ടാങ്ഷാൻ

From Wikipedia, the free encyclopedia

ടാങ്ഷാൻ
Remove ads

വടക്കുകിഴക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള ഒരു നഗരമാണ് ടാങ്ഷാൻ. ബീജിങ്ങിനു 160 കി. മീ. തെ. കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു ഖനന-ഘന വ്യവസായ കേന്ദ്രമാണിത്. 2003-ലെ കണക്കുകളനുസരിച്ച് 71 ലക്ഷമാണ് ജനസംഖ്യ.

വസ്തുതകൾ ടാങ്ഷാൻ 唐山, രാജ്യം ...

ചൈനയിൽ ആദ്യമായി റെയിൽപ്പാത നിർമ്മിക്കപ്പെട്ടത് ടാങ്ഷാൻ നഗരത്തിലായിരുന്നു, 1882-ൽ. ടിയെൻസിനിലേക്ക് കൽക്കരി കൊണ്ടു പോകാനായിരുന്നു ഈ പാത നിർമ്മിക്കപ്പെട്ടത്.

കയ്‌ലാൻൻ കൽക്കരി ഖനന പ്രദേശത്തിലുൾപ്പെട്ടതാണ് ടാങ്ഷാൻ നഗരം. കയ്‌ലാൻ നിക്ഷേപങ്ങളുടെ ഖനനം ആരംഭിച്ചതോടെ ഒരു ഖനന കേന്ദ്രമെന്ന നിലയിൽ ടാങ്ഷാൻ വികസിച്ചു തുടങ്ങി. ഇരുമ്പുരുക്കു വ്യവസായങ്ങൾ, താപോർജ പ്ലാന്റുകൾ, യന്ത്രസാമഗ്രികളും തുണിത്തരങ്ങളും ഉത്പ്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ തുടങ്ങിയവ ഇവിടെ പിന്നീട് സ്ഥാപിക്കപ്പെട്ടു. കൽക്കരി-ഇരുമ്പുരുക്കു-ഖനന വ്യവസായങ്ങൾ വികസിച്ചതും ആധുനികവത്കരിക്കപ്പെട്ടതും 1949-നുശേഷമാണ്.

വാണിജ്യ ജീവിതശൈലിയുടെ എല്ലാ ഘടകങ്ങളും സമന്വയിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട ഒരു പരീക്ഷണാർഥ സാമ്പത്തിക പ്രദേശത്തിന്റെ കേന്ദ്രമായി 1964-ൽ ടാങ്ഷാൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1977 ജൂലൈയിൽ ഇവിടെ ഉണ്ടായ വൻ ഭൂകമ്പങ്ങൾ നഗരത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. റിക്ടർ സ്കെയിലിൽ 8.2 തീവ്രത അടയാളപ്പെടുത്തിയ ആ ഭൂകമ്പത്തിൽ 255,000 പേരാണ് മരണമടഞ്ഞത്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads