിൽ വച്ച് ഏറ്റവും വലിയ മൈറ്റോകോൺഡ്രിയൽ ജീനോമുകളെ പാർപ്പിക്കുകയെന്ന പ്രത്യേകത സൈലീൻ ജനുസ്സിലെ ചില അംഗങ്ങൾക്കുണ്ട്.[9]
തിരഞ്ഞെടുത്ത ഇനം

അനുബന്ധ ഇനങ്ങളായ ലിച്ച്നിസ്, മെലാണ്ട്രിയം, വിസ്‌കറിയ എന്നിവ സൈലീനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 900 ഓളം ഇനം ഇതിലുണ്ട്.[1]
ഉൾപ്പെടുന്ന സ്പീഷിസുകൾ
- Silene acaulis – മോസ് ക്യാമ്പിയൻ
- Silene alexandri – കമാലോ ഗുൾച്ച് ക്യാച്ച്ഫ്ലൈ
- Silene antirrhina – സ്ലീപ്പി ക്യാച്ച്ഫ്ലൈ
- Silene aperta – നേക്കെഡ് ക്യാച്ച്ഫ്ലൈ
- Silene armeria – സ്വീറ്റ് വില്യം ക്യാച്ച്ഫ്ലൈ
- Silene bernardina – പാമേഴ്സ് ക്യാച്ച്ഫ്ലൈ
- Silene biafrae
- Silene bridgesii – ബ്രിഡ്ജെസ് ക്യാച്ച്ഫ്ലൈ
- Silene caliacrae
- Silene campanulata – റെഡ് മൗണ്ടൻ ക്യാച്ച്ഫ്ലൈ
- Silene capensis – ലാർജ്-ഫ്ലവേർഡ് ക്യാച്ച്ഫ്ലൈ , ഗൺപൗഢർ പ്ലാന്റ്, കാട്ടു പുകയില[10]
- Silene caroliniana – വൈൽഡ് പിങ്ക്
- Silene caucasica
- Silene colorata
- Silene conica – സാൻഡ് ക്യാച്ച്ഫ്ലൈ
- Silene conoidea – വീഡ് സൈലീൻ
- Silene coronaria – റോസ് ക്യാമ്പിയൻ
- Silene dichotoma – ഫോർക്കെഡ് ക്യാച്ച്ഫ്ലൈ
- Silene diclinis
- Silene dioica – റെഡ് ക്യാമ്പിയൻ
Silene dioica - Silene douglasii – ഡഗ്ലസ്' ക്യാച്ച്ഫ്ലൈ
- Silene erciyesdaghensis – discovered on Mount Erciyes and named after it.[11]
- Silene fernandezii
- Silene fraudatrix – നോർത്ത് സൈപ്രസ് ക്യാച്ച്ഫ്ലൈ
- Silene gallica – സ്മാൾ-ഫ്ളവേർഡ് ക്യാച്ച്ഫ്ലൈ
- Silene gazulensis
- Silene grayi – ഗ്രേയ്സ് ക്യാച്ച്ഫ്ലൈ
- Silene hawaiiensis – ഹവായ് ക്യാച്ച്ഫ്ലൈ
- Silene hicesiae
- Silene hookeri – ഹുക്കേഴ്സ് സൈലീൻ
- Silene horvati – ഹോർവാട്ട്സ്'സ് ക്യാച്ച്ഫ്ലൈ [12]
- Silene invisa – റെഡ് ഫിർ ക്യാച്ച്ഫ്ലൈ
- Silene jenisseensis
Silene parryi

- Silene italica – ഇറ്റാലിയൻ ക്യാച്ച്ഫ്ലൈ
- Silene koreana – സ്റ്റിക്കി ക്യാച്ച്ഫ്ലൈ [13]
- Silene laciniata
- Silene laevigata – ട്രോഡോസ് ക്യാച്ച്ഫ്ലൈ
- Silene lanceolata – കവായി ക്യാച്ച്ഫ്ലൈ
- Silene latifolia – വൈറ്റ് ക്യാമ്പിയൻ
- Silene lemmonii – ലെമ്മൺസ് ക്യാച്ച്ഫ്ലൈ
- Silene linicola – ഫ്ളാക്സ്ഫീൽഡ് ക്യാച്ച്ഫ്ലൈ
- Silene maritima syn. Silene uniflora (sea campion
- Silene marmorensis – മാർബിൾ മൗണ്ടൻ ക്യാച്ച്ഫ്ലൈ
- Silene menziesii – മെൻസീസ് ക്യാമ്പിയൻ
- Silene multinervia – മെനിനെർവ് ക്യാച്ച്ഫ്ലൈ
- Silene noctiflora – നൈറ്റ് ഫ്ളവറിങ് ക്യാച്ച്ഫ്ലൈ
- Silene nuda – വെസ്റ്റേൺ ഫ്രിഞ്ചെഡ് ക്യാച്ച്ഫ്ലൈ
- Silene nutans – നോട്ടിംഗ്ഹാം ക്യാച്ച്ഫ്ലൈ
- Silene occidentalis – വെസ്റ്റേൺ ക്യാച്ച്ഫ്ലൈ
- Silene oregana – ഒറിഗോൺ സൈലീൻ
- Silene otites – സ്പാനിഷ് ക്യാച്ച്ഫ്ലൈ
- Silene ovata – ഓവേറ്റ്-ലീവ്ഡ് ക്യാച്ച്ഫ്ലൈ [14]
- Silene paeoniensis – Paeonian ക്യാച്ച്ഫ്ലൈ [15]
- Silene parishii – പാരിഷ്സ് ക്യാച്ച്ഫ്ലൈ
- Silene parryi
- Silene perlmanii – ക്ലിഫ്-ഫേസ് ക്യാച്ച്ഫ്ലൈ
- Silene polypetala – ഈസ്റ്റേൺ ഫ്രിഞ്ചെഡ് ക്യാച്ച്ഫ്ലൈ
- Silene prilepensis – പ്രിലിപ് ക്യാച്ച്ഫ്ലൈ [12]
- Silene regia (റോയൽ ക്യാച്ച്ഫ്ലൈ , ഷോവി ക്യാച്ച്ഫ്ലൈ
- Silene rotundifolia – റൗണ്ട് ലീഫ് ക്യാച്ച്ഫ്ലൈ
- Silene rupestris – റോക്ക് ക്യാമ്പിയൻ
- Silene salmonacea – ക്ലാമത് മൗണ്ടൻ ക്യാച്ച്ഫ്ലൈ
- Silene sargentii – സാർജന്റ്സ് ക്യാച്ച്ഫ്ലൈ
Silene virginica - Silene schafta – ഓട്ടം ക്യാച്ച്ഫ്ലൈ
- Silene scouleri – സിമ്പിൾ ക്യാമ്പിയൻ
- Silene seelyi
- Silene sennenii
- Silene serpentinicola – സെർപന്റൈൻ ഇന്ത്യൻ പിങ്ക്
- Silene sorensenis – സോറൻസെൻസ് ക്യാച്ച്ഫ്ലൈ
- Silene spaldingii – സ്‌പാൽഡിംഗ്സ് സൈലീൻ
- Silene stellata – സ്റ്റാറി ക്യാമ്പിയൻ
- Silene stenophylla – നാരോ-ലീഫ്ഡ് ക്യാമ്പിയൻ
- Silene suecica
- Silene suksdorfii – സുക്സ്ഡോർഫ്സ് സൈലീൻ
- Silene taimyrensis – ടെയ്‌മർ ക്യാച്ച്ഫ്ലൈ
- Silene tomentosa
- Silene undulata
- Silene uniflora – സീ ക്യാമ്പിയൻ
- Silene vallesia
- Silene verecunda – സാൻ ഫ്രാൻസിസ്കോ ക്യാമ്പിയൻ
- Silene villosa
- Silene virginica – ഫയർ പിങ്ക്
- Silene viscaria – സ്റ്റിക്കി ക്യാച്ച്ഫ്ലൈ
- Silene viscariopsis – മരിയോവോ ക്യാച്ച്ഫ്ലൈ [16]
- Silene viscosa – വൈറ്റ് സ്റ്റിക്കി ക്യാച്ച്ഫ്ലൈ
- Silene vulgaris – ബ്ലാഡർ ക്യാമ്പിയൻ
- Silene wahlbergella – നോർത്തേൺ ക്യാച്ച്ഫ്ലൈ
Remove ads
ഫോസിൽ റെക്കോർഡ്
†Silene microsperma fossil seeds of the Chattian stage, Oligocene, are known from the Oberleichtersbach Formation in the Rhön Mountains, central Germany.[17]
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads