വസന്തത്തിന്റെയും ശരത്കാലത്തിന്റെയും ഘട്ടം
From Wikipedia, the free encyclopedia
Remove ads
വസന്തത്തിന്റെയും ശരത്കാലത്തിന്റെയും കാലഘട്ടം (ലഘൂകരിച്ച ചൈനീസ്: 春秋时代; പരമ്പരാഗത ചൈനീസ്: 春秋時代; പിൻയിൻ: Chūnqiū Shídài) ചൈനയുടെ ചരിത്രത്തിലെ 771 ബിസി മുതൽ 476 ബിസി വരെ നീണ്ടുനിന്ന കാലഘട്ടമാണ്. (ചില വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ കാലഘട്ടം 403 ബിസിവരെ നീണ്ടുനിന്നു[a])[2] കിഴക്കൻ ഷൗ രാജവംശത്തിന്റെ ആദ്യപകുതിയാണ് ഈ കാലഘട്ടം. വസന്തത്തിന്റെയും ശരത്കാലത്തിന്റെയും രേഖകൾ എന്ന ലു രാജ്യത്തിന്റെ ചരിത്രത്തിൽ നിന്നാണ് (722 ബിസി മുതൽ 479 ബിസി വരെ) ഈ പേര് ലഭിച്ചിരിക്കുന്നത്.
Remove ads
പശ്ചാത്തലം
771 ബിസിയിൽ ക്വാൺറോങ് അധിനിവേശം പടിഞ്ഞാറൻ ഷൗ രാജ്യത്തെയും അതിന്റെ തലസ്ഥാനമായിരുന്ന ഹാവോജിങ് നഗരത്തെയും നശിപ്പിച്ചു. ഷൗ രാജാവ് ഇതോടെ കിഴക്കൻ തലസ്ഥാനമായ ലുവോയി (洛邑) നഗരത്തിലേയ്ക്ക് മാറി. ഈ സംഭവം കിഴക്കൻ ഷൗ രാജവംശത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. കിഴക്കൻ ഷൗ രാജവംശത്തിന്റെ ഭരണകാലം വസന്തത്തിന്റെയും ശരത്കാലത്തിന്റെയും കാലഘട്ടം, യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. വസന്തത്തിന്റെയും ശരത്കാലത്തിന്റെയും കാലഘട്ടത്തോടുകൂടി ചൈനയിലെ ഫെങ്ജിയാൻ എന്ന ഫ്യൂഡൽ സമ്പ്രദായത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഷൗ രാജസദസ്സിന് വളരെ ചെറിയ അധികാരമേ ഉണ്ടായിരുന്നുള്ളൂ. ഷൗ രാജാവിന്റെ അധികാരം ക്ഷയിച്ചതോടുകൂടി പ്രാദേശിക ഭരണാധികാരികൾക്ക് (ഇവരിൽ മിക്കവരും ഷൗ രാജകുടുംബവുമായി രക്തബന്ധമുള്ളവരായിരുന്നു) ശക്തി വർദ്ധിച്ചു.
ഏറ്റവും ശക്തരായ പന്ത്രണ്ട് സാമന്തരാജ്യങ്ങൾ ഇടയ്ക്കിടെ ഒത്തുകൂടി കാര്യങ്ങൾ തീരുമാനിച്ചിരുന്നു. രാജ്യങ്ങൾക്ക് പുറത്തേയ്ക്ക് സൈനികനീക്കങ്ങൾ നടത്തുകയോ പ്രശ്നക്കാരായ സാമന്തരാജാക്കന്മാരെ അമർച്ച ചെയ്യുകയോ പോലുള്ള കാര്യങ്ങൾ ഇത്തരം ചർഛ്കകളിലായിരുന്നു തീരുമാനിഛ്കിരുന്നത്. ഒരു സാമന്ത രാജാവിനെ ചിലപ്പോൾ അധികാരിയായി (ചൈനീസ്: 伯; പിൻയിൻ: bó; പിന്നീട് ചൈനീസ്: 霸; പിൻയിൻ: bà) പ്രഖ്യാപിച്ചിരുന്നു.
ബിസി ആറാം നൂറ്റാണ്ടോടുകൂടി ദുർബലരായ രാജ്യങ്ങളെ വലിയ സാമന്തരാജ്യങ്ങൾ കീഴടക്കുകയും ഏതാനം രാജ്യങ്ങൾ മാത്രം അവശേഷിക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. ചു വു എന്നിവയെപ്പോലുള്ള ചില രാജ്യങ്ങൽ ഷൗ രാജ്യത്തിൽ നിന്ന് സ്വതന്ത്രമാണെന്ന നിലപാടും എടുത്തിരുന്നു.
ഈ രാജ്യങ്ങൾ ശക്തി പ്രാപിച്ചതോടുകൂടി ഇവർ തമ്മിലുള്ള മത്സരം വർദ്ധിക്കുകയും യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടം 403 ബിസിയോടുകൂടി തുടങ്ങുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ജിൻ, ഷാവോ വൈ എന്നീ കുടുംബങ്ങൾ രാജ്യത്തെ വിഭജിച്ചു.
ജിൻ രാജ്യം ശക്തമായിരുന്ന ഒരു കാലയളവിന് ശേഷം ജിൻ രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധമുണ്ടാവുകയും പല കുലീന കുടുംബങ്ങളും ഇല്ലാതെയാവുകയും ചെയ്തു. ഹാൻ, വൈ, ഷാവോ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളായി ജിൻ രാജ്യം വിഭജിക്കപ്പെട്ടു.[3]
അവസാനം ഷൗ സാമ്രാജ്യത്തിൽ ഏഴ് പ്രധാന രാജ്യങ്ങളാണ് അവശേഷിച്ചത്. ജിൻ വിഭജിച്ചുണ്ടായ മൂന്ന് രാജ്യങ്ങളെക്കൂടാതെ ക്വിൻ, ചു, ക്വി എന്നീ ശക്തരായ രാജ്യങ്ങളും താരതമ്യേന ദുർബലരായ ക്വി രാജ്യവുമായിരുന്നു അവശേഷിച്ചത്. ജിൻ രാജ്യത്തിന്റെ വിഭജനവും ക്വി ഭരണം ടിയാൻ പിടിച്ചെടുത്തതും യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു.
Remove ads
കുലീനവർഗ്ഗം
വു രാജാവ് ഷാങ് കാലഘട്ടത്തിലെ "ചക്രവർത്തി" (ഡി) എന്ന സ്ഥാനം നിർത്തലാക്കി. രാജാവ് എന്ന പദവിയായിരുന്നു ഷൗ രാജവംശത്തിലെ ഏറ്റവും വലിയ പദവി. രാജാവിന് കീഴിൽ അഞ്ച് തരം സാമന്തന്മാരുണ്ടായിരുന്നു:
- ഡ്യൂക്ക് – ഗോങ് 公(爵)
- മാർക്വി അല്ലെങ്കിൽ മാർക്വസ് – ഹൗ 侯(爵)
- കൗണ്ട് – ബോ 伯(爵)
- വിസ്കൗണ്ട് – സി 子(爵)
- ബാരൺ – നാൻ 男(爵)
രാജവംശം രൂപീകരിച്ചപ്പോൾ നൽകിയ ഈ സ്ഥാനങ്ങൾ പിൽക്കാലത്ത് മാറ്റം വരുത്തിയിട്ടില്ല. തികച്ചും ദുർബ്ബലമായ സോങ് രാജ്യത്തിന്റെ തലവൻ ഗോങ് ആയിരുന്നുവെങ്കിലും അതിശക്തമായ ചു രാജ്യത്തിന്റെ മേധാവി ‘സി’ എന്ന സ്ഥാനമുള്ളയാളായിരുന്നു. ചു രാജ്യം ഷൗ രാജവംശത്തിന്റെ പിൻതലമുറക്കാരല്ലാത്തതുകാരണം സംസ്കാരമില്ലാത്തവരായാണ് രാജ്യക്കാരെ കണക്കാക്കിയിരുന്നത്. ഷൗ രാജ്യത്തേയ്ക്ക് ചു കടന്നുകയറാൻ ശ്രമിക്കുന്നതിനെ മറ്റു രാജ്യങ്ങൾ ചേർന്ന് തടഞ്ഞിരുന്നു. ചെങ്പു യുദ്ധം (632 BC), ബി യുദ്ധം (595 BC), യാൻലിങ് യുദ്ധം (575 BC) എന്നിവ ഉദാഹരണം.
Remove ads
സാഹിത്യം
അഞ്ച് ക്ലാസിക്കുകളുടെ ഒരു രൂപം ഈ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നു.[4] കൺഫ്യൂഷ്യസാണ് ഈ കാലഘട്ടത്തിന്റെ അവസാനസമയത്ത് കവിതകളുടെ പുസ്തകം, രേഖകളുടെ പുസ്തകം, ചടങ്ങുകളുടെ പുസ്തകം എന്നിവ ക്രമപ്പെടുത്തിയതെന്നാണ്.[5] ആധുനിക കാലത്തെ വിദഗ്ദ്ധർ കരുതുന്നത് ഈ കൃതികളെല്ലാം ഒറ്റ വ്യക്തി രചിച്ചതായിരിക്കാൻ സാദ്ധ്യതയില്ലെന്നാണ്.
മതം
"മുകളിലുള്ള ചക്രവർത്തിയെപ്പറ്റി" (ഷാങ് ഡി) ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുവെങ്കിലും കൺഫ്യൂഷ്യൻ ഗ്രന്ഥങ്ങളിൽ ദേവകളെപ്പറ്റിയുള്ള വിശദമായ മിഥോളജികൾ ചർച്ച ചെയ്യുന്നില്ല. രാജവംശം ആരംഭിച്ച വെൻ രാജാവും വു രാജാവും ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്നു.
കുറിപ്പുകൾ
- The Partition of Jin, the watershed between the Spring and Autumn and Warring States periods took several decades, thus there is some debate between scholars as to the exact date. 481 BC, 475 BC, and 468 ബിസിare other common dates selected by historians.[1]
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads