മജപഹിത്
മധ്യകാല ഇന്തോനേഷ്യയിലെ ഹൈന്ദവ സാമ്രാജ്യം From Wikipedia, the free encyclopedia
Remove ads
1293 മുതൽ 1500 വരെ ജാവ ആസ്ഥാനമായി നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു മജപഹിത് സാമ്രാജ്യം(Majapahit Empire Javanese: ꦏꦫꦠꦺꦴꦤ꧀ꦩꦗꦥꦲꦶꦠ꧀ Karaton Majapahit, Indonesian: Kerajaan Majapahit) തെക്കുകിഴക്കേ ഏഷ്യയിലെ ഒരു സമുദ്രസാമീപ്യ സാമ്രാജ്യം ( thalassocracy) ആയിരുന്ന ഈ സാമ്രാജ്യം അതിന്റെ അത്യുന്നതാവസ്ഥയിൽ എത്തിയത് 1350-1389 കാലഘട്ടത്തിലെ ഭരിച്ചിരുന്ന ഹയംവുറുക്കിന്റെ (Hayam Wuruk, കാലത്തായിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക്പിന്നിൽ പ്രവർത്തിച്ചത് പ്രഗൽഭനായ പ്രധാനമന്ത്രി ഗജമാധ ആയിരുന്നു.(Gajah Mada). 1365-ൽ എഴുതപ്പെട്ട നഗരക്രേതഗമ(Nagarakretagama ദേശവർണ്ണന) അനുസരിച്ച്, സുമാത്ര മുതൽ ന്യൂ ഗിനിയ വരെ വ്യാപിച്ചുകിടന്നിരുന്ന 98 സാമന്തരാജ്യങ്ങൾ(tributaries) ഉൾക്കൊള്ളുന്നതായിരുന്നു മജപഹിത് [5](p87)[6] ഇന്നത്തെ ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, ബ്രൂണൈ, ദക്ഷിണ തായ്ലന്റ്, സുളു ദ്വീപസമൂഹങ്ങൾ കിഴക്കൻ തിമോർ, മജപഹിത് സാമ്രാജ്യത്തിന്റെ യഥാർഥ സ്വാധീനം എത്രയോളമായിരുന്നുവെന്ന് ഇന്നും ചരിത്രകാരന്മാരുടെ ഇടയിലെ ഒരു പഠനവിഷയമാൺ*.[7][8]
ഈ പ്രദേശത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ അവസാനത്തേതായിരുന്ന മജപഹിത് സാമ്രാജ്യം ഇന്തോനേഷ്യയുടെയും തെക്ക് കിഴക്കൻ ഏഷ്യയിലേയും ഏറ്റവും മഹത്തായതായി കണക്കാക്കപ്പെടുന്നു.[9] (p19)[10] ആധുനിക ഇന്തോനേഷ്യയുടെ അതിർത്തികൾക്ക് പുറത്തേക്കും വ്യാപിച്ചിരുന്ന ഈ സാമ്രാജ്യത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്.[11][12]
Remove ads
പേരിനു പിന്നിൽ

ജാവയിലെ ഗ്രാമങ്ങൾക്ക് അവിടെ സുലഭമായതോ ശ്രദ്ധേയമായതോ ആയ വൃക്ഷങ്ങളുറ്റെ പേർ നൽകുന്ന സമ്പ്രദായമുണ്ടായിരുന്നു. മജപഹിതിന്റെ ആദ്യ തലസ്ഥാനമായിരുന്ന ട്രൊവുലാനു സമീപം നാരായണ സംഗമവിജയ (Raden Wijaya) രാജാവിന്റെ വനങ്ങളിൽ കൂവളമരങ്ങൾ ഉണ്ടായിരുന്നു, ജാവനീസ് ഭാഷയിൽ കൂവളത്തിന്റെ (ശാസ്ത്രീയ നാമം: ഏയ്‌ഗ്ളി മെർമെലോസ്, Aegle marmelos ) പേരായ മജ (maja) എന്ന വാക്കിൽനിന്നുമാണു ഈ സാമ്രാജ്യത്തിന്റെ പേർ വന്നത് [13]
Remove ads
ചരിത്രം
1290-ൽ സുമാത്രയിലെ മലയ രാജവംശത്തിനെ(Melayu Kingdom) പരാജയപ്പെടുത്തിയതിനു ശേഷം സിംഹരാശി (Singhasari)[14] ഈ പ്രദേശത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായി. മംഗോൾ സാമ്രാജ്യത്തിലെ കുബ്ലായി ഖാൻ കപ്പം നൽകണമെന്നാവശ്യപ്പെട്ട് സന്ദേശവാഹകരെ അയച്ചെങ്കിലും സിംഹരാശി അവസാനത്തെ രാജാവായ കീർത്തനഗര രാജാവ് ദൂതനെ അപമാനിക്കുകയും ഖാനെ വെല്ലുവിളിക്കുകയും ചെയ്തു. 1293-ൽ കുബ്ലായി ഖാൻ ആയിരത്തോളം കപ്പലുകൾ ഈ പ്രദേശത്തെലേക്കയച്ചു, കുബ്ലായി ഖാൻ അയച്ച പട്ടാളക്കാരുടെ എണ്ണം ഇരുപതിനായിരത്തിനും മുപ്പതുനായിരത്തിനുമിടയിൽ ഇടയിൽ ആയിരുന്നു. [15]
ഈ ആക്രമണത്തെ നേരിടാൻ കീർത്തനഗര രാജാവ് തന്റെ സൈന്യത്തിനെ സുമാത്രയിലേക്ക് അയച്ച. അവസരം മുതലെടുത്ത് കേദിരിയിലെ(Kediri) സാമന്തനായ ജയകട വാങ്(Jayakatwang), കീർത്തനഗരനെതിരെ പടയൊരുക്കം നടത്തി. മദുര ദ്വീപിലെ ആര്യ വീരരാജനും ജയകട്‌വാങിനെ യുദ്ധത്തിൽ സഹായിച്ചു[16]:199 .
കേദിരിയിലെ സൈന്യം വടക്കുനിന്നും തെക്കുനിന്നും ഏകദേശം ഒരേ സമയം ആക്രമണം നടത്തി, വടക്കുനിന്നുമുള്ള ആക്രമണത്തെക്കുറിച്ചുമാത്രം അറിവുണ്ടായിരുന്ന കീർത്തനഗര രാജാവ് തന്റെ പുത്രീഭർത്താവിന്റെ (നാരായണ സംഗ്രമവിജയ) നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. വടക്കുഭാഗത്തെ ആക്രമണം അടിച്ചമർത്തിയെങ്കിലും തെക്ക്ഭാഗത്ത് നടന്ന അപ്രതീക്ഷിതമായ ആക്രമണത്തിൽ തലസ്ഥാനം കീഴടക്കിയ ജയകട്‌വാങ് കീർത്തനഗരനെ വധിച്ചു. സംഗ്രമവിജയക്ക് ജയകട്‌വാങിനെതിരെ യുദ്ധം ചെയ്തെങ്കിലും ജയിക്കാൻ സാധിച്ചില്ല. ജയകട്‌വാങ് പിന്നീട് സംഗ്രമവിജയയെ ട്രൊവുലാൻ പ്രദേശത്തിൽ പുതിയ ഒരു രാജ്യം നിർമ്മിക്കാൻ അനുവദിച്ചു. എന്നാൽ മംഗോളിയൻ സൈന്യം എത്തിയപ്പോൾ സംഗ്രാമവിജയ ജയകട്‌വാങിനെതിരെ പോരാടാൻ മംഗോളിയൻ സൈന്യത്തിന്റെ സഹായിച്ചു.
പിന്നീട് ജാവയിൽ നിന്നും തന്റെ സഖ്യകക്ഷികളെ പിൻവലിച്ച സംഗ്രമവിജയ, മംഗോളിയൻ സൈന്യത്തിനെതിരെ നടന്ന അപ്രതീക്ഷിത ആക്രമണം നടത്തി. മൺസൂൺ കാലത്തെ അനുകൂലമായ കാറ്റുണ്ടായതിനാൽ .മംഗോളിയൻ സൈന്യം പിൻവാങ്ങി.
കീർത്തനഗര രാജാവ്
ശകവർഷം 1215-ലെ കാർത്തികമാസം പതിനഞ്ചാം തീയതിയാണ്* സംഗ്രമവിജയ രാജാവ് കിരീടധാരണം നടത്തിയത്. (നവംബർ 10 1293).[3] കീർത്തനഗര രാജാവിന്റെ മറ്റു പുത്രിമാരെ വിവാഹം കഴിക്കുകയും ചെയ്തു (ആദ്യഭാര്യയായ ത്രിഭുവനേശ്വരി സഹോദരിമാരായ പ്രജ്ഞാതപരമിത, നരേന്ദ്രാദുഹിത ഗായത്രി രാജപത്നി) പിന്നീട് സുമാത്രയിലെ ധർമാശ്രയ രാജകുമാരിയായ ഇന്ദ്രേശ്വരിയെയും സംഗ്രമവിജയ വിവാഹം ചെയ്തു. 1309-ൽ മരണമടയുന്നതുവരെ സംഗ്രമവിജയ രാജാവ് മജപഹിത് ഭരിച്ചു.
Remove ads
ജയനഗര രാജാവ്

സംഗ്രമവിജയക്ക് ഇന്ദ്രേശ്വരിയിലുണ്ടായ പുത്രനായ ജയനഗര രാജാവ് (ശ്രീ മഹാരാജ വീരലന്തഗോപാല ശ്രീ സുന്ദരപാണ്ഡ്യ ദേവ അധീശ്വര, അഥവാ സുന്ദരപാണ്ഡ്യദേവാധീശ്വര വിക്രമോത്തുംഗദേവ , കാല ഗെമെറ്റ് എന്നും അറിയപ്പെട്ടിരിന്നു) 1309 മുതൽ 1328 വരെ ഭരിച്ചു.
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads