മർക്കടശലഭം
From Wikipedia, the free encyclopedia
Remove ads
നീല ശലഭങ്ങൾ എന്ന് കുടുംബത്തിൽ പെടുന്ന ഒരു ശലഭമാണ് മർക്കടശലഭം.[1] Apefly എന്നാണ് ആംഗലത്തിലെ പേർ.
Remove ads
ലാർവയായിരിക്കുമ്പോൽ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏക പൂമ്പാറ്റയാണ് മർക്കടശലഭം (Spalgis epius).[2][3][4][5] ലാർവകൾക്ക് കുരങ്ങിന്റെ രൂപമുള്ളതുകൊണ്ടാണ് മർക്കടശലഭം എന്ന പേര് ലഭിച്ചത്. വളരെ അപൂർവ്വമായ ശലഭമാണിത്.
ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയിൽ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ഇതാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചിറകിനടിവശം വെളുത്ത ചാരനിറമാണ്. ചിറകിൽ നേരിയ തവിട്ടുനിറത്തിലുള്ള വളഞ്ഞ വരകളും ഉണ്ടാവും.
മർക്കടശലഭം മുട്ടയിടുന്നത് മീലി മൂട്ട, ശല്ക്കപ്രാണി എന്നിവയുടെ ശരീരത്തിലാണ്. മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുലാർവകൾ ഈ പ്രാണിയെ ഭക്ഷണമാക്കുന്നു. ദിവസങ്ങൾക്കൊണ്ട് ഏതാനും പ്രാണിയെ ഇവ ഭക്ഷിയ്ക്കും.
Remove ads
ജീവിതചക്രം
- Apefly second instar caterpillar
- Third instar caterpillar
- Final instar caterpillar
- Pupa
- Freshly eclosed apefly butterfly
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads