സിറിയസ്

തിളക്കമുള്ള ഒരു നക്ഷത്രം From Wikipedia, the free encyclopedia

സിറിയസ്
Remove ads

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ്‌ സിറിയസ്. ഇതിന്റെ പ്രകാശമാനം -1.47 ആണ്. ഇത് അടുത്ത തിളക്കമുള്ള നക്ഷത്രമായ കനോപ്പസിനെക്കാൾ ഇരട്ടിയാണ്‌. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഒറ്റ നക്ഷത്രമായി തോന്നാമെങ്കിലും യഥാർത്തിൽ ഇത് ഇരട്ട നക്ഷത്രങ്ങളാണ്‌ മുഖ്യശ്രേണിയിൽപ്പെട്ട സ്പെട്രൽ ടൈപ്പ് A1V നക്ഷത്രമായ സിറിയസ് A യും സ്പെട്രൽ ടൈപ്പ് DA2 വും വെള്ളകുള്ളൻ നക്ഷത്രവുമായ സിറിയസ് B യും.

കൂടുതൽ വിവരങ്ങൾ സ്വഭാവഗുണങ്ങൾ, ആസ്ട്രോമെട്രി ...

സിറിയസ് ഇത്രയും തിളക്കമുള്ളതായി കാണപ്പെടാൻ ഒരു കാരണം താരതമ്യേന സൂര്യനുമായുള്ള ദൂരക്കുറവാണ്‌. ഏകദേശം 8.6 പ്രകാശ വർഷങ്ങളാണ്‌ (2.6 പർസെക്ക്) അവയിലേക്കുള്ള ദൂരം. നമ്മുടെ സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത അയൽകാരിൽപ്പെട്ടവയാണ്‌‌ ഇവ. സിറിയസ് A യ്ക്ക് സൂര്യനേക്കാൾ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. കൂടുതൽ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വർഷങ്ങൾക്ക് മുൻപ് ഉർജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമൻ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളൻ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads