ടുണീഷ്യ

From Wikipedia, the free encyclopedia

ടുണീഷ്യ
Remove ads

ടുണീഷ്യ -ആഫ്രിക്കൻ വൻ‌കരയിലെ അറബ് റിപ്പബ്ലിക്ക്. ഉത്തര ആഫ്രിക്കയിലെ ഈ പുരാതന രാജ്യം അൾജീരിയയുടെയും ലിബിയയുടെയും അതിർ‍ത്തിയിലാണ്. മധ്യധരണ്യാഴിയും സഹാറയും മറ്റും അതിരുകൾ. പ്രകൃതിയുടെ അങ്ങേയറ്റം വിചിത്രമായ സമ്മേളന തീരം ഒരുകാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

വസ്തുതകൾ Tunisian Republicالجمهورية التونسية [Latn] Error: {{Lang}}: invalid parameter: |3= (help), തലസ്ഥാനം ...
Remove ads

ചരിത്രം

ടൂണിസ് എന്ന വാക്കിന്റെ അർ‍ഥം രാത്രി ചെലവഴിക്കുക എന്നാണ്.

പുരാതനകാലത്ത് ഫിനീഷ്യൻ നഗരമായ കാർത്തേജിന്റെ ഭാഗമായിരുന്നു ടുണീഷ്യ. പിന്നീടത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി. 698-ൽ അറബികൾ രാജ്യം കൈയടക്കി. അതോടെ കർ‍താഗോ സംസ്കാരത്തിന്റെ ചൂഷണത്തിൽനിന്ന് മോചിതമായ ടുണീഷ്യ പുതിയ ഭരണസംവിധാനങ്ങളോടെ പുതിയ രാജ്യമായി. പിന്നീട് ഏകദേശം 900 വർഷം ഹിന്റർലാൻഡിലെ ബെർബറുകൾ രാജ്യം ഭരിച്ചു. പതിനാറാം നൂറ്റാണ്ടിൽ തുർക്കികളുടെ കൈവശമായി. 1881-ൽ വൻ സൈനിക സന്നാഹവുമായി ടുണീഷ്യ കൈയേറിയ ഫ്രാൻസ് 1883-ൽ കോളനിയായി പ്രഖ്യാപിച്ചു. 1956-ൽ സ്വാതന്ത്ര്യം നേടിയ ടുണീഷ്യ 1957ൽ റിപ്പബ്ലിക്കായി. പുതിയ ഭരണഘടന 1959ൽ നിലവിൽവന്നു. 1981ൽ ബഹുകക്ഷി തെരഞ്ഞെടുപ്പുനടന്നു. 1987 ൽ സൈനുൽ ആബിദീൻ ബെൻ അലി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. 1994ൽ ബെൻ അലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഗോതമ്പും ചോളവും മുന്തിരിയും ബാർ‍ലിയും പഴവർ‍ഗങ്ങളും ഒലീവും ഒക്കെ ആവശ്യത്തിലധികം ഇവിടെ ഉൽപാദിപ്പിക്കപ്പെട്ടിരുന്നു. അതിനു മുമ്പുള്ള ചരിത്രം കുറേക്കൂടി ശോഭനമായിരുന്നു. ബേർ‍ബർ‍ ഗോത്രവർ‍ഗത്തിന്റെ ഭരണകാലത്ത് ആധുനിക ലോകത്തെ അനുസ്മരിപ്പിക്കുംവിധമുള്ള നീതിനിയമങ്ങളും ആരോഗ്യ പരിപാലനത്തിനും ശരീരശുദ്ധിക്കും പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള നീന്തൽകുളങ്ങളുടെ മുൻ രൂപങ്ങൾ ഇക്കാലത്താണ് നിലവിൽ വന്നത്. അതുപോലെ തുർ‍ക്കിയിൽ ഇന്ന് സർ‍വസാധാരണമായിട്ടുള്ള ഹമാം എന്ന സ്നാനഘട്ടങ്ങളും ഇവിടെയുണ്ടായിരുന്നതായി ചരിത്രരേഖയിൽ കാണുന്നു. അശ്വാഭ്യാസ മൽസരങ്ങളും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന കായികാഭ്യാസങ്ങളും നിലവിലുണ്ടായിരുന്നു.

Remove ads

ഭൂമിശാസ്ത്രം

ഈ ഉഷ്ണരാജ്യത്തിന്റെ കൂടുതൽ ഭാഗവും മരുഭൂമിയാണ്. വടക്കും കിഴക്കും മെഡിറ്ററേനിയൻ കടൽ, പ. അൾജീറിയ, തെ. ലിബിയ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.മെഡിറ്ററേനിയൻ കടലുമായി അടുത്തുകിടക്കുന്ന ടുണീഷ്യൻ ഭാഗങ്ങൾ ജലസേചിതവും ഫലഭൂയിഷ്ഠവുമാണ്. ഉൾഭാഗത്തേക്കു പോകുന്തോറും പീഠഭൂമിയാണ്. ഈ പീഠഭൂമി സഹാറയുമായി ചേരുന്നു. ടുണീഷ്യയുടെ ഈ ഭാഗം വരണ്ടതും മണ്ണ് ഫലപുഷ്ടിയില്ലാത്തതുമാണ്.

കൃഷിയും സമ്പത് വ്യവസ്ഥയും

രാജ്യത്തിന്റെ നാലിൽ മൂന്നുഭാഗവും കൃഷിയോഗ്യമല്ലെങ്കിലും ഏകദേശം 40 ശതമാനം ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. തീരപ്രദേശത്ത് ഗോതമ്പ്, ബാർലി, ചോളം, ഓട്‌സ്, ഉരുളക്കിഴങ്ങ്, ഈന്തപ്പഴം, ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ കൃഷിചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുമരങ്ങളുടെയും വലിയ നിരകൾ തന്നെയുണ്ട്.ലെഡ്, സിങ്ക്, ഫോസ്‌ഫേറ്റുകൾ, മാർബിൾ തുടങ്ങിയവ ഖനനം ചെയ്യുന്നു. കമ്പിളി നെയ്ത്ത് പ്രധാന വ്യവസായമാണ്. ക്രൂഡോയിൽ, തുണിത്തരങ്ങൾ, ഒലിവെണ്ണ, രാസവളങ്ങൾ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി. വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്.

ഭരണവ്യവസ്ഥ

പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യത്തിനായി രാജ്യത്തെ 23 ഗവർണറേറ്റുകളായും അവയെ 199 ജില്ലകളായും വിഭജിച്ചിരിക്കുന്നു. ഹൈക്കോടതിക്കു താഴെ മൂന്നു തലത്തിലുള്ള കോടതികളുണ്ട്.

ജനങ്ങൾ

ജനങ്ങളധികവും അറബികളോ, ബെർബറുകളോ ആണ്. ധാരാളം യൂറോപ്യരുമുണ്ട്. യൂറോപ്യരിൽ കൂടുതൽ ഫ്രഞ്ചുകാരും ഇറ്റലിക്കാരുമാണ്. ജനങ്ങളധികവും മുസ്ലിങ്ങളാണ്.

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads