ഷാങ് രാജവംശം
From Wikipedia, the free encyclopedia
Remove ads
ഷാങ് രാജവംശം (ചൈനീസ്: 商朝; പിൻയിൻ: Shāng cháo) അല്ലെങ്കിൽ യിൻ രാജവംശം (ചൈനീസ്: 殷代; പിൻയിൻ: Yīn dài), പരമ്പരാഗത ചരിത്രബോധമനുസരച്ച്, മഞ്ഞനദിയുടെ തീരപ്രദേശങ്ങൾ ബി.സി. രണ്ടാം സഹദ്രാബ്ദത്തിൽ ഭരിച്ചിരുന്നു. സിയ രാജവംശത്തിനു ശേഷമാണ് ഷാങ് രാജവംശം നിലവിൽ വന്നത്. ഷാങ് രാജവംശത്തിനു ശേഷം ഷൗ രാജവംശം ഭരണത്തിലെത്തി. ഷാങ് രാജവംശത്തെപ്പറ്റിയുള്ള പരമ്പരാഗത അറിവുകൾ ക്ലാസ്സിക് ഓഫ് ഹിസ്റ്ററി, ബാംബൂ അനൽസ് റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ എന്നീ ഗ്രന്ഥങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഉദ്ദേശം 2,000 വർഷങ്ങൾക്കു മുൻപ് [Liu Xin|ലിയു സിൻ]] നടത്തിയ കണക്കുകൂട്ടലുകളനുസരിച്ച് ഷാങ് ഭരണകാലം 1766 ബി.സി. മുതൽ 1122 ബി.സി. വരെയായിരുന്നു. പക്ഷേ ബാംബൂ അനൽസ് എന്ന ഗ്രന്ഥത്തിന്റെ ഇപ്പോഴത്തെ വ്യാഖ്യനം അനുസരിച്ച് 1556 ബി.സി. മുതൽ 1046 ബി.സി. വരെയായിരുന്നു ഇവർ ഭരിച്ചിരുന്നത്. ഷിയ-ഷാങ്-ഷൗ ക്രോണോളജി പ്രോജക്റ്റ് അനുസരിച്ച് 1600 ബി.സി. മുതൽ 1046 ബി.സി. വരെയായിരുന്നു ഇവരുടെ ഭരണകാലം.
അന്യാങിനടുത്തുള്ള യിൻ നഷ്ടാവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച തെളിവുകളനുസരിച്ച് ഇത് ഷാങ് രാജവംശത്തിന്റെ തലസ്ഥാനമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെനിന്ന് പതിനൊന്ന് പ്രധാന യിൻ രാജവംശ കല്ലറകൾ ലഭിച്ചിട്ടുണ്ട്. കൊട്ടാരങ്ങളുടെയും ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളുടെയും അസ്ഥിവാരങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളും മൃഗങ്ങളെയും മനുഷ്യരെയും ബലി കൊടുത്തതിന്റെ ലക്ഷണങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ഓട്, ജേഡ്, ശില, അസ്ഥി, സെറാമിക് അവശിഷ്ടങ്ങളൂം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഓട്ടു വസ്തുക്കളുടെ നിർമ്മാണത്തിൽ നിന്ന് സാംസ്കാരികമായ ഉന്നതി മനസ്സിലാക്കാവുന്നതാണ്. ഇവിടെനിന്ന് ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള ചൈനീസ് എഴുത്തുകൾ ലഭിച്ചിട്ടുണ്ട്. ഒറാക്കിൾ അസ്ഥികളിലെയും ആമത്തോടുകളിലെയും കാളയുടെ തോളെല്ലിലെയും പ്രവചനങ്ങൾ, എന്നിവയാണ് പ്രധാനമായും ഇവ. 1920കളിലെയും 1930കളിലെയും പര്യവേഷണങ്ങളിൽ 20000-ലധികം വസ്തുക്കൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയം, സാമ്പത്തികരംഗം, മതവിശ്വാസം, കല, വൈദ്യശാസ്ത്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതിൽ നിന്ന് ലഭ്യമാണ്.[2]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads