സിംഗസാരി

From Wikipedia, the free encyclopedia

സിംഗസാരി
Remove ads

സിംഗസാരി, 1222 നും 1292 നും ഇടയിൽ കിഴക്കൻ ജാവയിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇന്ത്യൻവൽക്കരിച്ച ജാവനീസ് ഹൈന്ദവ-ബുദ്ധമത രാജ്യമായിരുന്നു. കിഴക്കൻ ജാവയിലെ പ്രധാന രാജ്യമായിരുന്ന കേദിരി രാജ്യത്തിന്റെ അധഃപതനത്തിനു ശേഷമാണ് ഈ രാജ്യം നിലവിൽവന്നത്. മലാംഗ് നഗരത്തിന് നിരവധി കിലോമീറ്റർ വടക്കായി മലാംഗ് റീജൻസിയിലെ സിംഗോസാരി ജില്ലയുടെ പേരിലാണ് ഈ രാജ്യം അറിയപ്പെടുന്നത്.

വസ്തുതകൾ സിംഗസാരി ꦱꦶꦔ꧀ꦲꦱꦫꦶ (Javanese), തലസ്ഥാനം ...
Remove ads

പദോത്പത്തി

പാരാറ്റൺ ഉൾപ്പെടെയുള്ള നിരവധി ജാവനീസ് കൈയെഴുത്തുപ്രതികളിൽ സിംഗസാരി (ഇതര അക്ഷരവിന്യാസം: സിംഗോസാരി) പരാമർശിക്കപ്പെട്ടിരുന്നു. പാരമ്പര്യമനുസരിച്ച് പുതിയ രാജ്യം സ്ഥാപിക്കുന്നവേളയിൽ ഫലഭൂയിഷ്ഠമായ ഒരു ഉയർന്ന പ്രദേശത്തെ താഴ്‌വരയിൽ നിലനിന്നിരുന്നതും ഇന്നത്തെ മലാംഗ് നഗരത്തിനും പരിസരത്തുമായി സ്ഥിതിചെയ്തിരുന്നതുമായ രാജ്യത്തിന്റെ ടുമാപെൽ എന്ന പഴയ പേര് മാറ്റുന്നതിനായി കെൻ ആരോക്കാണ് ഈ പുതിയ പേര് നിർദ്ദേശിച്ചത്.

"സിംഹം" എന്നർത്ഥം വരുന്ന സിങ്ക എന്ന സംസ്കൃത പദത്തിൽ നിന്നും പഴയ ജാവനീസ് ഭാഷയിൽ "ഭാവം" അല്ലെങ്കിൽ "ഉറങ്ങുക" എന്ന് അർത്ഥമാക്കുന്ന സാരി എന്ന പദത്തിൽനിന്നുമാണ് ഇത് ഉടലെടുത്തത്. അങ്ങനെ സിംഗസാരിയെ "സിംഹത്തിന്റെ ഭാവം" അല്ലെങ്കിൽ "ഉറങ്ങുന്ന സിംഹം" എന്ന് വിവർത്തനം ചെയ്യാനാകും. സിംഹം ജാവയിലെ ഒരു തദ്ദേശീയ ജീവിയല്ലെങ്കിലും സിംഹങ്ങളുടെ പ്രതീകാത്മക ചിത്രീകരണം ഇന്തോനേഷ്യൻ സംസ്കാരത്തിൽ സർവ്വസാധാരണമായിരുന്നു, പ്രത്യേകിച്ച ഇത് ഹൈന്ദവ-ബുദ്ധ പ്രതീകാത്മകതയുടെ സ്വാധീനമാണ്.

Remove ads

സ്ഥാപനം

കെൻ അരോക്ക് (1182-1227 / 1247) ആണ് സിംഗസാരി രാജ്യം  സ്ഥാപിച്ചത്. മധ്യ, കിഴക്കൻ ജാവയിലെ ജനപ്രിയ നാടോടിക്കഥയിൽ അദ്ദേഹത്തെക്കുറിച്ചു പരാമർശിക്കപ്പെടുന്നു. കെൻ അരോക്കിന്റെ മിക്ക ജീവിത കഥകളും സിംഗസാരിയുടെ ആദ്യകാല ചരിത്രവും ചില ഐതിഹ്യ വശങ്ങളുംകൂടി ഉൾപ്പെടുന്ന പാരാരറ്റൻ വിവരണങ്ങളിൽനിന്നാണ് എടുത്തിട്ടുള്ളത്. കെദിരി രാജ്യത്തിന്റെ പ്രദേശത്ത് കെൻ എൻ‌ഡോക്ക് എന്ന മാതാവിന് അജ്ഞാതനായ ഒരു പിതാവിൽ നിന്നും ജനിച്ച അനാഥനായിരുന്നു കെൻ അരോക്ക് (ചില കഥകൾ അദ്ദേഹം ബ്രഹ്മദേവന്റെ പുത്രനാണെന്നു സമർത്ഥിക്കുന്നു).

തുമാപെലിലെ (ഇന്നത്തെ മലാംഗ്) ഒരു പ്രാദേശിക ഭരണാധികാരിയായിരുന്ന തുംഗുൽ അമേതുങ്ങിന്റെ ഒരു സേവകനെന്ന നിലയിൽനിന്നും കെദിരിയിൽ നിന്ന് ജാവയുടെ ഭരണാധികാരിയായി കെൻ ആരോക്ക് ഉയർന്നു. സിംഗസാരിയുടെയും പിന്നീട് മജാപഹിത് രാജാക്കന്മാരുടേയും നിരയിലെ രാജസ രാജവംശത്തിന്റെ സ്ഥാപകനായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1] പിതാവ് തുങ്‌ഗുൽ അമേതുങിനെ കൊന്നതിന് പ്രതികാരമായി അനുസപതി അദ്ദേഹത്തെ വധിച്ചു..[2]:185–187 കെൻ അരോക്കിന്റെ പുത്രൻ പഞ്ജി തോഹ്ജായ അനുസപതിയെ വധിച്ചുവെങ്കിലും 1248-ൽ അദ്ദേഹത്തിന്റെ അനന്തരവൻ കലാപം നടത്തുന്നതിന് മുമ്പുള്ള ഏതാനും മാസങ്ങൾ മാത്രമാണ് അദ്ദേഹം ഭരിണം നടത്തിയത്. രംഗ വുനി, മഹിഷ ചമ്പക എന്നീ രണ്ടുപേരും വിഷ്ണുവർദ്ധനൻ, നരസിംഹമൂർത്തി എന്നീ പേരുകളിൽ ഒരുമിച്ച് ഭരിച്ചിരുന്നു.[3]:188

Remove ads

വിപുലീകരണം

1275-ൽ, 1254 മുതൽ ഭരണം നടത്തിയിരുന്ന സിംഗസാരിയുടെ അഞ്ചാമത്തെ ഭരണാധികാരിയായ കേർത്തനെഗര രാജാവ്, തുടർച്ചയായ സിലോൺ കടൽക്കൊള്ളക്കാരുടെ മിന്നലാക്രമണങ്ങൾക്കും 1025 ൽ ശ്രീവിജയയുടെ കേഡ പ്രദേശത്തെ കീഴടക്കിയ ഇന്ത്യയിൽ നിന്നുള്ള ചോള രാജ്യ ആക്രമണത്തിനും മറുപടിയായി വടക്കൻ ദിക്കിലെ ശ്രീവിജയയുടെ ദുർബലമായ അവശിഷ്ടങ്ങളിലേക്ക് ഒരു സമാധാനപരമായ ഒരു നാവികസൈനിക പ്രവർത്തനം നടത്തി.[4]:198

മംഗോളിയുമായുള്ള അസ്വാരസ്യങ്ങൾ

1293 ൽ മംഗോളിയൻ സേനയുടെ അധിനിവേശത്തെ വിഫലമാക്കുകയും മംഗോളിയൻ സൈന്യം നടത്തിയ ആക്രമണത്തെ തടഞ്ഞു പിന്തിരിപ്പിച്ചതുമായ ഏഷ്യയിലെ ചുരുക്കം ചില മേഖലകളിലൊന്നാണ് ഇന്തോനേഷ്യ. മലയൻ ഉപദ്വീപിലെ വാണിജ്യവാതത്തിന്റെ കേന്ദ്രമെന്ന നിലയിൽ ജാവനീസ് സിംഗസാരി സാമ്രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയും സ്വാധീനവും സമ്പത്തും ചൈന ആസ്ഥാനമായുള്ള മംഗോളിയൻ യുവാൻ രാജവംശത്തിലെ കുബ്ലായി ഖാന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. മാത്രമല്ല, മേഖലയിലെ മറ്റൊരു ശക്തമായ രാജ്യം ചമ്പയുമായി സിംഗസാരി സഖ്യമുണ്ടാക്കിയിരുന്നു. ജാവയും (സിംഗസാരി) ചമ്പയും മംഗോളിയൻ വ്യാപനത്തെക്കുറിച്ചും ബർമ്മയിലെ ബഗാൻ (പഗാൻ) പോലെയുള്ള അയൽ പ്രദേശങ്ങൾക്കെതിരായ അവരുടെ ആക്രമണങ്ങളെക്കുറിച്ചും ആശങ്കാകുലരായിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads