ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ് സിറിയസ്. ഇതിന്റെ പ്രകാശമാനം -1.47 ആണ്. ഇത് അടുത്ത തിളക്കമുള്ള നക്ഷത്രമായ കനോപ്പസിനെക്കാൾ ഇരട്ടിയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഒറ്റ നക്ഷത്രമായി തോന്നാമെങ്കിലും യഥാർത്തിൽ ഇത് ഇരട്ട നക്ഷത്രങ്ങളാണ് മുഖ്യശ്രേണിയിൽപ്പെട്ട സ്പെട്രൽ ടൈപ്പ് A1V നക്ഷത്രമായ സിറിയസ് A യും സ്പെട്രൽ ടൈപ്പ് DA2 വും വെള്ളകുള്ളൻ നക്ഷത്രവുമായ സിറിയസ് B യും.
കൂടുതൽ വിവരങ്ങൾ സ്വഭാവഗുണങ്ങൾ, ആസ്ട്രോമെട്രി ...
Sirius A / B
The position of Sirius. |
നിരീക്ഷണ വിവരം എപ്പോഹ് J2000.0 (ICRS) |
നക്ഷത്രരാശി (pronunciation) |
Canis Major |
| റൈറ്റ് അസൻഷൻ |
06h 45m 08.9173s[1][2] |
| ഡെക്ലിനേഷൻ |
−16° 42′ 58.017″[1][2] |
| ദൃശ്യകാന്തിമാനം (V) | −1.47 (A)[1] / 8.30 (B)[3] |
| സ്വഭാവഗുണങ്ങൾ |
| സ്പെക്ട്രൽ ടൈപ്പ് | A1V (A)[1] / DA2 (B)[3] |
| U-B കളർ ഇൻഡക്സ് | −0.05 (A)[4] / −1.04 (B)[3] |
| B-V കളർ ഇൻഡക്സ് | 0.01 (A)[1] / −0.03 (B)[3] |
| ആസ്ട്രോമെട്രി |
| കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | −7.6[1] km/s |
| പ്രോപ്പർ മോഷൻ (μ) | RA: −546.05[1][2] mas/yr Dec.: −1223.14[1][2] mas/yr |
| ദൃഗ്ഭ്രംശം (π) | 379.21 ± 1.58[1] mas |
| ദൂരം | 8.6 ± 0.04 ly (2.64 ± 0.01 pc) |
| കേവലകാന്തിമാനം (MV) | 1.42 (A)[5] / 11.18 (B)[3] |
| Visual binary orbit[6] |
| Companion | α CMa B |
| Period (P) | 50.09 yr |
| Semimajor axis (a) | 7.56" |
| Eccentricity (e) | 0.592 |
| Inclination (i) | 136.5° |
| Longitude of the node (Ω) | 44.6° |
| Periastron epoch (T) | 1894.13 |
| Argument of periastron (ω) | 147.3° |
| ഡീറ്റെയിൽസ് |
| പിണ്ഡം | 2.02[7] (A) / 0.978[7] (B) M☉ |
| വ്യാസാർദ്ധം | 1.711[7] (A) / 0.0084 ± 3%[8] (B) R☉ |
| ഉപരിതല ഗുരുത്വം (log g) | 4.33[9] (A)/8.57[8] (B) |
| പ്രകാശതീവ്രത | 25.4[7] (A) / 0.026[10] (B) L☉ |
| താപനില | 9,940[9] (A) / 25,200[7] (B) K |
| മെറ്റാലിസിറ്റി | [Fe/H] =0.50[11] (A) |
| സ്റ്റെല്ലാർ റോടേഷൻ | 16 km/s[12] (A) |
| പ്രായം | 2-3 × 108[7] വർഷം |
| മറ്റു ഡെസിഗ്നേഷൻസ് |
System: α Canis Majoris, α CMa, 9 Canis Majoris, 9 CMa, HD 48915, HR 2491, BD -16°1591, GCTP 1577.00 A/B, GJ 244 A/B, LHS 219, ADS 5423, LTT 2638, HIP 32349. B: EGGR 49, WD 0642-166. [1][13][14] |
അടയ്ക്കുക
സിറിയസ് ഇത്രയും തിളക്കമുള്ളതായി കാണപ്പെടാൻ ഒരു കാരണം താരതമ്യേന സൂര്യനുമായുള്ള ദൂരക്കുറവാണ്. ഏകദേശം 8.6 പ്രകാശ വർഷങ്ങളാണ് (2.6 പർസെക്ക്) അവയിലേക്കുള്ള ദൂരം. നമ്മുടെ സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത അയൽകാരിൽപ്പെട്ടവയാണ് ഇവ. സിറിയസ് A യ്ക്ക് സൂര്യനേക്കാൾ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. കൂടുതൽ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വർഷങ്ങൾക്ക് മുൻപ് ഉർജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമൻ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളൻ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു.