ഇസ്വാറ്റിനി

From Wikipedia, the free encyclopedia

ഇസ്വാറ്റിനി
Remove ads

സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ഇസ്വാറ്റിനി).സ്വാസിലാൻഡ് എന്നായിരുന്നു ഇസ്വാറ്റിനിയുടെ പഴയ പേര്. 2018 - ൽ ഔദ്യോഗികമായി ഇസ്വാറ്റിനി എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളിൽ സൌത്ത് ആഫ്രിക്ക ആണ് അതിർത്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിർത്തി. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) ഇസ്വാറ്റിനിയെ വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്മാർ ഭരിക്കുന്ന റ്റിങ്ഖുൻഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.

വസ്തുതകൾ Kingdom of EswatiniUmbuso weSwatini, തലസ്ഥാനം ...

100,000 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ ഇസ്വാറ്റിനിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇസ്വാറ്റിനിയക്ക് (സ്വാസിലാന്റിനു) 1968 സെപ്റ്റംബർ 6-നു സ്വാതന്ത്ര്യം ലഭിച്ചു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads