സൈലീൻ സ്റ്റെനോഫില്ല

ചെടിയുടെ ഇനം From Wikipedia, the free encyclopedia

സൈലീൻ സ്റ്റെനോഫില്ലmap
Remove ads

കാരിയോഫില്ലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് സൈലീൻ സ്റ്റെനോഫില്ല. നാരോ-ലീഫ് ക്യാമ്പിയൻ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ഇത് സൈലീൻ ജനുസ്സിലെ ഒരു ഇനമാണ്.

വസ്തുതകൾ സൈലീൻ സ്റ്റെനോഫില്ല, Scientific classification ...
Remove ads

വിവരണം

Thumb
East Siberian Sea

റഷ്യയിലെ സൈബീരിയയുടെ തണുത്തുറഞ്ഞ ഭൂപ്രദേശത്ത് ഉൽഖനനം നടത്തുമ്പോൾ 38 മീറ്റർ ആഴത്തിൽ മാമത്തുകളുടെയും ബൈസനുകളുടെയും രോമമുള്ള കണ്ടാമൃഗങ്ങളുടെയും അസ്ഥികൂടങ്ങൾക്കെല്ലാം ഒപ്പം അണ്ണാന്മാർ ഒളിപ്പിച്ചരീതിയിൽ കിടക്കുന്ന കുറെ വിത്തുകൾ ലഭിച്ചു. റേഡിയോകാർബൺ വഴി കാലപ്പഴക്കനിർണ്ണയം നടത്തിയപ്പോൾ ആ വിത്തുകളുടെ പ്രായം 32000 -ത്തോളം വർഷമാണെന്നു മനസ്സിലായി. ഇളംവിത്തുകളും മൂപ്പെത്തിയവിത്തുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മൂപ്പെത്തിയ വിത്തുകൾക്ക് പരിക്കുപറ്റിയിരുന്നു, ചിലപ്പോൾ പൊത്തിനകത്തിരുന്നുമുളയ്ക്കാതിരിക്കാൻ അണ്ണാന്മാർ തന്നെ അവയെ പരിക്കേൽപ്പിച്ചതാവാം. ശാസ്ത്രജ്ഞന്മാർ ആ വിത്തുകളിൽനിന്നും കോശങ്ങൾ വേർതിരിച്ചെടുത്തു. അവയെ മുളപ്പിച്ചു. ഒരുവർഷത്തിനുശേഷം ചെടിയിൽ പൂക്കൾ ഉണ്ടായി, കായകൾ ഉണ്ടായി. ഇന്നും നിലവിൽ സൈബീരിയൽ ഉള്ള ഒരു സസ്യമായ സൈലൻ സ്റ്റെനോഫില്ല ആയിരുന്നു ആ ചെടി. ഇന്നുള്ള ചെടിയിൽ ഉണ്ടാവുന്ന പൂക്കളുടെ ആകൃതിയിൽനിന്നും വ്യത്യസ്തമായിരുന്നു അവയിൽ ഉണ്ടായ പൂക്കൾ. 32000 വർഷത്തെ പരിണാമം ഒരു ചെടിയിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങൾ കൗതുകത്തോടെ ശാസ്ത്രലോകം പഠിച്ചു. ഇത്രയും കാലം ഉറങ്ങിക്കിടന്നിട്ടും മുളയ്ക്കൽ ശേഷിനശിക്കാത്ത വിത്തുകൾ ഗവേഷകരെ അത്ഭുതപ്പെടുത്തി. ഇതിനുമുൻപ് പഴയകാലത്തുനിന്നും ലഭിച്ച വിത്തുകൾ മുളപ്പിച്ചതിന് പരമാവധി 2000 വർഷം മാത്രമായിരുന്നു പ്രായം എന്നോർക്കുമ്പോഴാണ് ഈ വിത്തുകളുടെ പഴക്കം നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഇവയുടെ 60000 വിത്തുകളും കായകളുമാണ് ലഭിച്ചത്. അവയുടെ കലകളിൽ നിന്നും മുളപ്പിച്ച 36 ചെടികൾക്കുണ്ടായ വിത്തുകൾക്ക് 100 ശതമാനമായിരുന്നു മുളയ്ക്കൽ ശേഷി. ഇന്നുള്ള ഇതേ ചെടിയുടെ വിത്തുകളുടെ മുളയ്ക്കാനുള്ള കഴിവ് 90 ശതമാനമായിരുന്നു. ഈ വ്യത്യാസങ്ങളുടെ കാരണങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്.[1][2]


കാലങ്ങളായി തണുത്തുറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾ ഇങ്ങനെ ജീവന്റെ രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച കലവറയായിരിക്കും എന്നുമാത്രമല്ല അവ പ്രജനനശേഷിപോലും നഷ്ടമാവാതെ സുരക്ഷിതമായിരിക്കുന്നത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. ഭാവിയിലേക്ക് വിത്തുകൾ കരുതിവയ്ക്കുന്ന പല സ്ഥാപനങ്ങളും അവയിൽ ഏറ്റവും മികവുറ്റ മാർഗങ്ങൾ ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. ഏതൊക്കെ സുരക്ഷിതമായ രീതിയിൽ സൂക്ഷിച്ചാലും പലവിത്തുകളുടെയും മുളയ്ക്കൽശേഷി കാലം ചെല്ലുന്തോറും കുറഞ്ഞാണ് വരുന്നത്. പരീക്ഷണങ്ങളിൽ പോപ്പിയുടെ വിത്തുകൾ -7 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചത് 160 വർഷത്തിനുശേഷം മുളച്ചത് വെറും 2 ശതമാനം മാത്രമാണ് എന്നതെല്ലാം ഈ അവകാശവാദങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തിയിരുന്നെങ്കിലും കാർബൺ കാലനിർണ്ണയം സംശയങ്ങളെ അകറ്റുകയായിരുന്നു. കാലങ്ങളായുള്ള ഗാമ റേഡിയേഷനാണ് വിത്തുകളുടെ മുളയ്ക്കൽ ശേഷി ഇല്ലാതാവാനുള്ള കാരണങ്ങളിൽ ഒന്ന്. ഈ വിത്തുകൾ കിട്ടിയ സ്ഥലത്ത് അനുഭവപ്പെട്ട ഗാമാ റേഡിയേഷൻ താരതമ്യേന തീരെക്കുറവായിരുന്നു. ഇതിനുമുന്നേ താമരയുടെ 1300 വർഷം പഴക്കമുള്ള വിത്തുകൾക്ക് ലഭിച്ച റേഡിയേഷനുതുല്യമായിരുന്നു ഇവിടെ 32000 വർഷങ്ങൾ പിന്നിട്ട വിത്തുകൾക്കും കിട്ടിയിരുന്നുള്ളൂ.

ഇത്തരം മറ്റുവിത്തുകളും മുളപ്പിക്കാൻ കഴിഞ്ഞാൽ പരിണാമപ്രക്രിയ കൺമുന്നിൽ കാണുന്നതുപോലെ ശാസ്ത്രലോകത്തിനുമനസ്സിലാക്കാൻ കഴിയും എന്നത് എന്നോ വംശനാശം സംഭവിച്ച സസ്യങ്ങളെ തിരികെ കൊണ്ടുവരാനാവുന്നതിന്റെ സാധ്യതകളാണ് തുറന്നിട്ടുള്ളത്.

ഡുവാനി യാർ

വസ്തുതകൾ Duvanny Yar, സ്ഥാനം ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads