സുബ്രഹ്മണ്യം ചന്ദ്രശേഖർ

ജ്യോതി ഭൗതിക ശാസ്‌ത്രജ്ഞൻ From Wikipedia, the free encyclopedia

സുബ്രഹ്മണ്യം ചന്ദ്രശേഖർ
Remove ads

ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995).തമിഴ്: சுப்பிரமணியன் சந்திரசேகர்), ഇംഗ്ലീഷ് IPA: /ˌtʃʌndrəˈʃeɪkɑr/)[1] ഫിസിക്‌സ്‌, അസ്‌ട്രോഫിസിക്‌സ്‌, അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

വസ്തുതകൾ സുബ്രഹ്മണ്യം ചന്ദ്രശേഖർ, ജനനം ...
Remove ads

ജനനം

അവിഭക്ത ഭാരതത്തിലെ ലാഹോറിൽ 1910 ഒക്‌ടോബർ 19 നാണ്‌ എസ്‌.ചന്ദ്രശേഖറുടെ ജനനം.പിതാവ്‌ സുബ്രമണ്യ അയ്യർ ആഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സീത.അച്ഛനമ്മമാരുടെ പക്കൽ നിന്നും സ്വകാര്യ ട്യൂഷനിലൂടെയും അനൗപചാരികമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിതാവിന്റെ ഇളയ സഹോദര പുത്രനാണ്‌ ഭാരതത്തിലേക്ക്‌ ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം ആദ്യാമായെത്തിച്ച സർ. സി.വി രാമൻ.

ബാല്യം, വിദ്യാഭ്യാസം

ചെന്നെയിലെത്തി ഹിന്ദു ഹൈസ്‌കൂളിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളജിൽ നിന്നും ഭൗതിക ശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. വിദ്യാർത്ഥിയായിരിക്കെ 1928ൽ റോയൽ സൊസൈറ്റി ജേണലിൽ ശാസ്‌ത്ര പ്രബന്ധം പ്രസിദ്ധപ്പെടുത്തി.ഈ പ്രബന്ധത്തിന്റെ മികവുകൂടി പരിഗണിച്ചാണ്‌ പ്രഖ്യാതമായ കേംബ്രിഡ്‌ജ്‌ സർവകലാശാലയിൽ ആർ.എച്ച്‌.ഫൗളറുടെ മേൽ നോട്ടത്തിൽ ഗവേഷക വിദ്യാർത്ഥിയായി ചേരുന്നത്‌. 1933 ൽ അവിടെ നിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി.

Remove ads

ഗവേഷണം

കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിർണായകമായ ഈ കണ്ടെത്തൽ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറിൽ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനർഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാല അവിടെ ഗവേഷകനാകാൻ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവർത്തന മണ്‌ഡലമാക്കി.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.

അംഗീകാരങ്ങൾ

1962ൽ റോയൽ മെഡൽ, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡൽ, 1983 ൽ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആൽഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബൽ പുരസ്‌കാരം, അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾക്ക്‌ ഗൈഡായും പ്രവർത്തിച്ചുണ്ട്‌.അസ്‌ട്രോഫിസിക്‌സിൽ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads